കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികളും ചെയ്യും ഇത്തരം കൊടും ക്രൂരത... നിലമ്പൂര്‍ രാധയേയും ഇടുക്കിയിലെ ജാസ്മിനേയും മറക്കരുത്

Google Oneindia Malayalam News

കൊടും ക്രൂരതയുടെ കാര്യത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ കുറ്റം പറയാന്‍ മലയാളികള്‍ക്ക് അത്ര യോഗ്യതയൊന്നും ഇല്ല. നിലമ്പൂര്‍ രാധ കൊലക്കേസും ഇടുക്കിയിലെ ജാസ്മിന്‍ കൊലക്കേസും ഒന്നും അത്ര പെട്ടെന്ന് മലയാളിയ്ക്ക് മറക്കാന്‍ കഴിയുമോ? ആറ്റിങ്ങല്‍ ഇരക്കൊല മലയാളിയ്ക്ക് മറക്കാന്‍ പറ്റുമോ? ഇതൊന്നും ചെയ്തത് അന്യ സംസ്ഥാന തൊഴിലാളികള്‍ ആയിരുന്നില്ല.

നിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധ അതി ദാരുണമായാണ് കൊല്ലപ്പെട്ടത്. ബലാത്സംഗത്തിന് ഇരയായിരുന്നു അവര്‍. രാധയുടെ ജനനേന്ദ്രിയത്തില്‍ ചൂല് കുത്തിക്കയറ്റിയിരുന്നു. ഒരു ചാക്കില്‍ കെട്ടിയാണ് രാധയുടെ മൃതദേഹ കുളത്തില്‍ തള്ളിയത്.

Nilambur Radha

മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ബികെ ബിജുവും സുഹൃത്ത് ഷംസുദ്ദീനും ആയിരുന്നു കേസിലെ പ്രതികള്‍. രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു.

ഇതിലും ദാരണമായിരുന്നു ഇടുക്കി ജില്ലയിലെ മുണ്ടിയെരുമ സ്വദേശി ജാസ്മിന്റെ കൊലപാതകം. ജാസ്മിനെ കൊന്നത് ഭര്‍ത്താവും സുഹൃത്തും ചേര്‍ന്നായിരുന്നു. ജാസ്മിന്റെ ജനനേന്ദ്രിയത്തില്‍ മുള്ളുമുരിക്കിന്റെ കമ്പാണ് രണ്ടുപേരും ചേര്‍ന്ന് കുത്തിക്കയറ്റിയത്. 1998 ല്‍ ആയിരുന്നു ഈ സംഭവം.

ആറ്റിങ്ങലില്‍ ഇരട്ടക്കൊല കേസില്‍ നിനോ മാത്യു വെട്ടിക്കൊന്നത് വെറും നാല് വയസ്സുള്ള പെണ്‍കുട്ടിയേയും ഒരു വൃദ്ധയേയും ആയിരുന്നു. സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു അത്.

അതുകൊണ്ടൊക്കെ തന്നെ, ക്രൂരതയുടെ കാര്യത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ ഒന്നടങ്കം കുറ്റം പറയാന്‍ നാം അര്‍ഹരല്ല. കോടിക്കണക്കിന് മലയാളികളില്‍ അപൂര്‍വ്വം ചിലര്‍മാത്രമാണ് ഇങ്ങനെ ക്രൂരത കാണിച്ചിട്ടുള്ളത്. അതുപോലെ തന്നെ ലക്ഷക്കണക്കിന് വരുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ അപൂര്‍വ്വം ചിലര്‍ മാത്രമാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പെട്ടിട്ടുള്ളത്.

English summary
Cruel Murders: Not only migrant workers, Malayalees also involved in such crimes .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X