കേരളത്തിലെ ബിജെപിയേക്കാള്‍ ശക്തം രാജസ്ഥാനിലെ സിപിഎം!!! റിയാസ് പറഞ്ഞത് അച്ചട്ടായി
എക്കാലത്തും സിപിഎം നേരിടുന്ന ഏറ്റവും വലിയ വിമര്‍ശനം കേരളത്തിലും ബംഗാളിലും ത്രിപുരയിലും മാത്രമുള്ള പാര്‍ട്ടി എന്നതാണ്. സിപിഎമ്മിനെ ദേശീയ പാര്‍ട്ടിയായി അംഗീകരിക്കാന്‍ പോലും പലപ്പോഴും പല എതിര്‍ കക്ഷികളും തയ്യാറാകാറില്ല.
ദേശീയ രാഷ്ട്രീയത്തിലെ ചര്‍ച്ചകള്‍ വരുമ്പോള്‍ ഇതും പറഞ്ഞ് സിപിഎമ്മിനെ പരിഹസിക്കാറും ഉണ്ട് ബിജെപിക്കാര്‍. പക്ഷേ, ഇനി അങ്ങനെ പരിഹസിക്കാന്‍ പറ്റില്ല. ബിജെപിയുടെ ഈറ്റില്ലം ആയിരുന്ന രാജസ്ഥാനില്‍ ഇത്തവണ സിപിഎമ്മിന് രണ്ട് സീറ്റുകളുണ്ട്.

കേരളത്തില്‍ ബിജെപിയ്ക്കാണെങ്കില്‍ ഒരേയൊരു സീറ്റേ ഉള്ളൂ. അതിലും ഭേദമാണ് രാജസ്ഥാനില്‍ സിപിഎമ്മിന്റെ സ്ഥിതി എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പരിഹാസം. രണ്ട് സിപിഎം സ്ഥാനാര്‍ത്ഥികളാണ് രാജസ്ഥാനില്‍ വിജയിച്ചത്- ഭദ്ര മണ്ഡലത്തില്‍ ബല്‍വാന്‍ പൂനിയയും ദുംഗാര്‍ഗഢില്‍ ഗിരിധര്‍ലാല്‍ മഹിയയും.
കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ് സംസാരിക്കുന്ന വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. കേരളത്തിലെ ബിജെപിയേക്കാള്‍ മെച്ചമാവും രാജസ്ഥാനില്‍ സിപിഎമ്മിന്റെ സ്ഥിതി എന്നായിരുന്നു മുഹമ്മദ് റിയാസ് പറഞ്ഞത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു.
രാജസ്ഥാനില്‍ അടുത്തിടെ നടന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സിപിഎം ആയിരുന്നു. ദേശീയ തലത്തില്‍ തന്നെ കര്‍ഷകരെ സംഘടിപ്പിച്ച് സമരങ്ങള്‍ നയിച്ചത് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആയിരുന്നു.
Recommended Video













Click it and Unblock the Notifications