• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസ് തര്‍ക്കങ്ങളില്‍ എന്ത് പുതുമ... തല്ലുകൂടാൻ ഇനിയും സമയുണ്ട്; ഇത് കോണ്‍ഗ്രസിന്റെ പതിവ് രീതി

Google Oneindia Malayalam News

തിരുവനന്തപുരം: ഏറെ നാളായി കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോരുകള്‍ ചര്‍ച്ചകളിലോ വാര്‍ത്തകളിലോ ഉണ്ടായിരുന്നില്ല. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ വീണ്ടും പൊടിപൊടിക്കുകയാണ്. ബെന്നി ബെഹനാന്റെ രാജിയും കെപിസിസി ഭാരവാഹികളുടെ നിയമനവും എല്ലാം ഇതിനെ ചുറ്റിപ്പറ്റി തന്നെ.

കോൺഗ്രസ് പിന്തുടരുന്നത് ആ രണ്ട് ഫോർമുല, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് സ്ഥാനമില്ലെന്ന് മുല്ലപ്പള്ളികോൺഗ്രസ് പിന്തുടരുന്നത് ആ രണ്ട് ഫോർമുല, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് സ്ഥാനമില്ലെന്ന് മുല്ലപ്പള്ളി

വടകര വിടില്ലെന്ന് മുരളി... പക്ഷേ, വട്ടിയൂര്‍ക്കാവ് തന്റെ 'മാള' എന്നും കെ മുരളീധരന്‍വടകര വിടില്ലെന്ന് മുരളി... പക്ഷേ, വട്ടിയൂര്‍ക്കാവ് തന്റെ 'മാള' എന്നും കെ മുരളീധരന്‍

പതിവ് പോലെ തന്നെ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആണ് കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തര്‍ക്കം മുറുകുന്നത്. ഇത് എല്ലാ തിരഞ്ഞെടുപ്പ് വേളകളിലും കാണാറുള്ളതും ആണ്. എന്നാല്‍ തിരഞ്ഞെടുപ്പോടെ ഈ തര്‍ക്കങ്ങളെല്ലാം മറന്ന് കോണ്‍ഗ്രസ് ഒരുമിക്കാറാണ് പതിവ്. പ്രത്യേകിച്ചും, പ്രതിപക്ഷത്തിരിക്കുന്ന സമയങ്ങളില്‍.

ഗ്രൂപ്പുകള്‍ പലവിധം

ഗ്രൂപ്പുകള്‍ പലവിധം

എ, ഐ ഗ്രൂപ്പുകള്‍ തന്നെയാണ് കോണ്‍ഗ്രസില്‍ ഇപ്പോഴും ശക്തം. അതോടൊപ്പം തന്നെ പ്രത്യേക ഗ്രൂപ്പ് താല്‍പര്യങ്ങളില്ലാത്തവരുടെ ഗ്രൂപ്പുകളും ഉണ്ട്. മുല്ലപ്പള്ളിയും വിഎം സുധീരനും വിടി ബല്‍റാമും എല്ലാം അത്തരം ഗ്രൂപ്പില്ലാ ഗ്രൂപ്പിന്റെ ആളുകളായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

എ ഗ്രൂപ്പിനുള്ളില്‍

എ ഗ്രൂപ്പിനുള്ളില്‍

ഉമ്മന്‍ ചാണ്ടിയുടെ അപ്രമാദിത്തത്തിന് ശേഷം എ ഗ്രൂപ്പ് പൊതുവേ ഉള്‍ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്ക് ഇടമില്ലാത്ത ഗ്രൂപ്പ് ആയിരുന്നു. എന്നാല്‍ ഇത്തവണ ആ പതിവും തെറ്റിയിരിരിക്കുകയാണ്. ബെന്നി ബെഹനാനും യുവ നേതാക്കളും കൂടിയുള്ള നീക്കങ്ങളെ എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ ശക്തമായി ചെറുത്ത് രംഗത്തുണ്ട്.

