ഡിങ്കന്റെ ട്രാഫിക് വചനങ്ങള്‍... പാലിയ്ക്കുന്നവര്‍ക്ക് കൊള്ളാം, അല്ലാത്തവര്‍ക്ക് കൊള്ളും!
ഇപ്പോള്‍ ഡിങ്കോയിസമാണല്ലോ പ്രധാന ചര്‍ച്ച. ലോകത്തിലെ ആദിമ മതം എന്നാണ് ഡിങ്കോയിസ്റ്റുകള്‍ തങ്ങളുടെ മതത്തെക്കുറിച്ച് അവകാശപ്പെടുന്നത്. അതിലുപരി ഓരോ രണ്ട് ആഴ്ചയിലും 'അപ്‌ഡേറ്റ്' ചെയ്യപ്പെടുന്ന മതഗ്രന്ഥം തങ്ങള്‍ക്ക് മാത്രമാണ് ഉള്ളതെന്നും അവര്‍ അവകാശപ്പെടുന്നുണ്ട്.
എന്തായാലും ട്രാഫിക് നിയമങ്ങള്‍ പാലിയ്ക്കുന്നത് സംബന്ധിച്ച് പരാമര്‍ശങ്ങളുള്ള ഏകമതവും തങ്ങളുടേതാണ് എന്നാണ് ഡിങ്കോയിസ്റ്റുകളുടെ അവകാശവാദം. ഡിങ്കന്റെ ട്രാഫിക് വചനങ്ങള്‍ നിങ്ങളെ ചിന്തിപ്പിയ്ക്കുകയും ചിരിപ്പിയ്ക്കുകയും ചെയ്യുമെന്ന് ഉറപ്പാണ്....(ഡിങ്കാചാര്യ സമൂസ ത്രികോണാദ്ധ്യായ ആണ് ഈ വചനങ്ങള്‍ ഏകോപിപ്പിച്ചതെന്ന് പറയപ്പെടുന്നു!)

ഹെല്‍മെറ്റ്
ഹെയർസ്റ്റൈൽ കേടാവാതിരിക്കാൻ ഹെൽമെറ്റ് വെക്കാതിരുന്നാൽ ചില്ലിട്ട ഫോട്ടോയിൽ നല്ല ഭംഗിയുണ്ടാകും

മൊബൈല്‍
മൊബൈലിൽ സംസാരിച്ച് വാഹനമോടിക്കുന്നവൻ എന്നെന്നേക്കുമായി നോട്ട് റീച്ചബിൾ ആവും

സീറ്റ് ബെല്‍റ്റ്
ഭയപ്പെടേണ്ട, സീറ്റ്ബെൽറ്റ് കാറിനോട് കൂടെയുണ്ട്... നിൻറെ രക്ഷ നിൻറെ കയ്യിൽ തന്നെ...!!!

മദ്യം
മദ്യപിച്ച് വാഹനമോടിക്കുന്നവന് വേണ്ടി ആറടി മണ്ണ് തുരന്ന് ഞാൻ മടുത്തു...

ബൈക്ക്
വളഞ്ഞ് പുളഞ്ഞ് ബൈക്കിൽ പായുന്നവൻ നീണ്ട് നിവർന്ന് പെട്ടിയിൽ കിടക്കും

ഹോണ്‍
സിഗ്നലിൽ കിടന്ന് ഹോണടിക്കുന്നവൻറെ പിതാവ് മറ്റ് യാത്രക്കാരാൽ സ്മരിക്കപ്പെടും

ലൈറ്റ്
ഡിമ്മടിക്കാത്തവൻ ബ്രൈറ്റാൽ

സീബ്രാ ലൈന്‍
സീബ്രാ ലൈൻ കണ്ണിൽ പിടിക്കാത്തവൻ കാൽനടക്കാരാൽ കഴുത്തിൽ പിടിക്കപ്പെടും

സ്പീഡ്
കാറ്റിനേക്കാൾ സ്പീഡിൽ പോയാൽ 'കാറ്റ്' സ്പീഡിൽ പോകും












Click it and Unblock the Notifications