Get Updates
Get notified of breaking news, exclusive insights, and must-see stories!

നേമത്ത് കോണ്‍ഗ്രസ് എടുക്കുന്നത് വന്‍ റിസ്‌ക്; ഉമ്മന്‍ ചാണ്ടിയായാലും ശശി തരൂര്‍ ആയാലും സാധ്യത ഒറ്റക്കാര്യത്തിന്

തിരുവനന്തപുരം: ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്. കെ മുരളീധരന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, ശശി തരൂര്‍ എന്നിവരുടെ പേരുകള്‍ പലപ്പോഴായി മണ്ഡലത്തില്‍ പരിഗണിക്കപ്പെട്ടു.

കേരളത്തില്‍ ബിജെപിയുടെ ഏക സിറ്റിങ് സീറ്റാണ് നേമം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ ജയിച്ചത്. എന്താണ് നേമത്ത് കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി...? പരിശോധിക്കാം...

അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

പഴയ നേമം

പഴയ നേമം

2006 നിയമസഭ തിരഞ്ഞെടുപ്പ് വരെ യുഡിഎഫിന് ശക്തമായ അടിത്തറയുണ്ടായിരുന്ന മണ്ഡലമാണ് നേമം. 2001 ലും 2006 ലും തുടര്‍ച്ചയായി എന്‍ ശക്തനാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചത്. മൊത്തം അഞ്ച് തവണ കോണ്‍ഗ്രസ് വിജയിച്ച മണ്ഡവും ആണ് നേമം.

അടിത്തറ നഷ്ടപ്പെട്ടു

അടിത്തറ നഷ്ടപ്പെട്ടു

എന്നാല്‍ 2011 ലെ തിരഞ്ഞെടുപ്പ് മുതല്‍ യുഡിഎഫിന് ഇവിടത്തെ അടിത്തറ സമ്പൂര്‍ണമായും നഷ്ടപ്പെട്ടു.2011 ല്‍ എസ്‌ജെ ഡിയ്ക്കും 2011 ല്‍ ജെഡി യുവിനും ആയിരുന്നു യുഡിഎഫ് സീറ്റ് നല്‍കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇല്ലാതെ ആയതോടെ 2011 ല്‍ തന്നെ മണ്ഡലത്തില്‍ ബിജെപിയ്ക്ക് താഴെ പോയിരുന്നു യുഡിഎഫ്.

 പത്ത് ശതമാനത്തില്‍ താഴെ

പത്ത് ശതമാനത്തില്‍ താഴെ

2011 ല്‍ എസ്‌ജെഡി സ്ഥാനാര്‍ത്ഥി ചാരുപാറ രവി 20,248 വോട്ടുകളാണ് നേടിയത്. 17.38 ശതമാനം. എന്നാല്‍ 2016 ല്‍ എത്തിയപ്പോള്‍ ജെഡിയു സ്ഥാനാര്‍ത്ഥി വി സുരേന്ദ്രന്‍ പിള്ളയ്ക്ക് കിട്ടിയത് വെറും 13,860 വോട്ടുകള്‍. വോട്ട് ശതമാനം 9.70 ശതമാനത്തിലേക്കാണ് ഇടിഞ്ഞത്.

ലോക്‌സഭ തിരഞ്ഞെടുപ്പിലും

ലോക്‌സഭ തിരഞ്ഞെടുപ്പിലും

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ വന്‍ ഭൂരിപക്ഷത്തില്‍ ആയിരുന്നു ജയിച്ചത്. എന്നാല്‍ മണ്ഡലം തിരിച്ചുള്ള കണക്കെടുത്താല്‍, അവിടേയും കോണ്‍ഗ്രസിന് തിരിച്ചടിയാണ്. യുഡിഎഫ് തരംഗത്തിലും നേമത്ത് ബിജെപി ആയിരുന്നു മുന്നില്‍. പന്ത്രണ്ടായിരത്തിലധികം വോട്ടിന്റെ ലീഡ് ആയിരുന്നു അന്ന് ബിജെപിയ്ക്കുണ്ടായിരുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

ഏറ്റവും ഒടുവില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നേമത്ത് യുഡിഎഫിന്റെ സ്ഥിതി ദയനീയമാണ്. മണ്ഡലത്തിലെ ഒരു വാര്‍ഡില്‍ പോലും മുന്നിലെത്താന്‍ സാധിച്ചിട്ടില്ല. മാത്രമല്ല, എന്‍ഡിഎ മണ്ഡലത്തില്‍ നേടിയ വോട്ടിനേക്കാള്‍ കാല്‍ ലക്ഷത്തോളം വോട്ടുകള്‍ക്ക് പിറകിയാണ് യുഡിഎഫ്.

