Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരിക്കും ഫേസ്ബുക്ക് പൂട്ടിച്ചത് ആരാണ്?

കണ്ണുകാണാത്തവനെ നമ്മള്‍ എന്ത് വിളിക്കും - അന്ധന്‍ ന്ന്. ചെവി കേള്‍ക്കാത്തവനെയോ - ഓനെ എന്തും വിളിക്കാലോ, ചെവി കേള്‍ക്കൂലല്ലോ എന്ന് പറഞ്ഞ സിനിമാ ഡയലോഗ് പോലോയായിപ്പോയി ഫേസ്ബുക്ക് ഡൗണായ തക്കം നോക്കി ട്വിറ്ററില്‍ ഓരോ വിരുതന്‍മാര്‍ ഇട്ട പോസ്റ്റുകള്‍. ഫേസ്ബുക്ക് ഡൗണ്‍ എന്ന് ഹാഷ്ടാഗും ഇട്ടാണ് ഈ കളിയാക്കലെല്ലാം എന്നതാണ് അതിലേറെ രസകരം.

ആന നിന്നാലും ചെരിഞ്ഞാലും പന്തീരായിരം എന്ന് പറഞ്ഞ കണക്കിനാണ് ഫേസ്ബുക്കിന്റെ കാര്യം. സ്വന്തം പേജ് ഡൗണായാലും ഫേസ്ബുക്കിന് കിട്ടേണ്ട പേരും പ്രശസ്തിയും സെര്‍ച്ചും ഒരു തരി പോലും കുറഞ്ഞില്ല. ഫേസ്ബുക്ക് കിട്ടുന്നില്ല എന്ന് പറഞ്ഞ് ലോകത്തിന്റെ ഓരോ മൂലയില്‍ നിന്നും ആളുകള്‍ പോസ്റ്റിട്ടു. ട്വിറ്ററിലും മറ്റും പ്രവഹിച്ച കൂടുതല്‍ ഫേസ്ബുക്ക് തമാശകള്‍ കാണൂ.

പൂട്ടിച്ചത് പല്ലിപ്പട

പൂട്ടിച്ചത് പല്ലിപ്പട

ശരിക്കും എന്താണ് ഫേസ്ബുക്കിന് പറ്റിയത്. പറ്റിയത് ഇതാണ്. ലിസാര്‍ഡ് സ്്ക്വാഡ് എന്ന ഹാക്കിംഗ് സംഘം ഹാക്ക് ചെയ്തതാണത്രെ മുഖപുസ്തകത്തെ. ഇവരുടെ തന്നെ ഒരു ട്വീറ്റാണ് ഈ സംശയത്തിന് കാരണം

മിഡില്‍ ഈസ്റ്റില്‍ ഫേസ്ബുക്ക് നിരോധിച്ചു?

മിഡില്‍ ഈസ്റ്റില്‍ ഫേസ്ബുക്ക് നിരോധിച്ചു?

മിഡില്‍ ഈസ്റ്റില്‍ ഫേസ്ബുക്ക് നിരോധിച്ചു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിരുതന്‍ കമന്റിട്ടത്. കാരണം സിംപിള്‍, മിഡില്‍ ഈസ്റ്റില്‍ നിന്ന് നോക്കിയപ്പോള്‍ ഫേസ്ബുക്ക് പേജ് കിട്ടിയില്ല.

ഹര്‍ത്താലിന് ഐക്യദാര്‍ഢ്യമോ

ഹര്‍ത്താലിന് ഐക്യദാര്‍ഢ്യമോ

ബി ജെ പി ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം കാണിച്ചാണ് ഫേസ്ബുക്ക് പണിമുടക്കിയത് എന്നൊരു തമാശയും പ്രചരിച്ചിരുന്നു. അത് തമാശ മാത്രമാണ് കേട്ടോ...

ട്രെന്‍ഡുല്‍ക്കറുടെ ട്രോള്‍

ട്രെന്‍ഡുല്‍ക്കറുടെ ട്രോള്‍

സച്ചിന്റെ ആനിമേഷന്‍ പടം പ്രൊഫൈല്‍ പിക്ചറാക്കിയ വിരുതന്റെ ട്രോള്‍ - ഫേസ്ബുക്ക് പൂട്ടിപ്പോയി, ഹണിമൂണ്‍ നിര്‍ത്തി തിരിച്ചുവരൂ എന്നായിരുന്നു.

ട്വിറ്ററുണ്ടല്ലോ

ട്വിറ്ററുണ്ടല്ലോ

ഫേസ്ബുക്ക് ഡൗണായ വിവരം നോണ്‍ സ്‌റ്റോപ്പായി ആഘോഷിക്കാന്‍ ആളുകളെത്തിയത് ട്വിറ്ററിലാണ്. തങ്ങള്‍ക്ക് ട്വിറ്ററുണ്ടല്ലോ എന്ന് പലരും ആശ്വസിക്കുന്നതും കാണാമായിരുന്നു.

എത്രവേഗം ട്വിറ്റര്‍

എത്രവേഗം ട്വിറ്റര്‍

ഫേസ്ബുക്ക് പൂട്ടിപ്പോയപ്പോള്‍ എത്ര വേഗമാണ് ആളുകള്‍ ട്വിറ്ററിലെത്തിയത് എന്നാണ് ആളുകള്‍ ചോദിക്കുന്നത്

ഹാവൂ തിരിച്ചെത്തി

ഹാവൂ തിരിച്ചെത്തി

ഏകദേശം മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞതോടെ ഫേസ്ബുക്ക് തിരിച്ചെത്തി. ഫേസ്ബുക്ക് ഡൗണായ വിവരം ആളുകള്‍ അവിടെതന്നെ ചര്‍ച്ച ചെയ്യാനും തുടങ്ങി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+