Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നലെ സരിത നായരെ പീഡനം എന്തെന്ന് പഠിപ്പിച്ചു.. ഇന്ന് ഫേസ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് ദയ അശ്വതി!!

സരിതയെയും മീഡിയയെയും പൊളിച്ചടുക്കി രണ്ട് സഹോദരിമാർ എന്ന പേരിൽ സോഷ്യൽ മീഡിയിയൽ വൈറലായ ഒരു വീഡിയോ ഉണ്ടായിരുന്നു ഇന്നലെ. പിണറായി വിജയാ നിങ്ങളുടെ കള്ള കേസുകൊണ്ടൊന്നും ഉമ്മൻ ചാണ്ടിയെ വീഴ്ത്താം എന്ന് ഓർക്കണ്ട എന്നൊരു മുന്നറിയിപ്പോടെ മിഷൻ 140 കേരള എന്ന പേജാണ് വീഡിയോ ഷെയർ ചെയ്തത്.

എന്നാൽ എന്താണ് ആ വീഡിയോയുടെ പിന്നിൽ സംഭവിച്ചത് എന്ന് തുറന്ന് പറഞ്ഞ് ദയ അശ്വതി എന്ന പെൺകുട്ടി രംഗത്ത് വന്നിരിക്കുകയാണ്. ചേച്ചീ ഈ പീഡനം പീഡനം എന്ന് പറഞ്ഞാൽ അത്ര സുഖമുള്ളതാണോ എന്നായിരുന്നു ദയ അശ്വതി കഴിഞ്ഞ ദിവസത്തെ വീഡിയോയിൽ ചോദിച്ചത്. എന്നാൽ ഇന്ന് കരഞ്ഞുകൊണ്ട് പറയുന്ന കാര്യങ്ങൾ നോക്കൂ.

പറഞ്ഞത് സത്യമാണ്

പറഞ്ഞത് സത്യമാണ്

ചില കാര്യങ്ങൾ കണ്ടപ്പോൾ താൻ പ്രതികരിച്ചു എന്ന കാര്യം ശരിയാണ്. എന്റെ പേരിൽ ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഇതാദ്യമായിട്ടല്ല. വൈറൽ വീഡിയോ പ്രചരിപ്പിച്ച അക്കൗണ്ട് എന്റേതല്ല അത് ഫേക്കാണ്. ഇതിന് മുമ്പും എന്‍റെ അക്കൗണ്ട് ദുരുപയോഗം ചെയ്തിട്ടുണ്ട്.

ഞാൻ തട്ടിപ്പുകാരിയല്ല

ഞാൻ തട്ടിപ്പുകാരിയല്ല

ഞാനൊരു തട്ടിപ്പുകാരിയല്ല, കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരാളാണ് താൻ. എന്റെ അക്കൗണ്ട് ബാലൻസ് ചെക്ക് ചെയ്താൽ നിങ്ങൾക്ക് ഇക്കാര്യം വ്യക്തമാകും. അശ്വിനി ദയ എന്ന പേരില്‍ പോസ്റ്റ് ചെയ്യുന്ന അക്കൗണ്ട് എന്‍റേതല്ല. അത് ആരൊക്കെയോ തട്ടിപ്പിന് വേണ്ടി ഉപയോഗിക്കുന്നത്. മാനം വിറ്റ് ജീവിക്കാനൊന്നും എന്നെ കിട്ടില്ല. സരിതയ്ക്കെതിരായ വീഡിയോ മാത്രമല്ല ദയയുടെ പേരിൽ പല വീഡിയോകളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

മറുപടി കമന്റ് ഇങ്ങനെ

മറുപടി കമന്റ് ഇങ്ങനെ

സോളാർ ഒരു പീഡഢന കേസല്ല, വലിയ ഒരു അഴിമതി കേസാണ്. അഴിമതിക്ക് ഇടയിൽ നടന്ന ലൈംഗീകചൂഷണവും കേസിന്റെ ഭാഗമായി എന്ന് മാത്രം...
സരിതയുടെ വിശ്വാസ്യതയോ വിശ്വാസ്യത ഇല്ലായ്മയോ അല്ല അഴിമതിയും ചൂഷണവും നടന്നുവോ എന്നതാണ് പ്രശ്നം. യഥാർത്ഥ രാഷ്ട്രീയ നിരീക്ഷണത്തിൽ നിങ്ങൾക്ക് പാളിച്ച പറ്റി.

