ഫേസ്ബുക്ക് ആക്രമണം ഇനി മമ്മൂട്ടിക്ക് നേരെ?

മോഹന്‍ലാലും സുരേഷ് ഗോപിയും മാത്രമല്ല, നരേന്ദ്ര മോദിക്ക് അനുകൂലമായി ഒരു വാക്ക് മിണ്ടിയാല്‍ സാക്ഷാല്‍ മമ്മൂട്ടിയെ വരെ വെറുതെ വിടില്ല ഫേസ്ബുക്കിലെ മോദി വിരുദ്ധര്‍. മോദിയെ അനുകൂലിച്ച മോഹന്‍ലാലിനെ നായരാക്കിയും സുരേഷ് ഗോപിയെ കസവുഷാള്‍ ഗോപിയാക്കിയും അടിമയാക്കിയും ഒക്കെ അര്‍മാദിച്ചവര്‍ ഇപ്പോള്‍ മമ്മൂട്ടിയുടെ പിന്നാലെയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ലീന്‍ ഇന്ത്യ ക്യാംപെയ്‌ന് പിന്തുണ പ്രഖ്യാപിച്ചതാണ് മമ്മൂട്ടിക്ക് വിനയായത്. രാജ്യത്തിന്റെ നന്മയ്ക്ക് കാരണമാകുന്ന സംരംഭത്തെ താനും പിന്തുണയ്ക്കുന്നു എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. താമസിക്കരുത് ഉണര്‍ന്ന് പ്രവര്‍ത്തിക്കൂ എന്ന് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്ത മമ്മൂട്ടിക്ക് ഫേസ്ബുക്കിലൂടെ തന്നെ മറുപടി കൊടുക്കുകയാണ് മോദി വിരുദ്ധര്‍.

നല്ലത് ചെയ്താല്‍ അഭിനന്ദിക്കുന്ന ആളുകള്‍ മാത്രമല്ല എന്ന് തുടര്‍ന്നുള്ള കമന്റുകള്‍ തെളിയിക്കും. നോക്കൂ.

പോസ്റ്റ് സൂപ്പര്‍ ഹിറ്റ്

പോസ്റ്റ് സൂപ്പര്‍ ഹിറ്റ്

പതിനായിരത്തോളം ആളുകളാണ് മമ്മൂട്ടിയുടെ പോസ്റ്റ് ലൈക്ക് ചെയ്തത്. ആയിരത്തി എഴുന്നൂറില്‍പ്പരം ലൈക്കുകളും കമന്റുകളും പോസ്റ്റിന് കിട്ടി. ചില കമന്റുകള്‍ നോക്കൂ.

മമ്മുക്കയും സംഘിയായോ

മമ്മുക്കയും സംഘിയായോ

സംഘി മമ്മുക്ക!! സമുദായ വഞ്ചകന്‍ !!മോദി പ്രധാനമന്ത്രി ആയപ്പോള്‍ സമുദായത്തെ ഒറ്റു കൊടുത്തവന്‍!! എന്നൊക്കെയായിരിക്കുമോ മമ്മൂട്ടിയെ ഇനി ആളുകള്‍ വിളിക്കുക. ഫേസ്ബുക്കില്‍ ഒരാളുടെ സംശയമാണ്.

'ഇത് വെറും അഭിനയം'

'ഇത് വെറും അഭിനയം'

ഗുജറാത്തില്‍ മോദി നിസ്സഹായരായ മനുഷ്യരെ കൊന്നൊടുക്കി ആര്‍ത്തട്ടഹസിച്ച്ചപ്പോള്‍, പിന്നീട് അതിനെ വണ്ടിക്കടിയില്‍ കുടുങ്ങിയ നായയായി വിശേഷിപ്പിച്ചപ്പോള്‍, ഇങ്ങു കേരളത്തില്‍ ചന്ദ്രശേഖരനെയും, ശുകൂറിനെയും, മനോജിനെയും രാഷ്ട്രീയാന്തത ബാധിച്ചവര്‍ നിഷ്ഠൂരമായി വധിച്ചപ്പോള്‍ വാ തുറക്കാന്‍ കഴിയാതെ അഭിനയ തിരക്കിലായിപ്പോയ ഇയാള്‍ ഇപ്പോള്‍ മോദി ക്ക് പിന്തുണയുമായി വന്നതിന്റെ ഗുട്ടന്‍സ് ആര്‍ക്കാണ് മനസ്സിലാവാത്തത്. സി.പി.എമ്മും, ഡിഫിയും, കൈരളിയും താലോലിച്ചു കൊണ്ടുനടന്ന ഇയാളുടെ പുതിയ 'അഭിനയ'ത്തെക്കുറിച്ച് അവര്‍ തന്നെ പ്രതികരിക്കട്ടെ.

മമ്മൂട്ടിയുടെ ബോധം എവിടെപ്പോയി?

