Get Updates
Get notified of breaking news, exclusive insights, and must-see stories!

മനോരമ ലേഖകന്‍റെ ഫേസ്ബുക്കില്‍ സിപിഎമ്മുകാരുടെ പൊങ്കാല... സിപിഎം പഠിയ്ക്കില്ലേ?

സ്വന്തം പാര്‍ട്ടിയ്‌ക്കെതിരെ വാര്‍ത്ത നല്‍കിയാല്‍ ഏത് പ്രവര്‍ത്തകനും അല്‍പം വിഷമമൊക്കെ ഉണ്ടാകും. എന്നാല്‍ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകനേയും വീട്ടുകാരേയും അധിക്ഷേപിച്ചുകൊണ്ടാണോ ആ വിഷമം തീര്‍ക്കേണ്ടത് എന്നാണ് ചോദ്യം.

മലയാള മനോരമ ലേഖകനായ സുജിത് നായരുടെ ഫേസ്ബുക്ക് വാളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിപിഎമ്മുകാരുടെ വിളയാട്ടമാണ്. പല കമന്റുകളും സഭ്യതയുടെ അതിര്‍വരുമ്പുകളെല്ലാം ലംഘിയ്ക്കുന്നവയാണ്. വാര്‍ത്ത നല്‍കിയ ലേഖകനേയും അടുത്ത ബന്ധുക്കളേയും അസഭ്യം പറയുക എന്നത് ഏത് സ്റ്റഡി ക്ലാസ്സില്‍ നിന്നാണ് ഫേസ്ബുക്ക് സഖാക്കള്‍ പഠിച്ചതെന്ന് ഇനിയും മനസ്സിലാകുന്നില്ല.

'കാല്‍ ലക്ഷം പേര്‍ സിപിഎം വിട്ടു' എന്ന വാര്‍ത്തയാണ് സൈബര്‍ സഖാക്കളെ പ്രകോപിപ്പിച്ചത്.

സിപിഎം വിട്ടവര്‍ കാല്‍ലക്ഷം

സിപിഎം വിട്ടവര്‍ കാല്‍ലക്ഷം

കഴിഞ്ഞ വര്‍ഷം സിപിഎമ്മില്‍ നിന്ന് കാല്‍ ലക്ഷം പേര്‍ കൊഴിഞ്ഞു പോയതായി റിപ്പോര്‍ട്ട് എന്ന വാര്‍ത്തയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം.

പിഎം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ദേശാഭിമാനി അസോസിയേറ്റ് എഡിറ്ററായ പിഎം മനോജ് ആണ് ഇത് സംബന്ധിച്ച് ആദ്യ ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നത്. ' സുജിത് നായരേ... അന്തസ്സ് വഴിയില്‍ നിന്ന് കളഞ്ഞ് കിട്ടുന്നതല്ല' എന്ന് പറഞ്ഞായിരുന്നു ആ പോസ്റ്റ്.

തെറിവിളി

തുടക്കത്തില്‍ ആരോഗ്യകരമായ സംവാദമാണ് സുജിത് നായരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നടന്നിരുന്നത്. എന്നാല്‍ പിന്നീട് അത് വ്യക്തിപരമായ അധിക്ഷേപങ്ങളിലേയ്ക്ക് നീങ്ങുകയായിരുന്നു.

സുജിത് നായര്‍

സുജിത് നായര്‍

മനോരമയില്‍ സിപിഎമ്മുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നോക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് സുജിത് നായര്‍. ഇദ്ദേഹത്തിന്റെ പല വാര്‍ത്തകളും സിപിഎമ്മിന്റെ വലിയ പ്രതിഷേധത്തിന് മുമ്പും ഇടയാക്കിയിട്ടുണ്ട്.

പരിധിവിട്ട ഫോട്ടോ കമന്റുകള്‍

പരിധിവിട്ട ഫോട്ടോ കമന്റുകള്‍

എഴുതിയിടുന്ന വാക്കുകള്‍ക്കപ്പുറത്ത് പരിധിവിട്ട ഫോട്ടോ കമന്റുകളും സുജിത് നായരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കാണാം.

