Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയുടെ വെളിപ്പെടുത്തലുകള്‍... ഇതുവരെ

കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണോ സോളാര്‍ തട്ടിപ്പ് എന്ന് പറയാന്‍ പറ്റില്ല. പക്ഷേ കേരളം ഏറ്റവും അധികം ചര്‍ച്ച ചെയ്ത തട്ടിപ്പ് കേസ് ഇതായിരിക്കും. ഏറ്റവും അധികം ചര്‍ച്ച ചെയ്തത് സരിത എസ് നായര്‍ എന്ന സോളാര്‍ സുന്ദരിയെക്കുറിച്ചാകും...

സോളാര്‍ വിവാദം തുടങ്ങിയതുമുതല്‍ സരിതയുടെ വായില്‍ നിന്ന് വീഴുന്ന മൊഴിമുത്തുകള്‍ക്കായി കാത്തിരിക്കുകയാണ് കേരളം. ഇക്കാര്യം നന്നായി മനസ്സിലാക്കിയ സരിത അതിനനുസരിച്ച് കാര്യങ്ങള്‍ പറയാനും തുടങ്ങി. എല്ലാം ഇപ്പോള്‍ പുറത്തുവിടമെന്ന് പറഞ്ഞ് പലരേയും ഞെട്ടിച്ചു.

പലരും തന്നെ ലൈംഗികമായി ഉപയോഗിച്ചു എന്ന് സരിത പറഞ്ഞപ്പോള്‍ കേരളം ഞെട്ടി. തന്റെ ഒരു കുട്ടിയുടെ പിതാവ് ഒരു യുവ രാഷ്ട്രീയ നേതാവാണെന്ന് പറഞ്ഞപ്പോള്‍ കേരളം പിന്നേയും ഞെട്ടി. അങ്ങനെ സരിത നടത്തിയ വെളിപ്പെടുത്തലുകള്‍ അനവധിയാണ്. സോളാര്‍ തുടങ്ങി ഇത്രനാളും കൊണ്ട് സരിത നടത്തിയ വെളിപ്പെടുത്തലുകള്‍ ഏതെല്ലാമെന്ന് നോക്കാം...

മുഖ്യനെ വീഴ്ത്താന്‍ അഞ്ച് കോടി

മുഖ്യനെ വീഴ്ത്താന്‍ അഞ്ച് കോടി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും മറ്റൊരു മന്ത്രിയേയും താഴെയിറക്കാന്‍ വേണ്ടി ഭരണപക്ഷത്തെ ഒരു മുതിര്‍ന്ന നേതാവ് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തു എന്നായിരുന്നു സരിതയുടെ ഏറ്റവും അവസാനത്തെ വെളിപ്പെടുത്തല്‍. ഇതിലെ മന്ത്രി ഗണേഷ് കുമാറാണെന്നും ഭരണകക്ഷി നേതാവ് പിസി ജോര്‍ജ്ജ് ആണെന്നും കഥകള്‍ പ്രചരിക്കുന്നുണ്ട്.

മകളുടെ അച്ഛന്‍ രാഷ്ട്രീയ നേതാവ്

മകളുടെ അച്ഛന്‍ രാഷ്ട്രീയ നേതാവ്

തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛന്‍ കേരളത്തിലെ ഒരു യുവ രാഷ്ട്രീയ നേതാവാണെന്ന് സരിത മംഗളത്തിലൂടെ വെളിപ്പെടുത്തി. കേരളത്തിലെ യുവ രാഷ്ട്രീയ നേതാക്കള്‍ ആരെല്ലാമെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ പലരും തലയില്‍ മുണ്ടിട്ട് നടക്കുന്ന അവസ്ഥയായിട്ടുണ്ട്.

മന്ത്രിമാര്‍ തന്നെ ഉപയോഗിച്ചു

മന്ത്രിമാര്‍ തന്നെ ഉപയോഗിച്ചു

മന്ത്രിമാരടക്കം പലരും തന്നെ ഉപയോഗിച്ചെന്ന് സരിത കൈരളി പീപ്പിള്‍ ടിവിയിലൂടെ വെളിപ്പെടുത്തി. ഇതിന്റെ വിവരങ്ങള്‍ അന്വേഷണ കമ്മീഷന് നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും, കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ പോലും സരിത ശ്രമിച്ചിരുന്നില്ല എന്നതാണ് സത്യം.

