ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികള്‍
ദില്ലി: ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യങ്ങളിലൊന്നായി ഇന്ത്യ നില നില്‍ക്കുമ്പോഴും അഴിമതി ഇന്ത്യയെ നശിപ്പിയ്ക്കുന്ന വിപത്തായി ഇന്നും തുടരുന്നു. ചെറുതും വലുതുമായി ഒട്ടേറെ അഴിമതികള്‍ രാജ്യത്ത് ഇതിനോടകം തന്നെ നടന്നു.
രാജീവ് ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ ഒരു കാലത്ത് അഴിമതി ആരോപണങ്ങളില്‍ പെട്ടിട്ടുണ്ട. ഇത്തരം കേസുകളില്‍ അകപ്പെട്ട് രാഷ്ട്രീയ ഭാവി നഷ്ടപ്പെട്ടവരും നേട്ടങ്ങള്‍ ഉണ്ടാക്കിയവരും ഉണ്ട. ഇന്നും പുറത്ത് വന്ന് കൊണ്ടിരിയ്ക്കുന്ന അഴിമതി വാര്‍ത്തകള്‍ക്കിടയില്‍ നിന്ന് ഇന്ത്യയെ പിടിച്ച് കുലുക്കിയ പത്ത് അഴിമതികള്‍ ഇതാ...

ബോഫോഴ്‌സ് കേസ്
1986 മുതല്‍ 90 വരെ നീണ്ടു നിന്നും ബോഫോഴ്‌സ് കേസിന്റെ അലയൊലികള്‍ ഇന്ത്യയില്‍. ഇന്ത്യ കണ്ടതില്‍ ഏറ്റവും വലിയ അഴിമതികളില്‍ ഒന്നായിരുന്നു പോഫോഴ്‌സ്. 186 155 എംഎം ഹോവിസ്റ്റര്‍ ഫീല്‍ഡ് തോക്കുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സ്വീഡിഷ് കമ്പനി എബി ബോഫോഴ്‌സുമായി 15 മില്ല്യണ്‍ ഡോളറിന്റെ കരാര്‍ ഇന്ത്യ ഒപ്പു വയ്ക്കുന്നു. കരാര്‍ നേടിയെടുക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും ബോഫോഴ്‌സ് കൈക്കൂലി നല്‍കിയെന്ന വാര്‍ത്ത പുറത്ത് വരുന്നു. കേസില്‍ രാജീവ് ഗാന്ധി കൈക്കൂലി വാങ്ങിയെന്ന ആരോപണം ശക്തമായി. 64കോടി രൂപയുടെ അഴിമതിയാണ് ബോഫോഴ്‌സ് കേസില്‍ നടന്നുവെന്ന് ആരോപിയ്ക്കുന്നത്. രാജീവ് ഗാന്ധിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്ത്ിയിരുന്ന ഒട്ടാവിയോ ക്വത്‌റോച്ചിയാണ് കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നാണ് ആരോപണം. ഇദ്ദേഹം അന്തരിച്ചു.

കാലിത്തീറ്റ അഴിമതി(1996)
കാലിത്തീറ്റ അഴിമതിക്കേസില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് അറസ്റ്റിലാകുന്നതോടെയാണ് വീണ്ടും കാലിത്തീറ്റ അഴിമതി സജീവ ചര്‍ച്ചയാകുന്നത്. 1996 ലാണ് കാലിത്തീറ്റ അഴിമതി നടക്കുന്നത്. ബീഹാര്‍ സംസ്്ഥാന വിഭജനത്തിന് മുന്‍പ് പ്രദേശത്ത് ഉള്‍പ്പെട്ടിരുന്ന വെസ്റ്റ് സിങ്ഭൂം ജില്ലയിലെ ചൈബാസ ട്രഷറിയില്‍ നിന്ന് കാലിത്തീറ്റയും മറ്റ് മൃഗ സംരക്ഷണ ഉപകരണങ്ങളും വാങ്ങിയെന്ന പേരില്‍ വ്യാജ ബില്‍ മാറിയെന്നാണ് കേസ്. 950 കോട് രൂപയുടെ അഴിമതിയാണ് നടന്നത്. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസ് മറനീക്കി വാങ്ങുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ പേരില്‍ 37.7 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ലാലുപ്രസാദ് യാദവിനെതിരായ ആപരോപണങ്ങളില്‍ ഒന്ന്. ഈ കേസിലാണ് അദ്ദേഹത്തിന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി അഞ്ച് വര്‍ഷത്തെ ശിക്ഷ വിധിച്ചത്.

