ലോക രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്ന 5 കാര്യങ്ങള്‍
ഇസ്ലാമിക തീവ്രവാദം, കാലാവസ്ഥാ വ്യതിയാനം, വിലക്കയറ്റം, പണപ്പെരുപ്പം, തൊഴിലില്ലായ്മ - ലോകത്തെ ഏറ്റവും അധികം ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ചിലതാണ് ഇത്. ഇതില്‍ നിങ്ങള്‍ ഏറ്റവും അധികം പേടിക്കുന്നത് എന്തിനെയാണ് എന്നാണ് ചോദ്യമെങ്കിലോ.
40 രാജ്യങ്ങളില്‍ നിന്നുള്ള ആളുകളുമായി സംസാരിച്ച് പ്യൂ റിസര്‍ച്ച് സെന്റര്‍ തയ്യാറാക്കിയ ഉത്തരങ്ങള്‍ കാണൂ. മാര്‍ച്ച് 25 മുതല്‍ മെയ് 27 വരെയുള്ള സമയത്തായി 45435 പേരില്‍ നിന്നുമാണ് ഇവര്‍ മറുപടികള്‍ ശേഖരിച്ചത്. 5 വിഷയങ്ങള്‍ നല്‍കി ഇതില്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്നത് എന്തിനെക്കുറിച്ചാണ് എന്നായിരുന്നു ചോദ്യം. ഉത്തരങ്ങള്‍ കാണൂ...

കാലാവസ്ഥാ വ്യതിയാനം മുഖ്യം
ആഗോളതാപനത്തെ തുടര്‍ന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് സര്‍വ്വേയില്‍ പങ്കെടുത്ത 40 ല്‍ 19 രാജ്യങ്ങളും പ്രധാന പ്രശ്‌നമായി കാണുന്നത്.

പ്രശ്‌നമാണ് ഐസിസ്
മനുഷ്യരെ കൊന്നൊടുക്കുന്ന ഐസിസ് ഭീകരരെയാണ് 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഏറ്റവും പ്രശ്‌നക്കാരായി കാണുന്നത്. യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ആഫ്രിക്ക എന്നീ രാജ്യങ്ങളിലുള്ളവരാണ് ഐസിസിനെ പ്രധാന ഭീഷണിയായി കാണുന്നത്.

സാമ്പത്തിക സ്ഥിരത വേണം
സാമ്പത്തിക സ്ഥിരതയില്ലായ്മയാണ് ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ പേടിക്കുന്ന മറ്റൊരു പ്രശ്‌നം. അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഈ പ്രശ്‌നം ഗുരതരമായി കാണുന്നത്

ഇറാന്‍ ആണവ കരാര്‍
വര്‍ഷങ്ങളായി ചര്‍ച്ച തുടരുന്ന ഇറാന്‍ ആണവ പദ്ധതിയാണ് ലോകത്ത് കൂടുതല്‍ ആളുകള്‍ ആശങ്കയോടെ നോക്കിക്കാണുന്ന മറ്റൊരു വിഷയം

ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കം
ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കമാണ് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേര്‍ ഉയര്‍ത്തിക്കാട്ടിയ മറ്റൊരു പ്രശ്‌നം.












Click it and Unblock the Notifications