കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നക്ഷത്രങ്ങളും,പുല്‍കൂടുകളുമൊക്കെ എന്തിനെ സൂചിപ്പിക്കുന്നു?

  • By Sruthi K M
Google Oneindia Malayalam News

ക്രിസ്തുമസ് അപ്പൂപ്പന്‍

ക്രിസ്തുമസ് നാളുകളില്‍ ഒരു അതിഥിയായി വീടുകളില്‍ എത്തുന്ന ആളാണ് സാന്റാക്ലോസ് അപ്പൂപ്പന്‍. എങ്ങും ക്രിസ്തുമസ് അപ്പൂപ്പന്‍ നിറഞ്ഞു നില്‍ക്കും. നാലാം നൂറ്റാണ്ടില്‍ ഏഷ്യാമൈനറില്‍ ജീവിച്ചിരുന്ന സെന്റ് നിക്കോളസ് എന്ന പുണ്യചരിതനാണ് സാന്റാക്ലോസായി മാറിയത്. ക്രിസ്തുമസ് ഒരുക്കങ്ങളുടെ നാളുകള്‍ക്കിടയില്‍ ഡിസംബര്‍ ആറിനാണ് വിശുദ്ധ നിക്കോളസിന്റെ അനുസ്മരണദിനം. ഇക്കാരണത്താല്‍ ഡച്ചുകാര്‍ സെന്റ് നിക്കോളസിനെ ക്രിസ്തുമസ് സമ്മാനങ്ങള്‍ വാരിവിതറുന്ന പുണ്യാത്മാവായി ചിത്രീകരിച്ചു തുടങ്ങി. അങ്ങനെ ക്രിസ്തുമസ് നാളിലെ ഒരു അതിഥി താരമായി സാന്റാക്ലോസ് അപ്പൂപ്പന്‍ മാറി.

santa-claus

ക്രിസ്തുമസ് ട്രീ

ക്രിസ്തുമസിന് പുല്‍കൂടൊരുക്കുന്ന പോലെ തന്നെ സുപ്രധാനമായ ഒന്നാണ് ക്രിസ്തുമസ് ട്രീ. ക്രിസ്തുമസ് തലേദിവസം അലങ്കരിക്കുന്ന ട്രീ 12 ദിവസം വരെ വയ്ക്കും. ട്രീയില്‍ ബള്‍ബുകളും മുത്തുകളും പൂക്കളും നക്ഷത്രങ്ങളും നിറയുമ്പോള്‍ ക്രിസ്തുമസിന് വേറിട്ട കാഴ്ചയാണ് ക്രിസ്തുമസ് ട്രീ നല്‍കുന്നത്. ക്രിസ്തുമസിന്റെ ഈ സാര്‍വദേശീയ പ്രതീകം ജര്‍മ്മന്‍ പാരമ്പര്യത്തില്‍ നിന്നുള്ളതാണ്. സ്വര്‍ഗ്ഗ രാജ്യത്തിലെ വിലക്കപ്പെട്ട മരത്തിന്റെ പ്രതിരൂപമായാണ് ജര്‍മ്മന്‍കാര്‍ ക്രിസ്തുമസ് മരത്തെ കണ്ടിരുന്നത്.

christmas-tree

ക്രിസ്തുമസ് നക്ഷത്രം

ക്രിസ്തുമസ് നാളില്‍ നഗരങ്ങളും വീടുകളും നക്ഷത്രങ്ങളാല്‍ തിളങ്ങി നില്‍ക്കും. ക്രിസ്തുമസിന്റെ ഒരു വിളക്കാണ് നക്ഷത്രങ്ങള്‍. യേശുവിന്റെ ജനനമറിഞ്ഞു ബത്‌ലഹേമിലേക്കു യാത്രതിരിച്ച ജ്ഞാനികള്‍ക്ക് വഴികാട്ടിയായ നക്ഷത്രത്തെയാണ് നക്ഷത്രവിളക്കുകള്‍ തൂക്കി അനുസ്മരിക്കുന്നത്.

baby-shower

പുല്‍ക്കൂടുകള്‍

ബെത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവെന്ന വിശ്വാസത്തെ പിന്‍പറ്റിയാണ് ക്രിസ്തുമസ്സിന് പുല്‍ക്കൂടൊരുക്കുവാന്‍ തുടങ്ങിയത്. ക്രിസ്തുദേവന്റെ വീടാണ് പുല്‍കൂടായി കരുതുന്നത്.

kinkade-nativity
English summary
yesu kristu born in December 25,that day celebrate Christmas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X