സ്വാതന്ത്ര്യം ഉണ്ട്

സ്വാതന്ത്ര്യം ഉണ്ട്

അഭിപ്രായം പറയുവാൻ പ്രതിഷേധിക്കാൻ ഒക്കെ സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ അത് ഉമ്മൻ ചാണ്ടി തെറ്റ് ചെയ്തില്ല എന്ന തെളിവ് ഹാജരാക്കി വേണമായിരുന്നു നിങ്ങൾക്ക് അതിൽ വ്യക്തമായ തെളിവ് ഒന്നും കയ്യിൽ ഇല്ല എന്ന് മനസ്സിലാക്കുന്നു. പക്ഷെ തെളിവ് ഉണ്ട് ആരോപിക്കുന്നവർ പറയുന്നു.

ഫെയിക്ക് ഐഡി ഉപയോഗിച്ച് നിങ്ങളെ ഹൈജാക്ക് ചെയ്യുന്നതിൽ എനിക്കും പ്രതിഷേധം ഉണ്ട്..

നിലവാരം കുറഞ്ഞുപോയി

നിലവാരം കുറഞ്ഞുപോയി

പക്ഷെ നിങ്ങടെ ആ അഭിപ്രായപ്രകടനം നിലവാരം കുറഞ്ഞു പോയി. ഒരല്പം നിയന്ത്രണം ആകാമായിരുന്നു. ഇനിയും അഭിപ്രായങ്ങൾ ഒക്കെ തുറന്ന് പറയുക സമൂഹമാധ്യമങ്ങളിൽ പറയുമ്പോൾ കുറച്ച് മിതത്വം പാലിക്കുക. നിങ്ങടെ ജോലി നല്ല നിലയിൽ ചെയ്യുക. - ഇങ്ങനെ പോകുന്നു ദയയുടെ വീഡിയോയയ്ക്ക് കിട്ടുന്ന കമന്റുകൾ.

ഇന്നലെ പറഞ്ഞത്

ഇന്നലെ പറഞ്ഞത്

അത് ഈ സരിത നായർ വന്നിട്ട് പീഡനം പീഡനം എന്ന് കുറേ പറയുന്നുണ്ടല്ലോ. ഈ പീഡനം എന്ന് പറഞ്ഞാൽ അത്ര നല്ല സുഖമുള്ള ഏർപ്പാടൊന്നും അല്ല ചേച്ചീ. ചേച്ചിയോടാണ് പറയുന്നത്. എന്താണിത്. ഒരിക്കൽ പീഡിപ്പിച്ചു. ഒരു പീഡനമല്ല, രണ്ട് പീഡനമല്ല, മൂന്ന് പീഡനമല്ല ലിസ്റ്റ് ഇങ്ങനെ വരികയാണ്. - കഴിഞ്ഞ ദിവസം വൈറലായ വീഡിയോ ഇങ്ങനെയായിരുന്നു.

ഉമ്മൻചാണ്ടി സാറിനെക്കുറിച്ച്

ഉമ്മൻചാണ്ടി സാറിനെക്കുറിച്ച്

ഈ ഉമ്മൻചാണ്ടി സാറിനെക്കൂടി ഇതില് വലിച്ചിട്ട്. പ്രായമായ ഉമ്മൻ ചാണ്ടി സാറ് ചെയ്തത് പീഡനം. ആരോഗ്യവും തന്റേടവുമുള്ള ഗണേഷ് കുമാർ ചെയ്തത് പീഡനമല്ല. കരുതിക്കൂട്ടി വല്യ വല്യ ആളുകളെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. മാധ്യമങ്ങൾ ഇതൊക്കെ ആഘോഷമായി കൊണ്ടുനടക്കുകയാണ്.

വ്യക്തിപരമായ അധിക്ഷേപങ്ങൾ

വ്യക്തിപരമായ അധിക്ഷേപങ്ങൾ

സരിത നായരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് പിന്നീട് വീഡിയോ പോകുന്നത്. പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീയെപ്പോലെയാണോ ഇവർ ടി വി ചാനലിൽ വന്നിരിക്കുന്നത് എന്നാണ് ചോദ്യം. സരിതയുടെ സാരിയെക്കുറിച്ചും മേക്കപ്പിനെക്കുറിച്ചുമെല്ലാം പരാമർശമുണ്ട്. മേക്കപ്പില്ലാതെ സരിതയെ കണ്ടാൽ പേടിച്ചുപോകുമെന്നും ഇവർ പറയുന്നു.

വീഡിയോ വൈറൽ

വീഡിയോ വൈറൽ

രണ്ട് ദിവസം കൊണ്ട് ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടത്. മുപ്പത്തയ്യായിരത്തിൽപ്പരം ആളുകൾ ഈ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. അമ്പതിനായിരത്തോളം പേർ ഇത് ഷെയർ ചെയ്തിരിക്കുന്നു. ഏഴായിരത്തിലധികം കമൻറുകൾ അനുകൂലമായും പ്രതികൂലമായും നടക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+