• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാകും; എസ്പിയും ബിഎസ്പിയും പിന്തുണയ്ക്കും, പക്ഷേ...

ലഖ്‌നൗ: ആം ആദ്മി പാര്‍ട്ടി രൂപീകരിച്ച ശേഷം ഒരു വര്‍ഷം മാത്രമേ വേണ്ടി വന്നുള്ളൂ അരവിന്ദ് കെജ്രിവാളിന് ദില്ലിയുടെ മുഖ്യമന്ത്രിയാകാന്‍, ടിഡിപി രൂപീകരിച്ച് 10 മാസത്തിന് ശേഷം എന്‍ടി രാമറാവു ആന്ധ്രയുടെ മുഖ്യമന്ത്രിയായത് മികച്ച ഭൂരിപക്ഷത്തിലാണ്... രാഷ്ട്രീയ ഇന്ത്യയില്‍ ഞൊടിയിടയില്‍ മാറ്റങ്ങള്‍ സംഭവിച്ച ഒട്ടേറെ ചരിത്ര നിമിഷങ്ങളുണ്ട്.

cmsvideo
  Rahul Gandhi, Priyanka Wish Each Other On Raksha Bandhan | Oneindia Malayalam

  ഈ സാഹചര്യത്തിലാണ് ഉത്തര്‍ പ്രദേശില്‍ പ്രിയങ്കാ ഗാന്ധിക്ക് എന്തുകൊണ്ട് അല്‍ഭുതങ്ങള്‍ സൃഷ്ടിച്ചുകൂടാ എന്ന ഗൗരവമുള്ള ചോദ്യം ഉയരുന്നത്. രാഷ്ട്രീയ ചിത്രം മാറിമറയാന്‍ നിമിഷങ്ങള്‍ മതി. ഒരൊറ്റ സംഭവം മതി... പക്ഷേ ആ അവസരങ്ങള്‍ കൃത്യമായി വിനിയോഗിക്കുന്നതിലാണ് ഒരു നേതാവിന്റെ ഉദയവും കഴിവും. പ്രിയങ്ക ലക്ഷ്യം നേടണമെങ്കില്‍ ചില തടസങ്ങള്‍ നീക്കണം. ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തിലൂടെ....

  യോഗിയും മൗര്യയും വന്നവഴി

  യോഗിയും മൗര്യയും വന്നവഴി

  ഉത്തര്‍ പ്രദേശില്‍ ബിജെപി മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച വേളയില്‍ യോഗി ആദിത്യനാഥും കേശവ് പ്രസാദ് മൗര്യയും ചിത്രത്തിലേ ഇല്ലായിരുന്നു. രണ്ടുപേരും ലോക്‌സഭാ എംപിമാരായിരുന്നു. രാജിവച്ച് യുപിയുടെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി രണ്ടുപേരും ചുമതലയേറ്റു.

  പിന്നീട് സംഭവിച്ചത്

  പിന്നീട് സംഭവിച്ചത്

  ഉത്തര്‍ പ്രദേശ് ബിജെപിയില്‍ തീപ്പൊരി പ്രസംഗം നടത്തുന്ന നേതാവായിരുന്നു യോഗി. അദ്ദേഹം മുഖ്യമന്ത്രി പദം ഏറ്റെടുത്തതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ ഒതുങ്ങുന്നതായിരുന്നു കാഴ്ച. പ്രതികരിച്ച പല നേതാക്കളും കേസില്‍ കുടുങ്ങി. ന്യൂനപക്ഷങ്ങളും ദളിതുകളും കൂടുതല്‍ വേട്ടയാടപ്പെടുന്നുവെന്ന ആരോപണവും ഉയര്‍ന്നു.

  നേതാവിന്റെ അഭാവം

  നേതാവിന്റെ അഭാവം

  ഉത്തര്‍പ്രദേശില്‍ ശക്തനായ ഒരു പ്രതിപക്ഷ നേതാവിന്റെ അഭാവം പ്രകടമാണ്. ബിഎസ്പിയുടെ മായാവതിയോ എസ്പിയുടെ അഖിലേഷ് യാദവോ കാര്യമായ യാതൊരു ഇടപെടലും നടത്തുന്നില്ല. ഇടയ്ക്ക് ഒരു പ്രസ്താവന പുറത്തിറക്കുകയാണ് ഇവരുടെ പ്രതിപക്ഷ റോള്‍.

  പ്രിയങ്കയുടെ ദൗത്യം

  പ്രിയങ്കയുടെ ദൗത്യം

  ഈ രാഷ്ട്രീയ സാഹചര്യത്തിലേക്കാണ് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എത്തിയത്. ഏല്‍പ്പിക്കപ്പെട്ട ദൗത്യം 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുക എന്നത് മാത്രം. പക്ഷേ, ദൗത്യം ഏറ്റെടുത്തതിന് ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള രണ്ടില്‍ ഒരു സീറ്റ് കോണ്‍ഗ്രസിന് നഷ്ടമാകുകയാണ് ചെയ്തത്.

