ഈ കുരുത്തംകെട്ട കാക്കകളെ എന്ത് ചെയ്യണം? കണ്ട് നോക്കൂ
കുരുത്തം കെട്ട കാക്കകള്‍ പിന്നാലെ കൂടിയാല്‍ എന്താകും അവസ്ഥ. നല്ല കൊത്ത് കിട്ടും.അത് തന്നെ. തിരുവനന്തപുരം മൃഗശാലയിലെ മാനുകള്‍ക്ക് പിന്നാലെ പാഞ്ഞ ഒരു കാക്കകളാാണ് കഴിഞ്ഞ ദിവസം സന്ദര്‍ശകര്‍ക്ക് കൗതുകമായത്. മാന്‍ കൂട്ടത്തിന് പിന്നാലെ പാഞ്ഞ കാക്ക അവയെ കൊത്തുകയും ചുറ്റാകെ പറക്കുകയും ചെയ്തു.
കൂട്ടത്തിലൊരു കാക്കപ്പെണ്ണിന്റെ ശല്യം സഹിയ്ക്കാതയപ്പോള്‍ മാന്‍കുഞ്ഞ് തൊഴിയ്ക്കാന്‍ നോക്കി. എന്നിട്ടോ വല്ല രക്ഷയുമുണ്ടോ? കാക്കായകട്ടെ ആളുകള്‍ ശ്രദ്ധിയ്ക്കുന്നതൊന്നും കാര്യമാക്കാതെ മാനുകള്‍ക്ക് പിന്നാലെ ഏറുനോട്ടവുമായി പറന്നു. കാണാം ചില രസകരമായ കാഴ്ചകള്‍

ചേട്ടാ ഒരു സവാരിയ്ക്ക് പോയാലോ
നോക്കണേ കുതിരപ്പുറത്തിരിയ്ക്കുന്ന ഗമയോടെ കാക്ക മാനിന്റെ പുറത്തിരിയ്ക്കുന്നത്. തിരുവനന്തപുരം മൃഗശാലയില്‍ നിന്നുള്ള ദൃശ്യം

അയ്യോ മാനേ പോവല്ലേ....
നോക്കിക്കേ മാനിന്റെ പുറത്തിരുന്ന കാക്കയുടെ പരാക്രമം. കാക്കയുടെ ഉപദ്രവം സഹിയ്ക്കവയ്യാതെ ഓടാനൊരുങ്ങുന്ന മാന്‍

ഞാനിപ്പം വീഴും
പോ കാക്ക പെണ്ണേ...പോയ് പണി നോക്ക്.....കാക്കയില്‍ നിന്ന് രക്ഷപ്പെടുന്ന മാന്‍

ഇവിടിരിപ്പുണ്ടോ
മാന്‍കുഞ്ഞിനും തള്ളമാനും അടുത്തേയ്ക്ക് പറന്നിറങ്ങുന്ന കാക്കേ

ഹായ് മോനൂ
തള്ളമാനിനോട് അടുത്താല്‍ തൊഴി കിട്ടുമെന്ന് മനസിലാക്കിയാവണം കൗശലക്കാരിയായ കാക്ക മാന്‍ കുഞ്ഞിനടുത്ത് ചുറ്റിത്തിരിയുന്നു


Click it and Unblock the Notifications