ആദര്‍ശ് ഫ്ഌറ്റ് തട്ടിപ്പ്
2002 ലാണ് കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ വിധവകള്‍ക്ക് വേണ്ടി മഹാരാഷ്ട്ര മുഖ്യമന്ത്രിയാണ് ആദര്‍ശ് ഹൗസിംഗ് സൊസൈറ്റിയ്ക്ക് രൂപം നല്‍കിയത്. എന്നാല്‍ രാഷ്ട്രീയകാര്‍ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കും അടക്കം ചുരുങ്ങിയ വിലയ്ക്ക് ഇവിടെ ഫഌറ്റ് നല്‍കുകയായിരുന്നു. അഴിമതിയില്‍ സുശീല്‍ കമാര്‍ ഷിന്‍ഡെ, വിലാസ് റാവു ദേശ് മുഖ്, അശോക് ചവാന്‍ എന്നിവര്‍ക്ക് പങ്കുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു.

ബെല്ലാരി ഖനി അഴിമതി(2008)
ബെല്ലാരിയിലെ ഖനി അഴിമതി മൂലം കര്‍ണാടക മുഖ്യമന്ത്രിയായ ബിഎസ് യെഡിയൂരപ്പയ്ക്ക് രാജി വയ്‌ക്കേണ്ടി വന്നു. ബെല്ലാരി്യില്‍ അനധികൃത ഖനനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് കര്‍ണാടകയിലെ ഖനി അഴിമതി മറനീക്കി പുറത്ത് വരുന്നത്. ഖനന അനുമതി നേടുന്നതിനായി കര്‍ണാടകയിലെ ഖനി രാജാക്കന്‍മാര്‍ എന്ന് തന്നെ അറിയപ്പെടുന്ന ഗലി കരുണാകര റെഡ്ഡിയും സഹോദരന്‍ ഗലി ജനാര്‍ദ്ദന്‍ റെഡ്ഡിയും മുഖ്യമന്ത്രിയായിരുന്ന യെഡിയൂരപ്പയ്ക്ക് കൈക്കൂലി നല്‍കി എന്നതാണ് ആരോപണം. ഖനി ലൈസന്‍സുകള്‍ അനധികൃതമായി അനുവദിച്ചത് മൂലം സര്‍ക്കാരിന് 16,085 കോടിയുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായതായി കണക്കാക്കപ്പെടുന്നത്.

വോട്ടിന് കോഴ (2008)
2008 ജൂലൈ 22 ല്‍ നടന്ന വിശ്വാസ വോട്ടില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ബിജെപി എംപിമാര്‍ക്ക് ഒരു കോടി രൂപ കോഴ നല്‍കികുന്ന ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്ത് വിട്ടതോടെയാണ് വോട്ടിന് കോഴ അഴിമതി പുറത്താകുന്നത്.

സത്യം കമ്പ്യൂട്ടര്‍ അഴിമതി
സത്യം കമ്പ്യൂട്ടര്‍ കേസില്‍ കമ്പനിയുടെ മുന്‍ ചെയര്‍മാന്‍ രാമലിംഗ രാജുവിന്റെ വെളിപ്പെടുത്തലാണ് നിര്‍ണായകമാകുന്നത്. കമ്പനി കണക്കുകളില്‍ 7,800 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് വെളിപ്പെടുത്തല്‍ ധന ദുര്‍വിനിയോഗം, അഴിമതി. അനധികൃത സ്വത്ത് സമ്പാദനം എന്നിവയ്ക്ക് ഇദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്.

