ദീപാവലി ആഘോഷത്തിന്റെ പ്രത്യേകത
തുലാമാസത്തിലെ അമാവാസി നാളില്‍ ഭാരതം ദീപാവലി ആഘോഷിക്കുന്നു. തിന്മയുടെ മേല്‍ നന്മയുടെ ആഘോഷത്തെ ദീപങ്ങള്‍ തെളിച്ച് ഉത്സവമാക്കുന്നതാണ് ദീപാവലി. ഹിന്ദു, ജൈന, സിഖ് മതവിശ്വാവസികള്‍ മണ്‍വിളക്കുകള്‍ തെളിയിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും ദീപാവലി ആഘോഷിക്കുന്നു.
പതിനാല് വര്‍ഷത്തെ വനവാസത്തിനു ശേഷം ശ്രീരാമന്‍ അയോദ്ധ്യയില്‍ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ദീപാവലി ആഘോഷിക്കുന്നതെന്ന് ഒരു വിഭാഗം വിശ്വസിക്കിന്നു. അല്ല, ശ്രീരാമന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണെന്ന് മറ്റൊരു വിഭാഗം. ജൈനമതപ്രകാരം മഹാവീരന്‍ നിര്‍വാണം പ്രപിച്ചതിനെ അനുസ്മരിക്കാനാണ് ദീപവാലി.
എങ്ങനെയൊക്കയാണെങ്കിലും നവംബര്‍ രണ്ടിന് രാജ്യം ദീപാവലി ആഘോഷിച്ചു. അതിന്റെ ചിത്രങ്ങളിലൂടെ

ഗുജറാത്ത്
ഗുജറാത്തിലെ അക്ഷരഥം ക്ഷേത്രത്തിലെ ദീപാവലി ആഘോഷം

കൊല്‍ക്കത്ത
കൊല്‍ക്കത്തയില്‍ ദീപാവലി നാളില്‍ നരാകാസുരെ വധിച്ച കാളിയെ പൂജിക്കുന്നു.

മുംബൈ
ബോളിവുഡ് താരം തനിഷ സിങ് ദീപാവലി ആഘോഷത്തിന്റെ ഭാഗമായി നല്‍കിയ ഫോട്ടോഷൂട്ടില്‍ നിന്ന്

മധുരം
ദീപാവലിയുടെ മറ്റൊരു പ്രധാനമാണ് മധുരം വിളമ്പല്‍. ഉത്തരപ്രദേശില്‍ സ്ത്രീകള്‍ ലഡു ഉണ്ടാക്കുന്നു

ദീപം തെളിയിക്കാന്‍
മണ്‍വിളക്കുകളിലാണ് ദീപം തെളിയിക്കുന്നത്. രാജസ്ഥാനില്‍ നിന്നുള്ള ഒരു ദൃശ്യം

വിധവകള്‍ക്ക്
ഭര്‍ത്താവ് നഷ്ടപ്പെട്ടവര്‍ വൃതമനുഷ്ടിച്ച് ദീപാവലി ആഘോഷിക്കുന്നു

ആഘോഷങ്ങള്‍
അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ദീപാവലി

ധന ത്രയോദശി
ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധന്‍തേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനിമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്. അന്നേ ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിച്ച് വാതിലില്‍ രംഗോലി ഇടുന്നു. ഈ ദിവസം വൈകിട്ടു വിളക്കു വച്ച് ധനലക്ഷ്മി ദേവിയെ വീട്ടിലേക്കു ക്ഷണിക്കുകയും പൂജിക്കുകയും ചെയ്യുന്നു.

നരക ചതുര്‍ദശി
ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് നരക ചതുര്‍ദശി. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ആണ് ഇത്. നരകാസുരനെ വധിച്ച കാളിയെ ആണ് അന്നേ ദിവസം പൂജിക്കുന്നത്.

ലക്ഷ്മി പൂജ
ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമാണ് (അമാവാസി) ലക്ഷ്മി പൂജ. ഉത്തര ഭാരതത്തിലെ ദീപാവലി ആഘോഷങ്ങളില്‍ പ്രധാനപ്പെട്ടത് ഇതാണ്. അന്നേ ദിവസം ഗണപതി, ലക്ഷ്മിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി, കുബേരന്‍ എന്നിവരെ പൂജിക്കുന്നു.

ബലി പ്രതിപദ
കാര്‍ത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഒന്നാം ദിവസമാണു ബലി പ്രതിപദ ആഘോഷിക്കുന്നത്. വാമനന്‍ ചവിട്ടി പാതാളത്തിലേക്കു വിട്ട മഹാബലി നാടുകാണാന്‍ വരുന്ന ദിവസമാണ് ഇതെന്നാണു വിശ്വാസം.

ഭാതൃ ദ്വിതീയ
ദീപാവലി ആഘോഷങ്ങളുടെ അഞ്ചാം ദിവസമാണ് ഭാതൃദ്വിതീയ, ബഹുബീജ് ആഘോഷിക്കുന്നത്. ഇതോടു കൂടി ദീപാവലി ആഘോഷങ്ങള്‍ അവസാനിക്കുന്നു. കാര്‍ത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ രണ്ടാം ദിവസമാണ് ഈ ആഘോഷം. മരണ ദേവനായ യമന്‍ സഹോദരി യമിയെ സന്ദര്‍ശിച്ചു എന്നാണ് ഐതിഹ്യം. അതിനാല്‍ ഈ ദിവസത്തിനെ യമ ദ്വിതീയ എന്നും വിളിക്കുന്നു.

മതം ഒരു തടസ്സമല്ല
കല്‍ക്കത്തയില്‍ ഒരു മുസ്ലീം യുവതി ദീപം തെളിയിക്കുന്നു

ഇത് സച്ചിന്
ഇരുന്നൂറാം ടെസ്റ്റോടെ വിരിക്കുന്ന സച്ചിന് ദീപങ്ങള്‍ക്കൊണ്ടൊരു പേരെഴുതാന്‍ മണ്‍വിളക്കുകള്‍ അടുക്കി വയ്ക്കുന്നു

ഇതും സച്ചിന്
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സച്ചിന്റെ വിടവാങ്ങലും ദീപാവലിയും കൂട്ടിമുട്ടിച്ചപ്പോള്‍

പടക്കം
ദീപാവലിയുടെ ആഘോഷം പൂര്‍ണമാകുന്നത് പടക്കങ്ങള്‍ പൊട്ടിച്ചുകൊണ്ടാണ്.

ചെന്നൈ
ദീപാവലി നാളില്‍ ചെന്നൈയിലെ ഒരു ദൃശ്യം

കറാച്ചി
പാക്കിസ്ഥാനിയായ ഒരു ഹിന്ദു പെണ്‍കുട്ടി വീടിന്റെ മുന്നില്‍ ദീപം തെളിയിച്ചപ്പോള്‍












Click it and Unblock the Notifications