കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്‍ കലാം തോറ്റ വഴികള്‍... വിമര്‍ശനങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

എപിജെ അബ്ദുള്‍ കലാം എന്ന വ്യക്തിയെ കഠിനാധ്വാനത്തിന്റേയും ആത്മാര്‍ത്ഥതയുടേയും ജീവിത വിജയത്തിന്റേയും പ്രതീകമായാണ് ഏവരും വിശേഷിപ്പിയ്ക്കുന്നത്. എന്നാല്‍ അത്ര ശോഭനമല്ലാത്തതും ഓര്‍ക്കാന്‍ ആഗ്രഹിയ്ക്കാത്തതും ആയ കാര്യങ്ങള്‍ കലാമിന്റെ ജീവിതത്തിലും ഉണ്ടാകില്ലേ...

ഒരു മകന്‍ എന്ന നിലയില്‍ തന്റെ മാതാപിതാക്കളോട് അദ്ദേഹം പ്രകടിപ്പിയ്‌ക്കേണ്ട സ്‌നേഹം പ്രകടിപ്പിച്ചിരുന്നോ... വിവാഹം കഴിയ്ക്കാത്തത് അദ്ദേഹത്തിന്‌റെ ജീവിത പരാജയമാണോ... ഭരണകര്‍ത്താവ് എന്ന നിലയില്‍ അദ്ദേഹം പരാജയമായിരുന്നോ...പരിശോധിയ്ക്കാം.

മാതാപിതാക്കളോട്

മാതാപിതാക്കളോട്

തന്റെ ഔദ്യോഗിക ജീവിതത്തിനിടെ രണ്ട് ദിവസം മാത്രമാണ് അബ്ദുള്‍ കലാം അവധിയെടുത്തത് എന്ന് കേട്ടിട്ടുണ്ട്. അത് മാതാപിതാക്കളുടെ മരണ ദിവസങ്ങളില്‍ ആയിരുന്നത്രെ.

നല്ലമകനോ?

നല്ലമകനോ?

അബ്ദുള്‍ കലാം ഒരു നല്ല മകന്‍ ആയിരുന്നോ... തിരുവനന്തപുരത്തെ ജീവതകാലത്തിനിടയ്ക്ക് അദ്ദേഹത്തിന്റെ മേലധികാരിയ്ക്ക് പിതാവ് അയച്ച ഒരു കത്തിനെ കുറിച്ച് പലരും പറയാറുണ്ട്. മാസങ്ങളായി വീട്ടിലേയ്ക്ക് ഒരു എഴുത്ത് പോലും അയക്കാത്ത, ഒരിക്കല്‍ പോലും മാതാപിതാക്കളെ ചെന്ന് കാണാത്ത മകനെ കുറിച്ച്.

വിവാഹ ജീവിതം

വിവാഹ ജീവിതം

തന്റെ ജീവിതം ശാസ്ത്ത്രിനും രാജ്യത്തിനും വേണ്ടി നീക്കിവച്ച കലാം വിവാഹം കഴിച്ചില്ല. വിവാഹം കഴിയ്ക്കാതിരുന്നത് അദ്ദേഹത്തിന്റെ ജീവിത പരാജയമായി കണക്കാക്കുന്നവരുണ്ട്.

മിസൈല്‍ വികസന പദ്ധതി

മിസൈല്‍ വികസന പദ്ധതി

കലാമിന്റെ നേതൃത്വത്തിലായിരുന്ന ഇന്ത്യയുടെ സംയോജിത ഗൈഡഡ് മിസൈല്‍ വികസന പദ്ധതി. ഇത് വന്‍ വിജയമായിരുന്നെങ്കിലും അധികച്ചെലവ് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ആണവശാസ്ത്രജ്ഞന്‍

ആണവശാസ്ത്രജ്ഞന്‍

ഇന്ത്യന്‍ ആണവ ശാസ്ത്രത്തിന്റെ കുലപതിയെന്ന് പലരും എപിജെ അബ്ദുള്‍ കലാമിനെ വിശേഷിപ്പിയ്ക്കാറുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ സമകാലീനര്‍ തന്നെ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ പരാജയമല്ലെങ്കില്‍ കൂടി ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചു.

രാഷ്ട്രപതി

രാഷ്ട്രപതി

രാജ്യം കണ്ട ഏറ്റവും ജനകീയനായ രാഷ്ട്രപതിയായിരുന്നു എപിജെ അബ്ദുള്‍ കലാം എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഒരു രാഷ്ട്രപതി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തങ്ങളെല്ലാം അദ്ദേഹം നിറവേറ്റിയിരുന്നോ

ദയാഹര്‍ജികള്‍

ദയാഹര്‍ജികള്‍

ഭരണ കാലത്ത് ദയാഹര്‍ജികളില്‍ തീര്‍പ്പുകല്‍പ്പിയ്ക്കുന്നതില്‍ സമയമെടുത്തു എന്ന ആരോപണം കലാമിനെതിരെ നിലനില്‍ക്കുന്നു. അദ്ദേഹത്തിന് മുന്നില്‍ വന്ന 21 ദയാഹര്‍ജികളില്‍ ഒന്നില്‍ മാത്രമാണ് കലാം തീര്‍പ്പ് കല്‍പിച്ചത്.

കൂടംകുളം

കൂടംകുളം

അബ്ദുള്‍കലാം ഒരു ആണവ ശാസ്ത്രജ്ഞനല്ലെന്ന് മുമ്പേ പലരും ആക്ഷേപം ഉന്നയിച്ചുണ്ട്. കൂടംകുളം ആണവനിലം വിഷയത്തില്‍ ഈ ആരോപണം ശക്തമായി.

സര്‍ക്കാരിന് വേണ്ടി

സര്‍ക്കാരിന് വേണ്ടി

കൂടംകുളം ആണവ നിലയത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച സംവാദങ്ങളില്‍ കലാം സര്‍ക്കാരിനൊപ്പമായിരുന്നു. ആണവ നിലയം സുരക്ഷിതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

English summary
Criticism towards APJ Abdul Kalam's Life.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X