  പ്രിയങ്കയുടെ ഇടപെടല്‍

  പ്രിയങ്കയുടെ ഇടപെടല്‍

  തന്നെ ഏല്‍പ്പിച്ച ദൗത്യത്തിലേക്ക് പ്രിയങ്ക കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. ഉത്തര്‍ പ്രദേശിലെ ഓരോ പ്രശ്‌നത്തിലും അവര്‍ ഇടപെട്ടു. സോന്‍ഭദ്രയിലെ ആദിവാസി കൂട്ടക്കൊല നടന്ന സ്ഥലത്ത് ആദ്യമെത്തിയ പ്രതിപക്ഷ നേതാവ് പ്രിയങ്കയാണ്. യോഗിയുടെ എല്ലാ തടസങ്ങളും അവര്‍ ഭേദിച്ചു.

  ന്യൂനപക്ഷങ്ങളുടെ അവസ്ഥ

  ന്യൂനപക്ഷങ്ങളുടെ അവസ്ഥ

  സിഎഎ വിരുദ്ധ സമരത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ യോഗി സര്‍ക്കാര്‍ കടുത്ത പ്രതികാര നടപടിയാണ് സ്വീകരിച്ചത് എന്ന ആരോപണം ശക്തമാണ്. ചില കോണ്‍ഗ്രസ് നേതാക്കളും കേസില്‍ പ്രതികളായി. ഒട്ടേറെ പേരെ ജയിലിലടച്ചു. പൊതു മുതല്‍ നശിപ്പിച്ചുവെന്ന് കാണിച്ച് ലക്ഷങ്ങള്‍ പിഴയീടാക്കി. എന്നാല്‍ അപ്പോഴും യുപിയില്‍ പ്രതിപക്ഷ സ്വരം ഉയര്‍ന്നില്ല. പേരിന് പ്രിയങ്ക മാത്രമാണ് പ്രതികരിച്ചത്.

  കുടിയേറ്റ തൊഴിലാളി വിഷയം

  കുടിയേറ്റ തൊഴിലാളി വിഷയം

  കഴിഞ്ഞ മെയ് മാസത്തില്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ യുപിയിലേക്ക് തിരിച്ചെത്തുന്ന സാഹചര്യമുണ്ടായി. ഇവരെ യോഗി സര്‍ക്കാര്‍ വേണ്ടവിധം പരിഗണിക്കുന്നില്ലെന്ന് ആരോപണം ഉയര്‍ന്നതോടെ ബസ് സര്‍വീസ് ഏര്‍പ്പെടുത്താനും പ്രതിഷേധിക്കാനും പ്രിയങ്കയും കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവുമാണ് മുന്നിലുണ്ടായിരുന്നത്.

  അത് മാത്രം പോര

  അത് മാത്രം പോര

  സമരവും പ്രതിഷേധവും കൊണ്ട് യുപി രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാന്‍ സാധിക്കില്ലെന്നതാണ് കഴിഞ്ഞ കാല ചരിത്രം. യുപിയില്‍ കൃത്യമായ ജാതി രാഷ്ട്രീയമുണ്ട്. ഓരോ ജാതികളും ഓരോ വോട്ട് ബാങ്കാണ്. ഇവരെ കൂടെ നിര്‍ത്താന്‍ സാധിച്ചതാണ് ബിജെപിക്ക് നേട്ടമായത്.

  പിസിസി അധ്യക്ഷന്‍ 21 തവണ അറസ്റ്റിലായി

  പിസിസി അധ്യക്ഷന്‍ 21 തവണ അറസ്റ്റിലായി

  ആറ് മാസത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു 21 തവണയാണ് അറസ്റ്റിലായത്. പക്ഷേ, ഇവരുടെ എല്ലാ പ്രചാരണങ്ങളും വളരെ നിഷ്പ്രയാസം മറികടക്കാന്‍ ബിജെപിക്കും യോഗിക്കും സാധിച്ചു. അതിന് കാരണം ബിജെപി ഉറപ്പുള്ള വോട്ട് ബാങ്ക് സൃഷ്ടിച്ചെടുത്തു എന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

  സോണിയയും രാഹുലും തോറ്റിടത്ത്...

  സോണിയയും രാഹുലും തോറ്റിടത്ത്...

  യുപിയിലെ ബ്രാഹ്മിണ്‍, ദളിത്, മുസ്ലിം വോട്ടര്‍മാര്‍ ഒരുകാലത്ത് കോണ്‍ഗ്രസിനൊപ്പമായിരുന്നു. പിന്നീട് ഇവര്‍ പല കാരണങ്ങളാല്‍ അകന്നു. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഈ വോട്ട് ബാങ്ക് തിരിച്ചുപിടിക്കാന്‍ സാധിച്ചില്ല. ഇവിടെയാണ് പ്രിയങ്ക വിജയിക്കുമോ എന്ന ചോദ്യം ഉയരുന്നത്.