മമ്മൂട്ടിയുടെ ബോധം എവിടെപ്പോയി?

വികൃതമായ മുഖം മിനുക്കാന്‍ കാണിക്കുന്ന വിടു വായിത്തങ്ങള്‍ക്ക് പിന്തുണ നല്‍കി മോദിക്ക് കണ്ണാടി പിടിച്ചു കൊടുക്കുന്ന ഫാസിസ്റ്റ് കുഴലൂത്തിനെ ചോദ്യം ചെയ്യ പ്പെടെണ്ടതാണ് മോദി വരും മുന്‍പ് മമ്മുട്ടിക്ക് ഈ ബോധം ഒന്നും ഉണ്ടായിരുന്നില്ലെ?

എല്ലാം അഭിനയം തന്നെ

എല്ലാം അഭിനയം തന്നെ

താങ്കള്‍ ജീവിക്കുവാന്‍ വേണ്ടി അഭിനയിക്കുന്നു ..മറ്റു ചിലര്‍ അഭിനയിച്ചു ജീവിക്കുന്നു. - മറ്റൊരു കമന്റ്

വിവാദമാക്കാന്‍ ശ്രമം?

വിവാദമാക്കാന്‍ ശ്രമം?

മമ്മൂട്ടിയുടെ ശ്രമം പാളിയോ എന്നൊരു സംശയം, വിവാദം ആക്കാന്‍ ഒന്ന് ശ്രമിച്ചതാണോ എന്നൊരു സംശയം - ഒരു കമന്റ് ഇങ്ങനെ

മോദിയൊക്കെ എന്ത്

മോദിയൊക്കെ എന്ത്

മോഡി ഇന്നലെ മാത്രമാണ് ചൂല്‍ കൈയില്‍ ഏന്തിയത്...ഇനി അത് കൈ കൊണ്ട് തൊട്ടാനും പോകുന്നില്ല.... ഇതിനൊക്കെ എത്രയൊ നാള്‍ മുന്നെ ചൂല്‍ കൈയിലേന്തിയവര്‍ നമ്മുടെ രാജ്യത്തുണ്ട് സാര്‍. - മമ്മൂട്ടിയുടെ വാളിലെ ഒരു കമന്റ്.

 ഇതിനെയാണോ ആഘോഷിക്കുന്നത്

ഇതിനെയാണോ ആഘോഷിക്കുന്നത്

ഒട്ടും ശുചിത്വവും വെടിപ്പും ഇല്ലാത്ത ഒരു കപട രാഷ്ട്രീയത്തെയാണ് നരേന്ദ്ര മോഡി തന്റെ ശുചിത്വ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത് . എവിടെ നിന്നോ കുറച്ചു പച്ചയിലകള്‍ പറിച്ച് കൊണ്ടുവന്ന് അത് വളരെ കൃത്രിമമായി തൂത്ത് വൃത്തിയാക്കുന്ന അടിമുടി കാപട്യം നിറഞ്ഞ ഒരു ചടങ്ങായിരുന്നു അതിന്റെ ഉദ്ഘാടനം പോലും

നല്ലത് പറയുന്നവരുമുണ്ട്

നല്ലത് പറയുന്നവരുമുണ്ട്

മമ്മൂട്ടിയുടെ പ്രവര്‍ത്തിയെ അഭിനന്ദിക്കുന്നവരാണ് കൂടുതലും. ഈ കമന്റ് നോക്കൂ - നാടിനു നന്മ ചെയൂന്ന കാര്യത്തില്‍ മറ്റേത് നടന്മാരേക്കാള്‍ മുന്നിലാണു മമ്മൂക്ക ഈ പറഞ്ഞ പോലെ നാടിനു ആരു നല്ലതു ചെയ്താലും അത് അംഗീകരിക്കാന്‍ ആദ്യം പടിക്കണം അദ്ദെഹം തന്നെ തുടങ്ങി വെച്ച ഒരു പാട് നല്ല കാര്യങ്ങളുണ്ട് അതിലൂടെ ഇതും എല്ലാം നമ്മുടെ നാടിന്റെ നന്മക്ക് അങ്ങനെ കാണാം നമുക്ക്.

എന്താണ് സംഭവിച്ചത്

എന്താണ് സംഭവിച്ചത്

മോദിയുടെ ക്ലീന്‍ ഇന്ത്യ ക്യാംപെയ്‌നെ പിന്തുണക്കുക മാത്രമാണ് മമ്മൂട്ടി ചെയ്തത്. അത് കണ്ട് മമ്മൂട്ടി മോദിയെ പിന്തുണയ്ക്കുന്നു എന്ന് വിറളി പിടിച്ചവരാണ് മമ്മൂട്ടിയെ വിമര്‍ശിച്ച് കമന്റിടുന്നത്. ഇത്രേയുള്ളൂ ഫേസ്ബുക്കില്‍ വിവാദങ്ങളുണ്ടാകുന്ന വഴി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+