കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ തിരഞ്ഞെടുപ്പ്: ഈ കാര്യങ്ങള്‍ അറിയാമോ?

Google Oneindia Malayalam News

ദില്ലി: കാത്തുകാത്തിരുന്ന ദില്ലി തിരഞ്ഞെടുപ്പ് അടുത്തെത്തി. തലസ്ഥാന നഗരമായ ദില്ലി ഭരണം രാജ്യം ഭരിക്കുന്ന ബി ജെ പിക്കും എതിരാളികളായ കോണ്‍ഗ്രസിനും ഒരുപോലെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം കൂട്ടി ഭരണം പിടിക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്കുമുണ്ട് പൂതി. ഇനി ഇവരാരെയും ഭരിക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞ് വേറൊരു കൂട്ടര്‍ കൂടി രംഗത്തുണ്ട്. മൂന്നാം മുന്നണി.

ആര് ഭരിച്ചാലും ദില്ലിയിലെ ജനങ്ങള്‍ക്ക് ഒരു സര്‍ക്കാരിനെ കിട്ടും എന്നതാണ് ഏറ്റവും പ്രധാനം. അര്‍ധസെഞ്ചുറി പോലും തികയ്ക്കാതെ കെജ്രിവാള്‍ റിട്ടയര്‍ ചെയ്തതിന് ശേഷം രാഷ്ട്രപതി ഭരണത്തിന്‍ കീഴിലാണ് ദില്ലി. ദില്ലി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാനമായ ഈ വിവരങ്ങള്‍ അറിയൂ.

വോട്ടെടുപ്പും വോട്ടെണ്ണലും

വോട്ടെടുപ്പും വോട്ടെണ്ണലും

ആര് ഭരിക്കണമെന്ന കാര്യത്തില്‍ ഫെബ്രുവരി ഏഴിന് ദില്ലി വിധിയെഴുതും. വിധി പ്രഖ്യാപനം പത്തിന്.

മണ്ഡലങ്ങള്‍ എത്ര

മണ്ഡലങ്ങള്‍ എത്ര

കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്ന് ജോണ്‍ എബ്രഹാം ചോദിച്ച പോലെ പ്രയാസമുള്ള ചോദ്യമല്ല ദില്ലിയില്‍ എത്ര നിയമസഭകളുണ്ട് എന്നത്. ദില്ലിയിലെ നിയമസഭ സീറ്റുകളുടെ എണ്ണം 70.

ഭരിക്കാനെത്ര വേണം

ഭരിക്കാനെത്ര വേണം

36 സീറ്റുകള്‍ വേണം ദില്ലി ഭരിക്കാന്‍, കഴിഞ്ഞ തവണ ഈ മാന്ത്രിക സംഖ്യ ആര്‍ക്കും കിട്ടിയില്ല

എത്ര പേര്‍, എവിടെപ്പോയി വോട്ടുചെയ്യും?

എത്ര പേര്‍, എവിടെപ്പോയി വോട്ടുചെയ്യും?

1 കോടി 30 ലക്ഷം വോട്ടര്‍മാരുണ്ട് ദില്ലിയില്‍. ഇവര്‍ക്കായി 11763 പോളിംഗ് ബൂത്തുകളും ഉണ്ടാകും.

ആണുങ്ങളെത്ര, പെണ്ണുങ്ങളോ

ആണുങ്ങളെത്ര, പെണ്ണുങ്ങളോ

ആകെയുള്ള 1.30 കോടി വോട്ടര്‍മാരില്‍ 72 ലക്ഷം ആണുങ്ങളാണ്, ബാക്കി 58 ലക്ഷം പെണ്ണുങ്ങള്‍.

ആര് ഭരിക്കും

ആര് ഭരിക്കും

ആപ്പിന് കെജ്രിവാള്‍, കോണ്‍ഗ്രസിന് അജയ് മാക്കന്‍ എന്നിവരാണ് നേതാക്കള്‍. ബി ജെ പി ഇതുവരെയും ആരെയും പ്രഖ്യാപിച്ചിട്ടില്ല

അവര്‍ക്കെത്ര ഇവര്‍ക്കെത്ര

അവര്‍ക്കെത്ര ഇവര്‍ക്കെത്ര

കഴിഞ്ഞ തവണ 31 സീറ്റുകളോടെ ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷി. 28 സീറ്റുകളോടെ ആപ്പ് രണ്ടാം കക്ഷി. 7 സീറ്റുള്ള കോണ്‍ഗ്രസ് സഹായത്താടെ ആപ്പ് 49 ദിവസം ഭരിച്ചു.

പണ്ട് ആര് ഭരിച്ചു

പണ്ട് ആര് ഭരിച്ചു

1993 ല്‍ ബി ജെ പി, അവിടുന്നിങ്ങോട്ട് കോണ്‍ഗ്രസ്, ഈ അവസാന വര്‍ഷം കെജ്രിവാളിന്റെ ആപ്പ് എന്നിവരാണ് ദില്ലി ഭരിച്ചത്.

മുന്‍ മുഖ്യമന്ത്രിമാരില്‍ സുഷമയും

മുന്‍ മുഖ്യമന്ത്രിമാരില്‍ സുഷമയും

കേന്ദ്രമന്ത്രിയും ബി ജെ പിയുടെ മുന്‍നിര നേതാവുമായ സുഷമ സ്വരാജ് ദില്ലി മുഖ്യമന്ത്രിയായിട്ടുണ്ട്.

ഷീല ദീക്ഷിത്

ഷീല ദീക്ഷിത്

ദില്ലി ഏറ്റവും കൂടുതല്‍ കാലം ഭരിച്ച മുഖ്യമന്ത്രിമാരില്‍ ഒരാള്‍ ഷീല ദീക്ഷിതാണ്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഷീല ദയനീയമായി തോറ്റു

English summary
The Election Commission on Monday announced that the single-phase Delhi assembly polls 2015 will take place on Feb 7, Saturday. Here are some key facts about Delhi Assembly polls 2015
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X