കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരിക്കും അമ്മയ്‌ക്കെതിരെ അന്വേഷണം വേണോ?

  • By Aswathi
Google Oneindia Malayalam News

സന്തോഷ് മാധവന്‍ പിടിക്കപ്പെട്ടതിന് ശേഷം കേരളത്തില്‍ സ്വയംപ്രഖ്യാപിത ദൈവങ്ങളെല്ലാം ഒന്നൊന്നായി പിടിക്കപ്പെടുന്ന അവസ്ഥയാണ് കണ്ടുവന്നിരുന്നത്. മാതാ അമൃതാനന്ദമയിക്കെതിരെയും ഇത്തരത്തില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും ഭക്തര്‍ അതിനെ ശക്തമായി എതിര്‍ത്തു. അല്ലാതെയും പല ആരോപണങ്ങളും മാതാ അമൃതാനന്ദമയി ആശ്രമത്തിനെതിരെ ഉയര്‍ന്നവന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അമ്മയുടെ ശിഷ്യയുടെ വെളിപ്പെടുത്തല്‍ ലോകമറിഞ്ഞതോടെ മഠവും അമ്മയും വീണ്ടും വിവാദത്തിലാകുകയാണ്.

ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ ചില ആശ്രമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി നിരീക്ഷിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. ഏതെങ്കിലും ഒരു പുസ്തകത്തിന്റെ പേരില്‍ മഠത്തിനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്നും പുസ്തകത്തിലെ പരമാര്‍ശം എന്തിനെ കുറിച്ചുള്ളതായാലും അതേ കുറിച്ച് സര്‍ക്കാറിനറിയേണ്ടതില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു പിണറായി.

amruthanandamayi

ചിലയിടങ്ങളിലെങ്കിലും ആശ്രമ ജീവിതത്തിന് ഹിതകരമല്ലാത്തവ നടക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്. ലൗകിക ജീവിതത്തില്‍ താത്പര്യമില്ലെന്നു പ്രഖ്യാപിച്ചാണ് ഒരാള്‍ ആശ്രമജീവിതത്തിലേക്ക് കടക്കുന്നതെന്നും എന്നാല്‍, കോടിക്കണക്കിനു രൂപയാണ് ഓരോ ആശ്രമങ്ങളും കൈകാര്യം ചെയ്യുന്നതെന്നും പിണറായി പറഞ്ഞിരുന്നു.

മാതാ അമൃതാനന്ദമയിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണം എന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടതിന് തൊട്ടുപിറകെ അമ്മയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തെത്തിയരുന്നു. മാതാ അമൃതാനന്ദമയിയും അവരുടെ മഠവും ചെയ്യുന്ന സേവനങ്ങള്‍ വിസ്മരിക്കരുതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സുനാമി കാലത്ത് ഉള്‍പ്പെടെ അമ്മയും മഠവും ചെയ്ത കാര്യങ്ങള്‍ പിണറായി വിജയന്‍ ഓര്‍ക്കണം എന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സര്‍ക്കാറിന് മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തെ കുറിച്ച് ഒരു തരത്തിലുള്ള അന്വേഷണവും വേണ്ടെന്ന് നിലപാട് തന്നെയാണ്. ശരിക്കും അമ്മയ്‌ക്കെതിരെ ഒരു അന്വേഷണം വേണോ? സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ? ഇനിയൊരു പക്ഷെ പിണറായി വിജയന്‍ നിരീശ്വരവാദിയായതുകൊണ്ടാകുമോ അമ്മയ്കകെതിരെ അന്വേഷണം വേണമെന്ന് പറയുന്നത്, ആവോ..

English summary
Do you think its need enquiry against Matha Amrithananthamayi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X