സന്നദ്ധ പ്രവര്‍ത്തനം

സന്നദ്ധ പ്രവര്‍ത്തനം

വിവാദങ്ങള്‍ മടുത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളിലേക്കിറങ്ങുന്നു എന്നാണ് ഒരിക്കല്‍ സരിത പറഞ്ഞത്. സ്‌കൂള്‍ തുറക്കുന്ന കാലമായതിനാല്‍ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളും ബാഗും ഒക്കെ വിതരണം ചെയ്തു.

കെസിയുമായി അടുത്ത ബന്ധം

കെസിയുമായി അടുത്ത ബന്ധം

കേന്ദ്രമന്ത്രിയായിരുന്ന കെസി വേണുഗോപാലുമായി സരിതക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയത് സരിത ആയിരുന്നില്ല. ടീം സോളാറിന്റെ മാനേജരായിരുന്നു. എന്നാല്‍ ഇക്കാര്യം സരിത നിഷേധിച്ചില്ല.

സിപിഎം 10 കോടി വാഗ്ദാനം ചെയ്തു

സിപിഎം 10 കോടി വാഗ്ദാനം ചെയ്തു

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ താഴെയിറക്കാന്‍ സിപിഎം നേതാവ് ഇപി ജയരാജന്‍ 10 കോടി രൂപ വാഗ്ദാനം ചെയ്തു എന്ന ബോംബ് സരിത പ്രഖ്യാപിച്ചത് ലോക്‌സഭ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോഴായിരുന്നു.

അബ്ദുള്ളക്കുട്ടി ശല്യം ചെയ്തു

അബ്ദുള്ളക്കുട്ടി ശല്യം ചെയ്തു

ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയ സരിത ആദ്യം പൊട്ടിച്ച വെടി എപി അബ്ദുള്ളക്കുട്ടിയുടെ നെഞ്ചിലേക്കാണ്. തന്നെ നിരന്തരം ഫോണ്‍ വിളിച്ച് ശല്യം ചെയ്തു എന്നായിരുന്നു വെളിപ്പെടുത്തല്‍. ഹോട്ടലിലേക്ക് ക്ഷണിച്ചു എന്നും സരിത വെളിപ്പെടുത്തി.

ബലാത്സംഗം

ബലാത്സംഗം

അബ്ദുള്ളക്കുട്ടി തന്നെ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു എന്നതായിരുന്നു സരിത നടത്തിയ ഏറ്റവും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

ഐഷാ പോറ്റിക്കെതിരെ

ഐഷാ പോറ്റിക്കെതിരെ

കോണ്‍ഗ്രസ്സുകാര്‍ക്കെതിരെ മാത്രം വെളിപ്പെടുത്തലുകള്‍ നടത്തിയത്തുടങ്ങിയ സരിത സിപിഎം നേതാക്കളേയും വെറുതേ വിട്ടില്ല. രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണനെ ഐൽ പോറ്റി സംരക്ഷിച്ചു എന്നായിരുന്നു വെളിപ്പെടുത്തല്‍.

നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി

നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി

ബിജു രാധാകൃഷ്ണന്‍ തന്റെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി എന്നതായിരുന്നു മറ്റൊരു വെളിപ്പെടുത്തല്‍. സരിത ഉന്നതരുമായി ബന്ധം പുലര്‍ത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തന്റെ കയ്യിലുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിനെ തകര്‍ക്കുകയായിരുന്നു സരിതയുടെ ലക്ഷ്യം.

മാറ്റം... മൊഴി മാറ്റം

മാറ്റം... മൊഴി മാറ്റം

താന്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു എന്ന് ആദ്യ മജിസ്‌ട്രേറ്റിനോട് മൊഴി നല്‍കിയ സരിത പിന്നീടത് നിഷേധിച്ചു. എന്നാല്‍ അബ്ദുള്ളക്കുട്ടിയുടെ കാര്യം വന്നപ്പോള്‍ കാര്യങ്ങള്‍ വീണ്ടും തകിടം മറിഞ്ഞു.

ബിജു രാധാകൃഷ്ണന്‍ ശാലുവിനെ കൊല്ലും

ബിജു രാധാകൃഷ്ണന്‍ ശാലുവിനെ കൊല്ലും

തന്റെ ആദ്യ ഭാര്യ രശ്മിയെ കൊന്നതുപോലെ ശാലു മേനോനേയും ബിജു രാധാകൃഷ്ണന്‍ വധിക്കും എന്നായിരുന്നു സരിത ആദ്യകാലത്ത് നടത്തിയ ഞെട്ടിപ്പിക്കുന്ന പ്രസ്താവന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+