എവിടെനിന്ന് പഠിച്ചത്

എവിടെനിന്ന് പഠിച്ചത്

പാര്‍ട്ടിയ്‌ക്കെതിരെ ഉയരുന്ന വാര്‍ത്തകളെ ഇത്രത്തോളം നീചമായ ഭാഷയില്‍ നേരിടാന്‍ സിപിഎം പ്രവര്‍ത്തകര്‍ എവിടെ നിന്ന് പഠിച്ചു എന്നത് ചോദ്യമാണ്. ഇതാണോ സിപിഎമ്മിന്റെ നേതൃത്വത്തിന്റെ നിലപാടെന്നതും വ്യക്തമാക്കേണ്ടതാണ്.

വിമര്‍ശനങ്ങള്‍ ഉന്നയിക്കാം

വിമര്‍ശനങ്ങള്‍ ഉന്നയിക്കാം

വിമര്‍ശനങ്ങള്‍ ആര്‍ക്കും ഉന്നയിക്കാം. അതിന് മറുപടിയും നല്‍കാം. എന്നാല്‍ വ്യക്തിപരമായ അധിക്ഷേപങ്ങളെ ജനാധിപത്യബോധമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്കും അംഗീകരിയ്ക്കാനാവില്ല.

വാര്‍ത്തയില്‍ പിശകുണ്ടോ

വാര്‍ത്തയില്‍ പിശകുണ്ടോ

കാല്‍ ലക്ഷം പേര്‍ സിപിഎം വിട്ടു എന്ന രീതിയില്‍ വാര്‍ത്ത നല്‍കിയതില്‍ പിശകുണ്ടെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. വാര്‍ത്തയില്‍ പറയുന്ന കാല്‍ ലക്ഷത്തില്‍ അനാരോഗ്യംമൂലവും, സര്‍ക്കാര്‍ ജോലി കിട്ടിയതിനാലും, വിദേശത്ത് പോയതിനാലും പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചവരുണ്ടെന്നാണ് വിശദീകരണം.

മനോരമയ്ക്കും പരിഹാസം

മനോരമയ്ക്കും പരിഹാസം

മലാള മനോരമ പത്രത്തിന്റെ സിപിഎം വിരുദ്ധത എന്നും കേരളത്തില്‍ ചര്‍ച്ചയാണ്. മനോരമയ്ക്ക് നേരേയും ഉണ്ട് പരിഹാസം.

പരിഹാസം ഇങ്ങനേയും ആകാം

പരിഹാസം ഇങ്ങനേയും ആകാം

വ്യക്തിപരമായി അധിക്ഷേപിയ്ക്കാത്ത ഇത്തരം പരിഹാസങ്ങള്‍ പിന്നേയും സഹിയ്ക്കാം.

മഞ്ഞരമ

മഞ്ഞരമ

മനോരമ പത്രത്തെ സിപിഎമ്മുകാരും എതിരാളികളും 'മഞ്ഞരമ' എന്നാണ് പരിഹസിയ്ക്കാറുള്ളത്.

പത്രലോകം

പത്രലോകം

സുജിത് നായര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ പത്രപ്രവര്‍ത്തകരും അപലപിയ്ക്കുന്നുണ്ട്.

ശക്തിധരന്‍

ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്ററും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ആയ ജി ശക്തിധരന്‍ സുജിത് നായരെ പിന്തുണച്ച് ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തി.

പുതിയ ഹാഷ്ടാഗ്

പുതിയ ഹാഷ്ടാഗ്

സുജിത് നായരെ പിന്തുണച്ചുകൊണ്ട് ഫേസ്ബുക്കില്‍ പുതിയ ഹാഷ്ടാഗും ഉണ്ടാക്കിയിട്ടുണ്ട്. വി സപ്പോര്‍ട്ട് സുജിത് നായര്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+