• search

ദിലീപ് പറഞ്ഞത് പോലെ വേണുവിന് പറ്റിയ പണി കുഴലൂത്ത്! വേണുവിനെ വലിച്ച് കീറി ഒട്ടിച്ച് യുവാവ്!

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ആലുവയില്‍ ഉസ്മാന്‍ എന്ന യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിലാണ് കേരള പോലീസ് ഏറ്റവും ഒടുവില്‍ പ്രതിക്കൂട്ടിലായത്. പോലീസ് വാഹനവുമായി കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് ഉസ്മാനെ മഫ്തിയില്‍ ഉള്ള പോലീസുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് പോലീസ് സ്‌റ്റേഷനില്‍ വെച്ചും ഉസ്മാനെ മര്‍ദ്ദിച്ചതായി ആരോപണമുണ്ട്.

  ഈ വിഷയത്തില്‍ മാതൃഭൂമി ന്യൂസിലെ ചര്‍ച്ചാ പരിപാടിയായ സൂപ്പര്‍ പ്രൈം ടൈമിലെ ചര്‍ച്ച നയിച്ചത് അവതാരകനായ വേണു ബാലകൃഷ്ണനാണ്. ഉസ്മാന്റെ മതം പറഞ്ഞാണ് വേണു ആ ചര്‍ച്ച തുടങ്ങിയത് തന്നെ. സംഭവത്തെ വര്‍ഗീയവത്ക്കരിക്കാന്‍ വേണു ശ്രമിക്കുന്നതായി ശക്തമായ ആക്ഷേപം ഉയര്‍ന്നു. ഈ ചര്‍ച്ചയുടെ പേരില്‍ വേണുവിനെ ഭിത്തിയിലൊട്ടിക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

  മുഖ്യമന്ത്രി കളങ്കം ചാർത്തിയെന്ന്

  മുഖ്യമന്ത്രി കളങ്കം ചാർത്തിയെന്ന്

  പ്രിയപ്പെട്ട മുസ്സീം സഹോദരങ്ങളേ, നിങ്ങള്‍ ഉമിനീര് പോലും ഇറക്കാതെ വ്രതശുദ്ധിയില്‍ കഴിയുകയാണ്. ആ നിങ്ങള്‍ക്ക് മേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാര്‍ത്തി നല്‍കിയിരിക്കുന്നത്. നോമ്പ് തുറക്കാന്‍ പോയവന് തുറങ്ക് കിട്ടുന്ന നാടാണിത് എന്നാണ് വേണു ബാലകൃഷ്ണന്‍ ഉസ്മാന്‍ വിഷയത്തിലെ ചര്‍ച്ചയ്ക്ക് ആമുഖമായി പറഞ്ഞത്.

  വിഷം തേച്ച നാവ്

  വിഷം തേച്ച നാവ്

  വരാപ്പുഴയിലെ ശ്രീജിത്തിന്റെയോ കെവിന്റെയോ മതം പറയാത്ത വേണു ഉസ്മാന്റെ മതം പറയുന്നത് തികഞ്ഞ വർഗീയതയാണ് എന്നാണ് വീഡിയോയിൽ പറയുന്നത്. യുവാവിന്റെ വാക്കുകൾ ഇതാണ്: '' എന്താ വേണൂ നിന്റെ ഡയലോഗ്. ഉമിനീര് പോലും എടുക്കാതെ നോമ്പ് നോറ്റിരിക്കുന്ന മുസ്ലീംങ്ങളെയാണ് തീവ്രവാദികളാക്കിയതെന്ന്. വിഷം തേച്ച നാവ് കൊണ്ട് നിങ്ങള്‍ എന്തൊക്കെയാണ് വേണൂ കുരയ്ക്കുന്നത്. വേണുവിനൊരു മറുപടി തരണമെന്ന് കുറേ ദിവസമായി വിചാരിക്കുന്നു.

  കോട്ടിട്ടാൽ ജഡ്ജിയാവില്ല

  കോട്ടിട്ടാൽ ജഡ്ജിയാവില്ല

  ഒരു കോട്ടുമിട്ട് ന്യൂസ് റൂമിലിരുന്നാല്‍ സുപ്രീം കോടതി ജഡ്ജിയാണ് എന്നൊരു തെറ്റിദ്ധാരണ വേണുവിനെ പോലുള്ള അവതാരകര്‍ക്കുണ്ട്. അത് നിങ്ങളുടെയൊക്കെ വെറും തെറ്റിദ്ധാരണ മാത്രം തന്നെയാണ്. വേണുവിന്റെ പരിപാടി കാണാന്‍ ഇരിക്കുന്ന ഒരു ചെറിയ ശതമാനം ആളുകള്‍ പോലും ഇന്നത്തെ സമൂഹത്തില്‍ ഇല്ല. പ്രത്യേകിച്ച് ഇന്നത്തെ യുവതലമുറയില്‍ ഈ ഊളപ്പരിപാടി കാണാന്‍ ഒരു മനുഷ്യനും ഇല്ല.

  മതം പറഞ്ഞ് ഭിന്നിപ്പിക്കരുത്

  മതം പറഞ്ഞ് ഭിന്നിപ്പിക്കരുത്

  തനിക്കൊക്കെ ഞംഞം അടിക്കാന്‍ ഇത്തരത്തില്‍ മതവും വര്‍ഗീയതയും പറഞ്ഞ് നല്ല രീതിയില്‍ ഐക്യത്തോടെ പോകുന്ന ഒരു സമൂഹത്തെ ഭിന്നിപ്പിച്ച് എന്ത് നേടാനാണ്. നോമ്പ് നോറ്റ് വന്നതിന്റെ പേരിലോ അവന്‍ മുസ്ലീം ആയതിന്റെ പേരിലോ അല്ല. ഉസ്മാന്‍ എന്ന് പറയുന്നയാള്‍ ഇതിന് മുന്‍പും പല കേസുകളിലും പ്രതിയാണ്. ഒരു എസ്‌ഐയെ അടിച്ച കേസിലും കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലും പ്രതിയാണ്.

  ഏത് മതക്കാരനായാലും തല്ല് കിട്ടും

  ഏത് മതക്കാരനായാലും തല്ല് കിട്ടും

  അല്ലാതെ ഒരു പള്ളിയിലെ ഉസ്താദ് ബാങ്ക് കൊടുത്ത് വരികയോ ഒരു മതപണ്ഡിതന്‍ റോഡിലൂടെ വരുമ്പോള്‍ നിനക്ക് നോമ്പുണ്ടോ നീ മുസ്ലീം ആണോ എന്ന് ചോദിച്ച് പോലീസ് അടിച്ചതൊന്നുമല്ല. ഒരു പോലീസുകാരനെ കയറി ചൊറിഞ്ഞപ്പോള്‍ പോലീസുകാരന്‍ അടിച്ചു. അതിപ്പോ വേണു എന്ന പേരുള്ളവനോ ജോസഫ് എന്ന പേരുള്ളവനോ ഉസ്മാന്‍ എന്ന് പേരുള്ളവനോ ഏത് മതത്തില്‍പ്പെട്ടവനോ ആയാലും തല്ല് കിട്ടും.

  പോലീസുകാർ ചോറല്ലേ തിന്നുന്നത്

  പോലീസുകാർ ചോറല്ലേ തിന്നുന്നത്

  പോലീസുകാര്‍ക്ക് അവരുടെ ജോലി കൃത്യമായി ചെയ്യുക തന്നെ വേണം. തല്ലാന്‍ പോയ പോലീസുകാരന്റെ പേര് അഫ്‌സല്‍ എന്നാണ്. അതും ഉമിനീരിറക്കാതെ നോമ്പ് നോറ്റ മുസ്ലീം തന്നെ ആയിരുന്നു. വെറുതെ റോഡില്‍ക്കൂടി പോയവനെ പിടിച്ച് അടിക്കാന്‍ പോലീസുകാര്‍ എന്താ ചോറല്ലേ തിന്നുന്നത്. അവിടെയാണ് വേണു മതവും വര്‍ഗീയതയും പറഞ്ഞ് പ്രചരിപ്പിക്കുന്നത്. വല്ല വയളും പറയാന്‍ പോകുന്നതാവും നല്ലത്.

  വേറെ വല്ല പണിക്കും പോയ്ക്കൂടെ

  വേറെ വല്ല പണിക്കും പോയ്ക്കൂടെ

  മതത്തിനോടും മുസ്ലീംങ്ങളോടും വേണുവിനുള്ള സ്‌നേഹം കാണുമ്പോള്‍ വല്ലാത്ത ഒരിത്. ആരുടെ മുന്നിലാണ് നിങ്ങളീ നാടകം കളിക്കുന്നത്. ഭക്ഷണം കഴിക്കാന്‍ ആണെങ്കില്‍ വേറെ വല്ല പണിക്കും പോയ്ക്കൂടെ. വിനുവിനേയും വേണുവിനേയും പോലുള്ള ചില ആളുകളുണ്ട്. കോട്ടിട്ട് കഴിഞ്ഞാല്‍ എന്ത് ഊളത്തരവും വിളിച്ച് പറയാം എന്ന് കരുതുന്നവര്‍. ന്യൂസ് അവര്‍, ന്യൂസ് പ്രൈം ടൈം എന്നൊക്കെ പറഞ്ഞ് തുടങ്ങും.

  ഇജ്ജാതി ഊളത്തരം പറയരുത്

  ഇജ്ജാതി ഊളത്തരം പറയരുത്

  കുറച്ച് ആളുകളെ കൊണ്ട് വന്ന് ഇരുത്തും. അവരെ ഒന്നും പറയാന്‍ സമ്മതിക്കില്ല. നിങ്ങള്‍ക്ക് തോന്നുന്നത് നിങ്ങളങ്ങ് വിളമ്പി വിടും. ദയവ് ചെയ്ത് ഭിന്നിപ്പിക്കരുത്. കേരളം അത്രയേറെ ഐക്യത്തോടെ മുന്നോട്ട് പോകുന്ന ഒരു നാടാണ്. അവിടെക്കയറി ഇജ്ജാതി ഊളത്തരം വിളിച്ച് പറയരുതം മിസ്റ്റര്‍ വേണു. പണ്ട് ദിലീപ് പറഞ്ഞത് പോലെ വേണുവിന് പറ്റിയ പണി കുഴലൂത്താണ്. അല്ലേല്‍ വല്ല കമ്പിപ്പാരയും എടുത്ത് കക്കാന്‍ പോകൂ.

  അന്നൊന്നും മതം പറഞ്ഞില്ലല്ലോ

  അന്നൊന്നും മതം പറഞ്ഞില്ലല്ലോ

  ആ പണിക്ക് വര്‍ഗീയത പറഞ്ഞ് ആളുകളെ ഭിന്നിപ്പിക്കുന്നതിനേക്കാള്‍ അന്തസ്സുണ്ട്. അന്ന് ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടപ്പോള്‍ ഹിന്ദു ആയത് കൊണ്ട് ശ്രീജിത്തിനെ കൊന്നുവെന്ന് താന്‍ പറഞ്ഞില്ലല്ലോ. കെവിന്‍ കൊല്ലപ്പെട്ടപ്പോള്‍ ക്രിസ്ത്യാനി ആയത് കൊണ്ടാണ് കൊന്നതെന്ന് പറഞ്ഞോ. ഒരു ഉസ്മാന്‍ കയറി പോലീസുകാരെ ചൊറിഞ്ഞപ്പോള്‍ രണ്ടെണ്ണം കൊടുത്ത് ഉസ്മാന്റെ താടിയെല്ല് പൊട്ടി.

  നാട് കുട്ടിച്ചോറാക്കരുത്

  നാട് കുട്ടിച്ചോറാക്കരുത്

  പോലീസുകാര്‍ക്ക് അവരുടെ ജോലി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ് നിങ്ങളെപ്പോലുള്ളവര്‍ ഉണ്ടാക്കി വെയ്ക്കുന്നത്. ഏതെങ്കിലും ഒരു ഒറ്റപ്പെട്ട സംഭവം എടുത്ത് മൊത്തം പോലീസുകാരെയും കരിവാരിത്തേക്കും. അതല്ല വേണ്ടത്. നല്ല കാര്യങ്ങള്‍ ചെയ്യുന്നവരാണ് ഭൂരിപക്ഷം പോലീസുകാരും. അതുകൊണ്ടാണ് കേരളത്തിലെ ജനങ്ങള്‍ മനസമാധാനത്തില്‍ ജീവിക്കുന്നത്. ആ സംവിധാനം തകര്‍ന്നാല്‍ നാട് കുട്ടിച്ചോറാകും. അതിനുള്ള അവസരം ഉണ്ടാക്കരുത്'' എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

  വൈറൽ വീഡിയോ

  വേണുവിന് എതിരായ വീഡിയോ

  English summary
  Edathala Issue: Youth's reaction video against Venu balakrishnan goes viral

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more