നേരത്തേ ശ്രമിച്ചിരുന്നെങ്കില്‍

നേരത്തേ ശ്രമിച്ചിരുന്നെങ്കില്‍

2011 ലെ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ തന്നെ നേമത്തെ സംബന്ധിച്ച് യുഡിഎഫും കോണ്‍ഗ്രസും പുനര്‍ വിചിന്തനം നടത്തേണ്ടതായിരുന്നു. പക്ഷേ, 2016 ല്‍ വീണ്ടും ദുര്‍ബ്ബല ഘടകക്ഷിയ്ക്ക് സീറ്റ് നല്‍കി അതില്‍ വിട്ടുവീഴ്ച ചെയ്യുകയായിരുന്നു കോണ്‍ഗ്രസ് ചെയ്തത്.

ആര് വന്നാല്‍

ആര് വന്നാല്‍

ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തിലെ ഏത് നേതാവ് മത്സരിച്ചാലും നേമത്ത് കോണ്‍ഗ്രസിന് വിജയം ഉറപ്പിക്കാന്‍ കഴിയില്ലെന്ന് ഏറെക്കുറേ ഉറപ്പാണ്. എന്നാല്‍, അതി ശക്തമായ തിരിച്ചുവരവിനുള്ള ശ്രമം നടത്താനാകും. കൊഴിഞ്ഞു പോയ കോണ്‍ഗ്രസ് വോട്ടുകളെ ഒരുപരിധി വരെയെങ്കിലും തിരികെ എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് നേട്ടമാകും.

ആരൊക്കെ ആകാം

ആരൊക്കെ ആകാം

കെ മുരളീധരന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, ശശി തരൂര്‍ എന്നിവരുടെ പേരുകളാണ് മണ്ഡലത്തെ സംബന്ധിച്ച ചര്‍ച്ചകളില്‍ കോണ്‍ഗ്രസില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. ഏറ്റവും ഒടുവില്‍ ഇത് കെസി വേണുഗോപാല്‍, ശശി തരൂര്‍ എന്നീ പേരുകളിലേക്ക് ചുരുങ്ങിയേക്കുമെന്നാണ് വിലയിരുത്തല്‍.

തോല്‍വി ബാധിക്കരുത്

തോല്‍വി ബാധിക്കരുത്

നേമത്തെ സ്ഥാനാര്‍ത്ഥി തോല്‍ക്കുകയാണെങ്കില്‍ പോലു, അത് മറ്റ് രീതിയില്‍ തിരിച്ചടിയാകരുത് എന്നാണ് പലരുടേയും വാദം. അതുകൊണ്ട് തന്നെ സിറ്റിങ് എംപിമാരില്‍ ആരെങ്കിലും ഒരാള്‍ എത്താനുള്ള സാധ്യതയാണ് ഇപ്പോള്‍ മുന്നിലുള്ളത്. ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ മത്സരിച്ചാല്‍, സംസ്ഥാന തലത്തിലുള്ള പ്രചരണ പരിപാടികളില്‍ അവരുടെ സാന്നിധ്യം കുറയുമെന്ന ആശങ്കയും ഉണ്ട്.

തരൂര്‍ തന്നെ?

തരൂര്‍ തന്നെ?

രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം ശശി തരൂരിനെ പരിഗണിക്കുന്നു എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. കെസി വേണുഗോപാല്‍ മത്സരിച്ച് പരാജയപ്പെട്ടാല്‍ അത് ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തെ ദുര്‍ബ്ബലപ്പെടുത്തുമെന്ന ആശങ്കയും ഉണ്ട്.

നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+