സുരേന്ദ്രന്റെ വിധി? ഒന്നിന് പിറകെ മറ്റൊന്നായി ഗുരുതര ആരോപണങ്ങള്‍... ഒടുവില്‍ ധര്‍മരാജനില്‍ എത്തുമ്പോള്‍
കേരളത്തില്‍ ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന അധ്യക്ഷന്‍മാരില്‍ ഒരാളായാണ് കെ സുരേന്ദ്രന്റെ രംഗപ്രവേശനം. ശബരിമല സമരത്തിന്റെ നേതൃനിരയില്‍ നിന്നായിരുന്നു പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സുരേന്ദ്രന്‍ എത്തിയത്. എന്നാല്‍ സംസ്ഥാനത്തെ ബിജെപിയില്‍ സുരേന്ദ്രന്റെ വരവോടെ കലാപങ്ങളുടെ തുടക്കമായിരുന്നു സംഭവിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തിന്റെ കേട് തീര്‍ക്കാന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സുരേന്ദ്രന്‍. എന്നാല്‍ ഉള്ള സീറ്റ് നഷ്ടപ്പെട്ടു എന്ന് മാത്രമല്ല, വോട്ട് വിഹിതത്തില്‍ വലിയ ഇടിവും സംഭവിച്ചു. അതിന് പിറകെ ഒന്നാന്നൊയി വലിയ പ്രതിസന്ധികളാണ് കെ സുരേന്ദ്രനെ പിന്തുടരുന്നത്. പരിശോധിക്കാം...

ദേശീയ പാര്‍ട്ടിയുടെ കുഴല്‍പണം
വോട്ടെടുപ്പിന് പിറകെ ആയിരുന്നു കൊടകരയില്‍ ദേശീയ പാര്‍ട്ടിയ്ക്ക് വേണ്ടി കൊണ്ടുവന്ന കുഴല്‍പണം കവര്‍ച്ച ചെയ്യപ്പെട്ടു എന്ന വാര്‍ത്ത പുറത്ത് വരുന്നത്. ബിജെപിയുടെ പേര് പറയാതെ ആയിരുന്നു വാര്‍ത്തകള്‍. അന്നൊന്നും ഈ കേസ് കെ സുരേന്ദ്രനിലേക്കോ ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലേക്കോ എത്തുമെന്ന് സൂചനകള്‍ ഒന്നും ഉണ്ടായിരുന്നില്ല.

ബിജെപി- ആര്‍എസ്എസ് ബന്ധം
കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട കുഴല്‍പണത്തിന് ബിജെപി-ആര്‍എസ്എസ് ബന്ധമുണ്ടെന്ന് വൈകാതെ തെളിഞ്ഞു. ധര്‍മരാജന് പിറകെ സുനില്‍ നായിക് എന്ന മുന്‍ യുവമോര്‍ച്ച സംസ്ഥാന ട്രഷററുടെ പേര് കൂടി ഉയര്‍ന്നപ്പോള്‍ മുതല്‍ കെ സുരേന്ദ്രനെ കുറിച്ചുള്ള ചര്‍ച്ചകളും പല കോണുകളില്‍ നിന്ന് ഉയരാന്‍ തുടങ്ങിയിരുന്നു.

ചൂടുപിടിച്ച വിവാദം
ബിജെപിയുടെ ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി കര്‍ത്തയെ ചോദ്യം ചെയ്തതിന് പിറകെ അദ്ദേഹം നടത്തിയ പ്രതികരണം ആണ് കെ സുരേന്ദ്രനുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന വാര്‍ത്തകളുടെ തുടക്കം. ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശനെ ചോദ്യം ചെയ്തതോടെ അന്വേഷണം സുരേന്ദ്രനിലേക്കും എത്തുമെന്ന് ഉറപ്പായി.

സികെ ജാനു വിവാദം
ഇതിനിടെയാണ് സികെ ജാനുവിന് കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ കൊടുത്തു എന്ന വിവാദം. കെ സുരേന്ദ്രനും ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടുമായുള്ള ഫോണ്‍ സംഭാഷണവും പുറത്തെത്തി. ആരോപണം സുരേന്ദ്രന്‍ നിഷേധിച്ചെങ്കിലും, കുഴല്‍പണ ഇടപാടുകളുമായി ബന്ധപ്പെടുത്തിയാണ് ഈ വിവാദത്തേയും നിരീക്ഷിക്കുന്നത്.

ഹെലികോപ്റ്ററില്‍ പണം
മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ച കെ സുരേന്ദ്രന്‍ പ്രചാരണത്തിന് ഹെലികോപ്റ്റര്‍ ഉപയോഗിച്ചിരുന്നു. ഈ ഹെലികോപ്റ്റര്‍ കള്ളപ്പണം കടത്താന്‍ ഉപയോഗിച്ചു എന്നാണ് അടുത്ത ആക്ഷേപം. ഹെലികോപ്റ്ററില്‍ നിന്ന് വലിയ ബാഗുകള്‍ പ്രവര്‍ത്തകര്‍ കാറിലേക്ക് മാറ്റുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. ഇത് അടുത്ത വിവാദത്തിന് വഴിവച്ചു.

സുന്ദരയുടെ വെളിപ്പെടുത്തല്‍
മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെതിരെ മത്സരിക്കാന്‍ പത്രിക നല്‍കിയ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ സുന്ദരയുടെ വെളിപ്പെടുത്തലാണ് അടുത്ത അടിയായക്. രണ്ടര ലക്ഷം രൂപ തന്നതിനെ തുടര്‍ന്നാണ് താന്‍ പത്രിക പിന്‍വലിച്ചത് എന്നാണ് സുന്ദര വെളിപ്പെടുത്തിയത്. ഈ പണത്തിന്റെ കാര്യവും കള്ളപ്പണ- കുഴല്‍പണ ആരോപണത്തോട് ചേര്‍ത്താണ് വിവാദമാക്കിയിരിക്കുന്നത്. ഈ വിഷയത്തിൽ മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

ധര്‍മരാജനെ അറിയാം
ധര്‍മരാജനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയിരുന്ന ആളാണ് കെ സുരേന്ദ്രന്‍. എന്നാല്‍ ഇനി അതും സാധ്യമാവില്ല. കെ സുരേന്ദ്രന് ധര്‍മരാജനെ അറിയാം എന്നാണ് സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറും പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്.

അടുത്തത് ചോദ്യം ചെയ്യല്‍
കെ സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഡ്രൈവറുടേയും സെക്രട്ടറിയുടേയും മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുമെന്ന് ഉറപ്പായിരിക്കുകയാണിപ്പോള്‍. എപ്പോഴായിരിക്കും ചോദ്യം ചെയ്യല്‍ എന്ന് മാത്രമേ ഇനി അറിയാനുള്ളൂ.

തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി
കുഴല്‍പണ കേസും ഹെലികോപ്റ്റര്‍ വിവാദവും സികെ ജാനു വിവാദവും കെ സുന്ദര വിവാദവും എല്ലാം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി കിട്ടിയിട്ടുണ്ട് ഇപ്പോള്‍. ലോക്താന്ത്രിക് യുവജനതാ ദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. ഇതില്‍ എന്ത് നടപടിയാകും ഉണ്ടാവുക എന്നാണ് അറിയേണ്ടത്.
അർജുൻ റെഡ്ഡി താരത്തിന്റെ ഹോട്ട് ഫൊട്ടോഷൂട്ട് വൈറലാകുന്നു; ഗ്ലാമറസ് ലുക്കിൽ ജിയ ശർമ












Click it and Unblock the Notifications