വിമാനം എവിടെപ്പോയി; വിശ്വാസികള്‍ പറയുന്നു
ദില്ലി: നഷ്ടപ്പെട്ടത് 239 ജീവനുകളാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടിയോ ശാസ്ത്രത്തെ എതിര്‍ക്കാനോ വേണ്ടി ഈ ദുരന്തത്തെ ഉപയോഗിക്കുക എന്നത് അങ്ങേയറ്റം അപലപിക്കേണ്ടതുമാണ്. എന്നാല്‍ പൊതുജന പലവിധം എന്നാണല്ലോ ചൊല്ല്.
ഇത്രേം വലിയ വിമാനം കാണാതായി ഒരാഴ്ച കഴിഞ്ഞിട്ടും എന്തേ നിങ്ങളുടെ ശാസ്ത്രത്തിന് കഴിഞ്ഞില്ല എന്ന മട്ടിലാണ് വിശ്വാസികളുടെ ചോദ്യം. ശാസ്ത്രത്തെ കളിയാക്കാന്‍ കിട്ടിയ ഒരു അവസരമായി വിശ്വാസികളില്‍ ചിലരെങ്കിലും മലേഷ്യന്‍ വിമാനം കാണാതായ സംഭവത്തെ ഉപയോഗിക്കുന്നുണ്ട് എന്നതാണ് വേദനിപ്പിക്കുന്ന സത്യം.
ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ സൈറ്റുകളിലും ചില തട്ടിപ്പ് ജ്യോതിഷികളുടെ കൂട്ടത്തിലും ഇത്തരക്കാരെ കാണാം. ഇവരുടെ വാദങ്ങള്‍ നോക്കൂ.

ദൈവം വലിയവന്‍
ദൈവം അവന്‍ മാത്രം വലിയവന്‍. പ്രപഞ്ചത്തിലെ സകലരും ഒരു കൂട്ടം കീടങ്ങള്‍, അല്ല വെറും പുഴുക്കള്‍.. ആകാശഭൂമികളിലെ സകലതും സ്രഷ്ടാവിന്റെ അറിവിലും നിയന്ത്രണത്തിലും മാത്രം.... മനുഷ്യന്റെ കഴിവിന് അതിരും പരിധിയും ഉണ്ടെന്ന് പറയുന്ന ഒരു പോസ്റ്റ്.

ചോദ്യങ്ങള്‍ക്ക് മറുപടിയില്ല.
മലേഷ്യയുടെ യാത്രാവിമാനം അപ്രത്യക്ഷമായിട്ടു ദിവസങ്ങള്‍ കുറച്ചു കഴിഞ്ഞു.. ഇരുനൂറില്‍ പരം യാത്രക്കാരെയും കൊണ്ട് പൊങ്ങിയ വിമാനമെവിടെ? ആകാശത്തോ? ഭൂമിയിലെവിടെയെങ്കിലും ഇറങ്ങിയോ? നിലംപൊത്തിയോ? എങ്കില്‍ എവിടെ? കടലിലോ മലയിടുക്കുകളിലോ? ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു വിവരവും കിട്ടിയില്ലല്ലോ... ചോദ്യങ്ങള്‍ക്ക് മറുപടിയില്ല.

എല്ലാമറിയുന്നവന്‍ അവന്‍
നിഗൂഡമായ ഇനിയും പലതും പ്രപഞ്ചസ്രഷ്ടാവ് നമുക്കായി കരുതിവെക്കപ്പെട്ടിരിക്കുന്നു. എങ്കിലും എല്ലാം നേടിയെന്നു വീമ്പിളക്കുന്ന മനുഷ്യന്റെ അഹങ്കാരത്തിന് അല്‍പമെങ്കിലും കുറവുണ്ടോ. എല്ലാമറിയുന്നവന്‍ അവന്‍ മാത്രമത്രേ.