ടുജി സ്പെക്ട്രം അഴിമതി
രാജ്യത്തെ പിടിച്ച് കുലുക്കിയ അഴിമതി കേസുകളില്‍ ഒന്നായിരുന്നുന ടുജി സ്പെക്ട്രം അഴിമതി കേസ്. ഒട്ടേറെ രാഷ്ട്രീയ നേതാക്കളടക്കം ടുജി സ്പക്ട്രം അഴിമതിയില്‍ പെട്ടു. ന്‍െഡര്‍ വിളിയ്ക്കാതെയാണ് ടുജി സ്‌പെക്ട്രം വിതരണം ചെയ്തത്. ആദ്യം സമീപിയ്ക്കുന്നവര്‍ക്ക്് ആദ്യം സ്‌പെക്ട്രം നല്‍കുക എന്നനിലപാടായിരുന്ന സര്‍ക്കാരിന്റേത്. അന്ന ടെലികോം മന്ത്രിയായിരുന്ന എ രാജ ഉള്‍പ്പെടയുള്ളവര്‍ സ്‌പെകട്രം അഴിമതിയില്‍ പ്രതി ചേര്‍്ക്കപ്പെട്ടു. ഇത്തരത്തില്‍ ടെന്‍ഡര്‍ വിളിയ്ക്കാതെ സ്‌പെക്ട്രം വിതരണം ചെയ്തതിലൂടെ 176,000 കോട്ി രൂപയുടെ അഴിമതി നടന്നുവെന്ന് സിഎജി റിപ്പോര്‍ട്ടിലും 30,984 കോടിയുടെ അഴിമതി നടന്നുവെന്ന് സിബിഐ റിപ്പോര്‍ട്ടിലും പറയുന്നു.

കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതി (2011)
കോമണ്‍ വെല്‍ത്ത് ഗെയിംസ് അഴിമതി കേസ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളില്‍ ഒന്നായിരുന്നു. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടൈമര്‍ വാങ്ങുന്നതിനായി സ്വിറ്റ്‌സര്‍ലന്‍ഡ് കമ്പനി ഒമേഗയുമായി കാരര്‍ ഉണ്ടാക്കിയതില്‍ 90 കോട് രൂപ നഷ്ടം ഉണ്ടാക്കിയതായാണ് ആരോപണം. തുടര്‍ന്ന് ഗെയിംസിന്റെ നടത്തിപ്പുകാരനായ സുരേഷ് കല്‍മാഡിയയ്‌ക്കെതിരെ ദില്ലി പ്രത്യേക കോടതി കുറ്റം ചുമത്തി.

കല്‍ക്കാരിപ്പാട വിതരണ അഴിമതി (2012)
കല്‍ക്കരിപ്പാടരം സ്വകാര്യ കമ്പനികള്‍ക്ക് വിതണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നാണ് ആരോപണം. 1.86 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കല്‍ക്കരിപ്പാടവിതരണത്തില്‍ സര്‍ക്കാരിന് നഷ്ടമായത്.

ഹെലികോപ്ടര്‍ അഴിമതി
അടുത്തിടെ പുറത്ത് വന്ന അഴിമതികളില്‍ പ്രധാനപ്പെട്ട അഴിമതിയാണ് ഹെലികോപ്ടര്‍ അഴിമതി. ഇന്ത്യയിലെ വിഐപികള്‍ക്ക് സഞ്ചരിയ്ക്കുന്നതിനായി ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയില്‍ നിന്ന് ഹെലികോപ്ടറുകള്‍ വാങ്ങുന്നതിന് പ്രതിരോധമന്ത്രാലയത്തിലെ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. 2010 ല്‍ആണ് കമ്പനിയുമാി 12 ഹെലികോപ്ടറുകള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പിട്ടത്. 3600കോടിയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം












Click it and Unblock the Notifications