  ഈ വഴി സഞ്ചരിച്ചേ മതിയാകൂ

  ഈ വഴി സഞ്ചരിച്ചേ മതിയാകൂ

  ചോര്‍ന്നുപോയ വോട്ടുബാങ്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തണം. തകിടം മറിഞ്ഞ സംഘടനാ സംവിധാനം ശരിയാക്കണം, ഓരോ പ്രദേശങ്ങളിലും അനിയോജ്യരായ നേതാക്കളെ കണ്ടെത്തി ചുമതല ഏല്‍പ്പിക്കണം. അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രിയങ്കയെ പ്രഖ്യാപിക്കണം... തുടങ്ങിയ നീക്കങ്ങളിലൂടെ ഒരു പരിധി വരെ കോണ്‍ഗ്രസിന് നഷ്ടപ്രതാപം തിരിച്ചുപിടിക്കാം.

  പ്രിയങ്കയുടെ കൂടെയുള്ള ത്രിമൂര്‍ത്തികള്‍

  പ്രിയങ്കയുടെ കൂടെയുള്ള ത്രിമൂര്‍ത്തികള്‍

  അജയ് കുമാര്‍ ലല്ലു, ഇമ്രാന്‍ മസൂദ്, പ്രമോദ് തിവാരി എന്നിവരാണ് പ്രിയങ്കയുടെ കൂടെയുള്ളത്. മൂന്നു പേരും ശക്തരും സ്വാധീനമുള്ളവരുമാണ്. എന്നാല്‍ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടാന്‍ ഇവര്‍ പ്രാപ്തരാണ് എന്ന് യുപിയലെ ജനങ്ങള്‍ കരുതുന്നേ ഇല്ല. ഇവിടെയാണ് പ്രിയങ്കയുടെ പേര് പ്രഖ്യാപിക്കേണ്ടത്. ഗാന്ധി കുടുംബാംഗത്തിന് ജനങ്ങള്‍ക്കിടയില്‍ പ്രത്യേക മുഖവുര ആവശ്യമുണ്ടാകില്ല.

  ദില്ലിയിലും ആന്ധ്രയിലും സംഭവിച്ചത്

  ദില്ലിയിലും ആന്ധ്രയിലും സംഭവിച്ചത്

  ദില്ലി കൂട്ടബലാല്‍സംഗം, അഴിമതി വിഷയങ്ങളിലൂന്നിയാണ് ദില്ലിയില്‍ എഎപി കാലുറപ്പിച്ചത്. ആന്ധ്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് 80000 കിലോമീറ്റര്‍ താണ്ടി സംസ്ഥാനത്തിന്റെ മുക്കുമൂലകളെ ഇളക്കിമറിച്ചു എന്‍ടി രാമറാവു. വൈഎസ്ആറും നടത്തിയിരുന്നു സമനമായ സംസ്ഥാന പര്യടനം. പ്രിയങ്കയും യുപി പര്യടനം നടത്തണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്.

  150 സീറ്റ് പിടിച്ചാല്‍...

  150 സീറ്റ് പിടിച്ചാല്‍...

  400ലധികം സീറ്റുണ്ട് യുപി നിയമസഭയില്‍. 150 സീറ്റ് പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചാല്‍ എസ്പിയും ബിഎസ്പിയും കൂടെ നില്‍ക്കും. കാരണം മുമ്പ് പല ഘട്ടങ്ങളിലും ഇവരുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയ ചരിത്രമുണ്ട്. അതുകൊണ്ടുതന്നെ കൃത്യമായ ആസൂത്രണത്തോടെ 150 മണ്ഡലങ്ങള്‍ തിരഞ്ഞെടുത്ത് പ്രചാരണം തുടങ്ങിയാല്‍ പ്രിയങ്കയ്ക്ക് ലക്ഷ്യം കാണാന്‍ സാധിക്കുമെന്ന് യുപി രാഷ്ട്രീയ നിരീക്ഷകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ സന്ദീപ് യാദവ് അഭിപ്രായപ്പെടുന്നു.

  യുപിയില്ലെങ്കില്‍...

  യുപിയില്ലെങ്കില്‍...

  ഉത്തര്‍ പ്രദേശ് രാഷ്ട്രീയം തിരിച്ചുപിടിക്കാതെ കോണ്‍ഗ്രസിന് ദേശീയ രാഷ്ട്രീയത്തില്‍ മുഖ്യ പങ്കാളിത്തമുണ്ടാകില്ല. യുപി നഷ്ടപ്പെട്ടപ്പോഴാണ് ദേശീയതലത്തിലും കോണ്‍ഗ്രസ് അപ്രത്യക്ഷമായി തുടങ്ങിയത്. ബിജെപി യുപിയില്‍ വേരോട്ടമുണ്ടാക്കിയപ്പോഴാണ് ദേശീയ രാഷ്ട്രീയത്തിലും അവര്‍ ഉയര്‍ന്നുവന്നത് എന്ന കാര്യവും കഴിഞ്ഞകാല ചരിത്രം.

  English summary
  Congress should make a political strategy for Uttar Pradesh under Priyanka Gandhi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more