ഡോ ഷാനവാസിനെ ശരിക്കും അധികാരികള്‍ 'കൊന്നതാണോ'...?
ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് സമൂഹത്തിന് മാതൃകയായി മാറിയ ഡോ ഷാനവാസ് ഇനി ഇല്ല. ചികിത്സയും ആതുര സേവനവും കച്ചവടം മാത്രമായ ലോകത്ത് ഷാനവാസ് തുറന്നിട്ട പാതയെ ഭയക്കുന്നവരും എതിര്‍ക്കുന്നവരും ഏറെയാണ് എന്നതിന്റെ തെളിവായിരുന്നു അദ്ദേഹത്തിന് നേരിടേണ്ടി വന്ന സഥലം മാറ്റങ്ങളും മറ്റും.
സ്ഥലം മാറ്റം സംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറോട് സംസാരിച്ച് തിരിച്ചെത്തിയതിന് ശേഷമാണ് ഡോ ഷാനവാസ് മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് അതിന് മുമ്പ് തന്നെ ഷാവാസ് തന്റെ ശബ്ദത്തില്‍ രേഖപ്പെടുത്തി വച്ചിരുന്നു. അതില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയും ആയ ആര്യാടന് മുഹമ്മദ് മുതല്‍ മരുന്ന് കച്ചവടക്കാരായ ഡോക്ടര്‍മാര്‍ വരെ പ്രതിപ്പട്ടികയില്‍ വരും.
ഒരു ഗതിയും ഇല്ലാത്ത ആദിവാസികളെ സമൂഹം മുഴുവന്‍ ഒറ്റപ്പെടുത്തുമ്പോഴും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതാണോ ഷാനവാസിനെ ചിലര്‍ക്കെങ്കിലും വെറുക്കപ്പെട്ടവനാക്കിയത്. അതോ മരുന്ന് മാഫിയക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങളോ...?

പാവങ്ങളുടെ ഡോക്ടര്‍
പാവങ്ങളുടെ ഡോക്ടര്‍ എന്നാണ് ഡോ ഷാനവാസ് അറിയപ്പെട്ടിരുന്നത്. അത് ശരിയും ആയിരുന്നു. ആദിവാസികള്‍ക്കിടയില്‍ ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളാണ് ഡോക്ടര്‍ നേരിട്ട് എത്തിച്ചിരുന്നത്.

ആദിവാസികള്‍ക്ക് വേണ്ടി
ആദിവാസി ഊരുകളിലെ പതിവ് സന്ദര്‍ശകനായിരുന്ന ഷാനവാസ് അവരുടെ മദ്യാപാന ശീലം ഇല്ലാതാക്കാനും ശ്രമിച്ചിരുന്നു. പലയിടങ്ങളിലും ഇത് ഒരു പരിധിവരെ വിജയംകാണുകയും ചെയ്തു.

മരുന്ന് മാഫിയ
സംസ്ഥാനത്തെ പല ഡോക്ടര്‍മാരും മരുന്ന് മാഫിയയായി പ്രവര്‍ത്തിക്കുന്നതായി ഷാനവാസ് ആരോപിച്ചിരുന്നു. ഇതിന് തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡോക്ടര്‍മാരുടെ എതിര്‍പ്പ്
ഡോക്ടര്‍മാരുടെ കള്ളക്കളികള്‍ വെളിച്ചത്ത് കൊണ്ടുവരും എന്ന സ്ഥിതി വന്നതോടെ സഹപ്രവര്‍ത്തകരും ഷാനവാസിന്റെ ശത്രിക്കളായി. പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായം നല്കാന് ആരും ഉണ്ടായില്ല.
| Post by Shanavas Pc. |
ആര്യാടന് മുഹമ്മദ്
ഷാനവാസിനെ മലപ്പുറം ജില്ലയിലേക്ക് തിരിച്ച് സ്ഥലം മാറ്റുന്നതിനെതിരെ ശക്തമായ നിലപാടെടുത്തത് ആര്യാടന് മുഹമ്മദ് ആണെന്നാണ് ആക്ഷേപം. അതിന്റെ കാരണം മാത്രം വ്യക്തമല്ല.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍
മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ഷാനവാസിനെതിരെ നേരിട്ട് രംഗത്ത് വന്നിരുന്നു. മലപ്പുറം ജില്ലയിലേക്ക് സ്ഥലംമാറ്റം നല്‍കരുതെന്ന് രേഖാമൂലം ആവശ്യപ്പെട്ടു.

കാരണം എന്ത്?
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ഡോ ഷാനവാസിനോട് അന്തുകൊണ്ടാണ് ഇത്ര ദേഷ്യം. അദ്ദേഹത്തിന്റെ അനധികൃ വിദേശ യാത്രകള്‍ സംബന്ധിച്ച് ഷാനവാസ് ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശങ്ങളാണോ കാരണം?

പ്രതീക്ഷകള്‍
തുടര്‍ച്ചയായ സ്ഥലം മാറ്റങ്ങള്‍ക്കൊടുവില്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷയോടെ ആയിരുന്നു അദ്ദേഹം ഒടുവില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറെ കാണാന്‍ പോയത്. എന്നാല്‍ ആ പ്രതീക്ഷയും പൊലിഞ്ഞതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാവുകയായിരുന്നു.

യാത്ര, ഒടുവില്‍ അപ്രതീക്ഷിത മരണം
സുഹൃത്തുക്കള്‍ക്കൊപ്പം കോഴിക്കോട്ടേകക് പോയി തിരിച്ച് നാട്ടിലേക്ക വരുന്നതിനിടെ കാറില്‍ വച്ചാണ് ഷാനവാസിന് ഹൃദയാഘാതം ഉണ്ടായത്. ജീവന് രക്ഷിക്കാനായില്ല.

ഷാനവാസിന് വേണ്ടി
ഷാനവാസ് തുടക്കമിട്ട പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടുപോകാനുള്ള തീരുമാനത്തിലാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'











Click it and Unblock the Notifications