കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫായിസ് അങ്കിതയെ വിവാഹം ചെയ്തത് നാല് തവണ...!!! ഇപ്പോള്‍ സംശയം മാറിയില്ലെ...?

അങ്കിതയുടേയും ഫായിസിന്റെ പ്രണയ കഥ ഇതാ...

  • By മരിയ
Google Oneindia Malayalam News

ദില്ലി: ഹിന്ദുവായ അങ്കിതയും മുസ്ലീമായ ഫായിസ് റഹ്മാനും വിവാഹിതരായി. ഇതില്‍ ഇപ്പൊ എന്താ ഇരിയ്ക്കുന്നത് എന്നല്ലെ... കാര്യമുണ്ട്... ഒരു തവണ അല്ല, നാല് തവണയാണ് ഇരുവരും വിവാഹിതരായത്. അതിന് ഒരു കാരണവുമുണ്ട്. ഇതാ അങ്കിതയുടേയും ഫായിസിന്റെ പ്രണയ കഥ.

ലൗവ് അറ്റ് ഫസ്റ്റ് സൈറ്റ്

ഐഐഎമ്മില്‍ എംബിഎ വിദ്യാര്‍ത്ഥികളായിരിക്കെയാണ് അങ്കിതയും ഫായിസും പരിചയപ്പെടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ തങ്ങള്‍ പരസ്പരം ആകൃഷ്ടരായെന്ന് ഇരുവരും പറയുന്നു. ദില്ലി സ്വദേശിയായ ബ്രാഹ്മണയാണ് അങ്കിത അഗര്‍വാള്‍. ലക്‌നൗ സ്വദേശിയാണ് ഫായിസ് റഹ്മാന്‍.

വീട്ടില്‍ അറിയിച്ചു

രണ്ട് വര്‍ഷത്തെ എംബിഎ പഠനത്തിന് ശേഷം ഇരുവര്‍ക്കും ജോലി ശരിയായി. അപ്പോള്‍ പ്രണയം വീട്ടില്‍ അറിയിക്കാനും തീരുമാനിച്ചു. മുസ്ലീമായ ഫായിസിനെ വിവാഹം കഴിയ്ക്കാന്‍ ഒരു കാരണവശാലും അനുവദിയ്ക്കില്ലെന്ന് അങ്കിതയുടെ അച്ഛന്‍ തീര്‍ത്ത് പറഞ്ഞു.

 വീട്ടിലേക്ക്

അങ്കിതയുടെ അച്ഛനെ സമ്മതിപ്പിയ്ക്കാനായി ഫായിസ് നേരിട്ട് കാമുകിയുടെ വീട്ടില്‍ എത്തി. അവളെ മതം മാറ്റില്ലെന്നും, ബുര്‍ഖ ഇടീയിക്കില്ലെന്നും, മാംസ്യം കഴിയ്ക്കാന്‍ നിര്‍ബന്ധിയ്ക്കില്ലെന്നും ഉറപ്പ് നല്‍കി. അപ്പോഴും അങ്കിതയുടെ അച്ഛന്റെ ഒരു സംശയം അവശേഷിച്ചു.

നാല് വിവാഹം കഴിയ്ക്കില്ലെ...?

ഇസ്ലാം വിശ്വാസ പ്രകാരം നാല് വിവാഹം വരെ കഴിയ്ക്കില്ലെ എന്നായിരുന്നു അങ്കിതയുടെ അച്ഛന്റെ ചോദ്യം. തന്റെ മകളെ ഉപേക്ഷിച്ച് ഫായിസ് മറ്റൊരു വിവാഹം കഴിയ്ക്കില്ലെന്ന് എന്താണ് തെളിവെന്നും അദ്ദേഹം ചോദിച്ചു.

രജിസ്റ്റര്‍ വിവാഹം


അച്ഛന്റെ സംശയം തീര്‍ക്കാനായി നാല് വിവാഹം കഴിയ്ക്കാന്‍ അങ്കിതയും ഫായിസും തീരുമാനിച്ചു. ആദ്യം സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് അമ്പലത്തില്‍ വെച്ച് താലികെട്ടി.

നിക്കാവ്

ആഡംബര വിവാഹം നടന്നത് ഗോവയില്‍ വെച്ചായിരുന്നു. അവിടെ വെച്ച് ഒരു ദിവസം നിക്കാഹും പിറ്റേ ദിവസം ഹിന്ദു ആചാര പ്രകാരമുള്ള വിവാഹവും നടത്തി.

സന്തോഷം

ബന്ധുക്കളുടെ എല്ലാം സമ്മതത്തോടെ വിവാഹം കഴിയ്ക്കാന്‍ കഴിഞ്ഞതില്‍ സമ്മതം ഉണ്ടെന്ന് നവദമ്പതികള്‍ പറയുന്നു. ആദ്യം ശക്തമായി എതിര്‍ത്തിരുന്ന അച്ഛനും ഇപ്പോള്‍ ഹാപ്പി.

English summary
They came from different religious backgrounds, and that Ankita's family initially disapproved of the match, were just obstacles to be overcome.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X