സിപിഐ വെട്ടിയ തലകള്‍
തിരുവനന്തപുരം: സിപിഐയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്തം ഒരു നടപടി. തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ശക്തമായ നടപടി.
മൂന്ന് പേര്‍ക്കെതിരെ നടപടിയെടുത്ത് വിവാദം അവസാനിപ്പിക്കാനില്ലെന്നാണ് സിപിഐ നേതൃത്വം നല്കുന്ന വിവരം. ബെന്നറ്റിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും നടപടി നേരിടേണ്ടി വരുമെന്നാണ് നേതൃത്വം പറയുന്നത്.
ചരിത്രത്തില്‍ പാര്‍ട്ടി കടുത്ത പ്രതിസന്ധി നേരിടുന്ന സമയമാണിത്. ലോക്സഭയില്‍ ആകെയുള്ളത് ഒരൊറ്റ അംഗം മാത്രം. പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കാന്‍ ഇത്തരം കടുത്ത നടപടികള്‍ തന്നെ വേണമെന്ന ിനലപാടിലാണ് നേതൃത്വം. എന്നാല്‍ കടുത്ത വിഭാഗീയതയാണ് ഇപ്പോഴത്തെ നടപടികളിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സി ദിവാകരന്
പാര്‍ട്ടിയുടെ നിയസഭ കക്ഷി നേതാവാണ് സി ദിവാകരന്. ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും. എന്നാല്‍ ഇപ്പോള്‍ സംസ്ഥാന എക്സിക്യൂട്ടീവില്‍ നിന്ന് സംസ്ഥാന കൗണ്‍സിലിലേക്ക് തരം താഴ്ത്തി.

രാമചന്ദ്രന് നായര്‍
പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും മുഖപത്രമായ ജനയുഗത്തിന്റെ സിഎംഡിയും ആയിരുന്നു രാമചന്ദ്രന് നായര്‍. ഇപ്പോള്‍ ജില്ലാ കൗണ്‍സിലിലേക്ക് തരം താഴ്ത്തി. ജനയുഗത്തിന്റെ സിഎംഡി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. 2009 ല്‍ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയായിരുന്നു രാമചന്ദ്രന് നായര്‍.

വെഞ്ഞാറമൂട് ശശി
സിപിഐ ജില്ലാ സെക്രട്ടറിയായിരുന്നു വെഞ്ഞാറമൂട് ശശി. ഇദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റി. ബെന്നറ്റിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ആദ്യം രംഗത്ത് വന്ന ആളുകളില്‍ ഒരാളായിരുന്നു ശശി.

പന്ന്യന്‍ രവീന്ദ്രന്
മൂന്ന് പേര്‍ക്കെതിരെ പാര്‍ട്ടി നടപടിയുണ്ായപ്പോള് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. ഒടുവില്‍ പന്നയന്‍ സ്ഥാനത്യാഗത്തിന് പോലും തയ്യാറായി.

ബെന്നറ്റ് എബ്രഹാം
എല്ലാ വിവാദങ്ങള്‍ക്കും കാരണം ബെന്നറ്റ് എബ്രഹാം എന്ന സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ സിപിഐയില്‍ ഇപ്പോഴുണ്ടായ നടപടികള്‍ക്ക് കാരണം താനല്ലെന്നാണ് ബെന്നറ്റിന്റെ പ്രതികരണം.

തിരിച്ചടികള്‍
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ്ില്‍ ഒതുങ്ങിപ്പോയ പാര്‍ട്ടിക്ക് ഇപ്പോഴത്തെ നടപടികള്‍ കരുത്തുപകരും എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ നടപടി നേരിട്ടവര്‍ എടുക്കുന്ന നിലപാടുകള്‍ നിര്‍ണായകമാകും.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications