കാലം തെറ്റിയ പേമാരി... കൊടുങ്കാറ്റ്, കൊടിയ തണുപ്പ്... ദുരന്തഭീതിയില്‍ ലോകം!!! വന്‍ഭൂചലനം?
ലോകം അതിശക്തമായ ഒരു ഭൂചലനത്തെ ഏത് നിമിഷവും പ്രതീക്ഷിയ്ക്കുന്നുണ്ട്. കോടിക്കണക്കിന് ആളുകളെ ബാധിക്കാനിടയുള്ള ആ ഭൂചലനം ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയിലായിരിക്കും എന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാമാറ്റങ്ങള്‍ ചില ശാസ്ത്രജ്ഞരിലെങ്കിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജപ്പാനില്‍ അതിശക്തമായ കൊടുങ്കാറ്റാണ് ആഞ്ഞടിക്കുന്നത്. ഇന്ത്യയിലും കാലാവസ്ഥയില്‍ പ്രകടമായ ചില മാറ്റങ്ങള്‍ കാണുന്നുണ്ട്.
ഒരു ഭൂചലനത്തിനുള്ള സാധ്യതകളാണോ ഇതെല്ലാം ? ദിവസങ്ങള്‍ക്ക് മുമ്പ് ഇടുക്കിയില്‍ ചെറിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. എന്താണ് സംഭവിക്കുക?

ലൈബീരിയയില്‍
ഓഗസ്റ്റ് 29ന് ലൈബീരിയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. എന്നാല്‍ വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ ഇത് ലോകശ്രദ്ധ ആകര്‍ഷിച്ചില്ല.

വീണ്ടും ഭൂചലനം
പപ്പുവ ന്യൂ ഗിനിയയില്‍ ഓഗസ്റ്റ് 31 ന് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇവിടം ഭൂചലനസാധ്യതാ പ്രദേശമാണ്.

ഇറ്റലിയില്‍
ഈ ആഴ്ചയില്‍ ആദ്യം ഉണ്ടായ ഭൂചലനങ്ങളില്‍ ഒന്നായിരുന്നു ഇറ്റലിയില്‍ സംഭവിച്ചത്. 4.7 തീവ്രത മാത്രമാണ് രേഖപ്പെടുത്തിയതെങ്കിലും നൂറിലേറെ പേരാണ് ഇവിടെ മരിച്ചത്.

ഇന്ത്യയില്‍
ഇറ്റലിയില്‍ ഭൂചലനം ഉണ്ടാകുന്നതിന് രണ്ട് ദിവസം മുമ്പാണ് ഇന്ത്യയില്‍ മറ്റൊരു ഭൂചലനം അനുഭവപ്പെട്ടത്. അസമിലും പശ്ചിമ ബംഗാളിലും ബീഹാറിലും അനുഭവപ്പെട്ടു. മ്യാമറില്‍ ആയിരുന്നു പ്രഭവ കേന്ദ്രം.

ഇടുക്കിയില്‍
രണ്ട് ദിവസം മുമ്പ് ഇടുക്കിയില്‍ വനാന്തര്‍ഭാഗത്ത് ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. താരതമ്യേന തീവ്രത കുറഞ്ഞ ഒന്നായിരുന്നു അത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജപ്പാനില്‍
ജപ്പാന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ അപ്രതീക്ഷിതമായി ശക്തമായ കൊടുങ്കാറ്റാണ് ആഞ്ഞുവീശുന്നത്. പത്ത് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കനത്ത മഴ
ഇന്ത്യയില്‍, പ്രത്യേകിച്ചും ദക്ഷിണേന്ത്യയില്‍ കഴിഞ്ഞ ദിവസം പലയിടത്തും കനത്ത മഴ പെയ്തിരുന്നു. കൊച്ചിയും ബെംഗളൂരുവും എല്ലാം അപ്രതീക്ഷിത മഴയില്‍ നനഞ്ഞു.

തണുപ്പ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ തണുപ്പ് കൂടിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതും ഭൂചലന സാധ്യതയായി ചിലര്‍ വിലയിരുത്തുന്നുണ്ട്.

കറുത്ത വാവ്
സെപ്തംബര്‍ 1 കറുത്ത വാവാണ്. അതും ചില ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്.
ശ്രീമുരുഗന്‍
അമേച്ച്വര്‍ ഭൗമശാസ്ത്ര നിരീക്ഷകനായ ശ്രീമുരുഗന്‍ അന്തിക്കാട് ഇത്തരം ഒരു നിരീക്ഷണം മുന്നോട്ട് വയ്ക്കുന്നുണ്ട്. എന്തായിരിക്കും സംഭവിക്കുക?












Click it and Unblock the Notifications