കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ഭൗമ ദിനയാത്ര കണ്ടാല്‍ ഞെട്ടും

  • By Meera Balan
Google Oneindia Malayalam News

അങ്ങനെ ഒരു ലോക ഭൗമദിനം കൂടി നമ്മെക്കടന്നു പോകുന്നു. തലമുറകള്‍ നമുക്കായ് കരുതിവച്ച മണ്ണും , ജലവും, ശുദ്ധവായുവും ഊറ്റിക്കുടിച്ചും വിറ്റുതിന്നും മുന്നോട്ട് പോകുന്ന ഇന്നത്തെ നമ്മുടെ തലമുറയെ കുലംമുടിച്ചവരെന്ന് വരും തലമുറ വിശേഷിപ്പിച്ചാല്‍ തെറ്റ് പറയാനാകുമോ ? ഇനി അവശേഷിയ്ക്കുന്ന ഭൂവിഭവങ്ങള്‍ സംരക്ഷിയ്‌ക്കേണ്ട ചുമതലയെങ്കിലും മനുഷ്യനുണ്ട്.

ആഗോളതാപനം ഉള്‍പ്പടെയുള്ളവ മനുഷ്യരാശിയെ തന്നെ തകര്‍ക്കാന്‍ പാകത്തില്‍ വളര്‍ന്ന് കൊണ്ടിരിയ്ക്കവെ അല്‍പ്പമൊന്നു ശ്രദ്ധിച്ചാല്‍ ഭൂമിയുടെ പച്ചപ്പ് നിലനിര്‍ത്താന്‍ നമുക്ക് കഴിയും.

ഭൗമ ദിനത്തില്‍ തിരുവനന്തപുരത്ത് നടത്തിയ എര്‍ത്ത് വാക്ക് (earth walk) എന്ന പരിപാടിയിലെ ചില ചിത്രങ്ങള്‍ കണ്ട് നോക്കൂ. ഭൂമിയെ രക്ഷിയ്ക്കുക എന്ന സന്ദേശമുയര്‍ത്തി നടത്തിയ ഈ റാലിയില്‍ പക്ഷേ ഉപയോഗിച്ച വസ്തുക്കളെല്ലാം ഭൂമിയ്ക്ക് ഹാനികരമാകുന്നവയായിരുന്നു. ഇതാ ചിത്രങ്ങള്‍ കണ്ട് നോക്കൂ..

 എര്‍ത്ത് വാക്ക്

എര്‍ത്ത് വാക്ക്

കവടിയാര്‍ മുതല്‍ കനകകുന്ന് കൊട്ടാരം വരെയാണ് എര്‍ത്ത് വാക്ക് എന്ന പേരില്‍ കൂട്ട നടത്തം സംഘടിപ്പിച്ചത്. എസ്ബിടിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്

പ്ളക്കാര്‍ഡുകള്‍

പ്ളക്കാര്‍ഡുകള്‍

ഭൂമിയ്ക്ക് വേണ്ടി നടത്തിയ കൂട്ടനടത്തം നോകകൂ. ഇതിനായി ഉപയോഗിച്ച പഌക്കാര്‍ഡുകള്‍ പഌസ്റ്റിക്ക് നിര്‍മ്മിതമാണ്

കുപ്പിവെള്ളം

കുപ്പിവെള്ളം

പ്ളാസ്റ്റിക്ക് കുപ്പിയില്‍ നിന്നും കുപ്പിവെള്ളം കുടിയ്ക്കുന്നവര്‍.ഇനി ഈ കുപ്പി കൃത്യമായ സ്ഥലത്ത് ഉപേക്ഷിയ്ക്കാതെ കടന്ന് പോവുകയാവും മിക്ക നടത്തക്കാരും ചെയ്യുക.

മേയര്‍ മുതല്‍

മേയര്‍ മുതല്‍

ഭൗമ ദിനത്തില്‍ നടത്തിയ ഈ യാത്രയില്‍ മേയര്‍ കെ ചന്ദ്രിക മുതല്‍ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തിരുന്നു.

English summary
Earth Day Celebrated in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X