വിശാല ഐ ഗ്രൂപ്പ്

വിശാല ഐ ഗ്രൂപ്പ്

വിശാല ഐ ഗ്രൂപ്പില്‍ ഇപ്പോള്‍ വലിയ തര്‍ക്കങ്ങളില്ല എന്നത് ചെന്നിത്തലയ്ക്ക് ആശ്വാസമാണ്. എന്നാല്‍ കെപിസിസി പുന:സംഘടനയില്‍ വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന ചില ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കൂട്ടായ തീരുമാനങ്ങളല്ല പാര്‍ട്ടി നേതൃത്വം എടുക്കുന്നത് എന്നൊരു ആക്ഷേപം കെ മുരളീധരന്‍ ഉന്നയിക്കുന്നുണ്ട്.

 ഗ്രൂപ്പില്ലാത്തവര്‍

ഗ്രൂപ്പില്ലാത്തവര്‍

ഒരു ഗ്രൂപ്പിന്റേയും ഭാഗമല്ലാത്ത, ഹൈക്കമാന്‍ഡുമായി അടുപ്പമുള്ള മുല്ലപ്പള്ളി രാമചന്ദ്രനാണ് കെപിസിസി അധ്യക്ഷന്‍. ഗ്രൂപ്പ് പോരുകളോട് ഒരു താത്പര്യവും ഇല്ലാത്ത ആളാണ്. അതുപോലെ ഗ്രൂപ്പില്ലെന്ന് അവകാശപ്പെടുന്നവരാണ് വിഎം സുധീരനും വിടി ബല്‍റാം എംഎല്‍എയും എല്ലാം. വിഎം സുധീരനാണെങ്കില്‍ ഇപ്പോള്‍ പാര്‍ട്ടി പരിപാടികളില്‍ സജീവമായി ഇടപെടുന്നും ഇല്ല.

തര്‍ക്കത്തിനുള്ള സമയം

തര്‍ക്കത്തിനുള്ള സമയം

ചരിത്രപരമായി തന്നെ ഇത് കോണ്‍ഗ്രസ്സിനുള്ളില്‍ തര്‍ക്കങ്ങള്‍ക്കുള്ള സമയം ആണെന്ന് പറയാം. കാരണം തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പായി ഇത്തരം തര്‍ക്കങ്ങള്‍ പതിവുള്ളതാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം തന്നെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സമയവും 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള സമയവും എല്ലാം തെളിവുകള്‍ തന്നെ.

എംപിമാര്‍ക്ക് മത്സരിക്കണം

എംപിമാര്‍ക്ക് മത്സരിക്കണം

കേന്ദ്രത്തില്‍ ഇനി വലിയ സാധ്യതകള്‍ ഇല്ലെന്ന തിരിച്ചറിവില്‍ ആണ് എംപിമാര്‍ തിരികെ കേരള രാഷ്ട്രീയത്തിലേക്ക് എത്താന്‍ ശ്രമിക്കുന്നത്. എംഎല്‍എ സ്ഥാനം രാജിവച്ച് മത്സരിച്ചവരും അക്കൂട്ടത്തിലുണ്ട്. എന്തായാലും അത്തരം ഒരു നീക്കത്തിന് പച്ചക്കൊടി കാണിക്കരുത് എന്ന കര്‍ശന നിലപാടാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുള്ളത്.

cmsvideo
  Anil Akkara MLA Counters Cyber-Attack In A Unique Way | Oneindia Malayalam
  മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

  മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

  ഇത്തവണ സംസ്ഥാനത്ത് ഭരണം പിടിച്ചെടുക്കാന്‍ പറ്റും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. അതുകൊണ്ട് തന്നെയാണ് എംപിമാര്‍ ആയി പോയവര്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്നതും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണം എന്നതിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. പാര്‍ട്ടി നേതൃത്വത്തിലെ നിര്‍ണായക സ്ഥാനം പരിഗണിച്ചാല്‍ കെസി വേണുഗോപാല്‍ വരെ അധികാരം കിട്ടിയാല്‍ മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെട്ടേക്കാം.

  English summary
  Congress factionalism is a usual sight before every election in Kerala. How this will reflect this time?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X