Get Updates
Get notified of breaking news, exclusive insights, and must-see stories!

സല്‍ക്കര്‍മ്മങ്ങളിലൂടെ നിങ്ങള്‍ തിന്മയെ അകറ്റി നിര്‍ത്തുക

പാപമോചനത്തിനായി വിശ്വാസികള്‍ തന്റെ മനസ്സും ശരീരവും പരമകാരുണ്യവാനായ അല്ലഹുവിലേക്ക് അര്‍പ്പിക്കുന്ന മാസത്തിലുടെയാണ് നാം കടന്നു പോകുന്നത്. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള വളരെ ചെറിയ സമയം മനുഷ്യന്‍ തന്റെ ചിന്തകളേയും പ്രവര്‍ത്തികളേയും തെറ്റായ മാര്‍ഗത്തിലൂടെയൊക്കെ വഴി തിരിച്ചുവിടും. ഭൗതീക ജീവിതത്തില്‍ തികച്ചും മാനുഷികം മാത്രമായി നമുക്കിതിനെ കാണാം.

എന്നാല്‍ ചെയ്തു പോയ തെറ്റുകളെ കുറിച്ചോര്‍ത്ത് ദുഖിക്കുന്നവന് തീര്‍ച്ചയായും പാപമോചനത്തിന് അവസരമുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു. കഴിഞ്ഞ കാലത്തെ വീഴ്ചകളെ സ്വയം തിരുത്തി മുന്നോട്ട് പോകുവാന്‍ മാനവരാശിയെ പ്രോത്സാഹിപ്പിക്കുന്ന മാസമാണ് വിശുദ്ധ റമളാന്‍. മതം അനുശാസിക്കുന്ന നിയമങ്ങള്‍ സമൂഹത്തിന്റെ നന്മ പ്രതീക്ഷിച്ചു കൊണ്ടുള്ളതാണ്. ഏതൊരു തിന്മയും മനുഷ്യനെ അന്തകാരത്തിലേക്ക് നയിക്കുകയും, മുന്നോട്ടുള്ള പ്രയാണത്തിന് സ്വയം വിലങ്ങുതടി തീര്‍ക്കുന്നതുമായിരിക്കും.

ramadan3

സല്‍ക്കര്‍മ്മങ്ങളിലുടെ നിങ്ങള്‍ തിന്മയെ അകറ്റി നിര്‍ത്തുവാന്‍ ഖുര്‍ആന്‍ പഠിപ്പിക്കുന്നതും മനുഷ്യനിലുടെ സമൂഹത്തെ നല്ല മാര്‍ഗത്തിലേക്ക് നയിക്കുവാന്‍ വേണ്ടിയാണ്. എന്നിലെ പാപം സ്രഷ്ടാവായ അല്ലാഹു പൊറുത്തു തന്നിരിക്കുന്നു എന്ന ചിന്തയാണ് വിശ്വാസിയെ അവന്റ ഭാവികാല കര്‍മോന്മക ജീവിതത്തിന് വഴി തെളിയിക്കുന്നത്. സാമൂഹ്യ സേവനത്തിലേക്കും മറ്റുള്ളവന്റെ പ്രയാസങ്ങളെ മനസ്സിലാക്കുന്നതിലേക്കും തന്റെ മനസ്സിനെ പാകപ്പെടുത്താന്‍ നോമ്പുകാരന് കഴിയുന്നു.

അല്ലാഹുവിന്റെ കാരുണ്യം ഇടമുറിയാതെ ഭൂമിയിലോട്ട് വര്‍ഷിക്കുന്ന മാസമാണ് റമളാന്‍. നിര്‍ബന്ധ അനുഷ്ടാനങ്ങളിലൊന്നായ നോമ്പും, സുന്നത്തിനെ മുറുകിപ്പിടിക്കുന്നവന്റെ ഏറ്റവും വലിയ ആയുധമായ തറാവിഹും സ്രഷ്ടാവിന്റെ മുന്നില്‍ എത്രമാത്രം പ്രതിഫലം അര്‍ഹിക്കുന്നതാണെന്ന് അളന്നു തിട്ടപ്പെടുത്താനാവില്ല. നമുക്ക് മുന്നെ റബ്ബിലേക്ക് യാത്ര പോയവരില്‍ ചെയ്തു പോയ പാപത്തിന്റെ കാഠിന്യത്തില്‍ നരഗവാസികളാക്കപ്പെട്ടവരെ നരഗത്തില്‍ നിന്നും മോചിപ്പിക്കപ്പെടുന്ന മാസം കൂടിയാണ് റമളാന്‍. എന്നാലും അവന്‍ നോമ്പുകാരന് മേല്‍ ചൊരിയുന്ന കാരുണ്യത്തിന് ഒട്ടും കുറവു സംഭവിക്കുകയില്ലെന്ന് നബി (സ) നമ്മെ പഠിപ്പിക്കുന്നു.

ഭയഭക്തിയോടെ ആത്മാര്‍ത്ഥയോടെ റമളാനിനെ സ്വീകരിക്കുവാനും, ചെയ്തു പോയ തെറ്റുകളില്‍ പശ്ചാത്തപിച്ച് കുടുംബത്തിനും സമൂഹത്തിനും മാത്രകയായി ജിവിക്കുവാനും നാം ഓരോരുത്തര്‍ക്കും കഴിയുമാറാകട്ടെ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+