ശനിയാഴ്ച കിട്ടുമത്രെ
കാണാതായ വിമാനം ശനിയാഴ്ചക്കകം കണ്ടെത്തുമെന്ന പ്രവചനവുമായി ഇന്ത്യന്‍ വാസ്തുശാസ്ത്ര വിദഗ്ധന്‍ യുവരാജ് സൗമ രംഗത്തെത്തിയിരുന്നു. എന്നാല്‍ ശനിയാഴ്ചയും കഴിഞ്ഞു ഞായറാഴ്ചയും കഴിഞ്ഞു. വിമാനം മാത്രം കണ്ടെത്താന്‍ കഴിഞ്ഞില്ല.

വെറുതെ ഒരു ഉഡായിപ്പ്
ഗ്രഹങ്ങളുടെയും സൂര്യന്റെയും നക്ഷത്രങ്ങളുടെയും നിലവിലെ പൊരുത്തമനുസരിച്ചു വിമാനം ശനിയാഴ്ചയ്ക്കകം കണ്ടെത്തുമെന്നായിരുന്നു യുവരാജ് സൗമയുടെ പ്രവചനം. ചെന്നൈയില്‍ നിന്നുള്ള എഴാംതലമുറ ജ്യോതിഷിയും വാസ്തുശാസ്ത്ര വിദഗ്ധനുമാണ് ഇയാള്‍.

ആരു കൊണ്ടുവരും ഈ വിമാനം?
ശാസ്ത്രം പരാജയപ്പെട്ടിടത്ത് മതം പരിഹാരം കാണണമെന്നും പറയുന്നവരുണ്ട്. ശാസ്ത്രത്തിന് പരിമിതികള്‍ ഉണ്ട്. എന്നാല്‍ എല്ലാം അറിയുന്ന ദൈവത്തിന് പരിമിതികള്‍ ഇല്ല. അതുകൊണ്ട്ു ദൈവം ഇതിനൊരു പരിഹാരം കാണുമത്രേ.

എവിടെ ശാസ്ത്രം?
മനുഷ്യന്റെ അഹങ്കാരത്തിന് കയ്യും കണക്കുമില്ല.. എല്ലാം അവന്റെ വിരല്‍തുമ്പിലിട്ടു അമ്മാനമാടുന്നു എന്നാണ് മനുഷ്യന്‍ വീമ്പിളക്കുന്നത്! ശാസ്ത്രം എവിടെയോ എത്തിയത്രേ! ദൈവങ്ങളുടെ കാലം കഴിഞ്ഞുപോയി എന്ന് പറയുന്നവരോടാണ് വെല്ലുവിളി.

ബ്ലാക് മാജിക്
അതിനിടെ കാണാതായ വിമാനം കണ്ടെത്താന്‍ കഴിയാതെ മലേഷ്യന്‍ സര്‍ക്കാര്‍ തന്നെ ബ്ലാക് മാജിക് കാരെ സമീപിക്കുന്നു എന്ന വാര്‍ത്തയും പുറത്തുവന്നു. തങ്ങളുടെ വഴിയാണ് ശരിയെന്ന് മനസിലായില്ലേ എന്നായി അതോടെ വിശ്വാസികളുടെ ചോദ്യം.

ബര്‍മുഡ ട്രയാങ്കിളോ അതെന്ത്
മലേഷ്യന്‍ വിമാനം ബര്‍മുഡ ട്രയാങ്കിളില്‍ എന്ന് ഇടയ്ക്ക് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വാണിജ്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പെരുപ്പിച്ച് കാണിച്ച ഒരു നിഗൂഡതയാണ് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ ട്രയാങ്കിള്‍.

അന്യഗ്രഹ ജീവികള്‍?
കാണാതായ വിമാനം അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടുപോയതാണ് എന്നും ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ചിലര്‍ ഉറച്ചുവാദിച്ചു. എന്നാല്‍ അന്യഗ്രഹ ജീവികള്‍ക്ക് എന്തിനാണ് വിമാനം എന്ന് ചോദിച്ചാല്‍ മറുപടിയില്ല.












Click it and Unblock the Notifications