അന്ന് 'വെട്ട് 'വെട്ടിലാക്കി...ഇപ്പോള്‍ 'ബോംബ്'...സിപിഎമ്മിന് ജയിക്കാന്‍ യോഗമില്ലേ?
ഉപതിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ സിപിഎം കടുത്ത പ്രതിരോധത്തിലാകുന്നത് അഞ്ച് വര്‍ഷത്തിനിടെ പലതവണ കണ്ടതാണ്. കപ്പിനും ചുണ്ടിനും ഇടയില്‍ വിജയം നഷ്ടമാകുന്ന അവസ്ഥ. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിലായിരുന്നു ഇത് ഏറെ പ്രകടമായിരുന്നത്. ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഎമ്മിന്റെ പ്രതിച്ഛായ തന്നെ നഷ്ടമായിരുന്നു. ഇപ്പോഴിതാ അരുവിക്കര ഉപതിരഞ്ഞെടുപ്പ്.
അഞ്ച് വര്‍ഷത്തിനിടെ മൂന്നാം തവണ നടക്കുന്ന നിയമ സഭ ഉപതിരഞ്ഞെടുപ്പാണ് അരുവിക്കരയിലേത്. യുഡിഎഫിന്റെ അഴിമതി ഉയര്‍ത്തിക്കാട്ടുകയും എം വിജയകുമാര്‍ എന്ന' മാന്യനായ' രാഷ്ട്രീയ നേതാവിനെ കളത്തിലിറക്കിയും എല്‍ഡിഎഫിന് തങ്ങളുടെ പ്രതിച്ഛായ ഏറെക്കുറേ തിരിച്ച് പിടിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉള്‍പ്പടെയുള്ളവയില്‍ ബഹുദൂരം മുന്നിലേയ്ക്ക് പോയ സിപിഎമ്മിന് കാര്യങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ എളുപ്പമായിരുന്നു. എന്നാല്‍ നിലവിലെ സ്ഥിതി സിപിഎമ്മിന് അനുകൂലമല്ല. കണ്ണൂരിലെ സ്ഫോടനം തന്നെയാണ് സിപിഎമ്മിന്‍റെ നില പരുങ്ങലിലാക്കുന്നത്.

വടക്കന്‍ രാഷ്ട്രീയം തെക്കന്‍ ഉപതിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന് ഒരു കാരണമായത് ടിപി വധമായിരുന്നെങ്കില്‍ കണ്ണൂരിലെ സ്‌ഫോടനം ആയുധമാക്കി എതിര്‍ കക്ഷികള്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കാനുള്ള സാധ്യത അരുവിക്കരയില്‍ തെളിയുന്നുണ്ട്. യുവത്വത്തിന്റെ പ്രതീകമായും സഹതാപതരംഗം ഉയര്‍ത്തി കാട്ടിയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥ് അച്ഛന്റെ പേരില്‍ വോട്ട് തേടുകയാണ്. ബിജെപി സ്ഥാനാര്‍ഥിയായ രാജഗോപാലും ജനസമ്മതിയുള്ള നേതാവാണ്.
സിപിഎമ്മിന്റേത് അക്രമ രാഷ്ട്രീയമാണെന്ന് സഹതാപ തരംഗം ഊട്ടി ഉറപ്പിയ്ക്കുന്നതിനിടെ എകെ ആന്ററണി പലതവണ പറഞ്ഞതാണ്. തെക്കിന്റേയും വടക്കിന്റേയും രാഷ്ട്രീയം വ്യത്യസ്തമാണ്. അതിനാല്‍ തന്നെ അക്രമരാഷ്ട്രീയം യുഡിഎഫും ബിജെപിയും പ്രചാരണ ആയുധമാക്കിയാല്‍ പൊരുതി നില്‍ക്കാന്‍ സിപിഎമ്മിന് പുതുവഴികള്‍ തേടേണ്ടി വരും. ബാര്‍കോഴയും സോളാറുമൊക്കെ കേട്ട് മടുത്ത ജനങ്ങളെ ഇനി അഴിമതിക്കഥ പാടി വീഴ്ത്താമെന്ന അതിമോഹമൊന്നും വേണ്ടെന്ന് സാരം.












Click it and Unblock the Notifications