വാട്സ്ആപ്പിൽ മാത്രമല്ല: ഫേസ്ബുക്കിലും ഡിലീറ്റ് ഫീച്ചർ!! അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാം!
കാലിഫോർണിയ: ഫേസ്ബുക്കില്‍ നിന്ന് അയച്ച മെസേജുകൾ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യുന്നുവെന്ന വാർത്തകള്‍ക്കിടെ സന്തോഷവാർത്ത. വാട്സ്ആപ്പിൽ ലഭ്യമായ മെസേജുകൾ റീകോൾ ചെയ്യാനുള്ള ഓപ്ഷനാണ് ഫേസ്ബുക്കിൽ കൂടി അവതരിപ്പിക്കാനിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അയച്ച മെസേജുകളെ തിരിച്ചുവിളിക്കാനുള്ള സൗകര്യമാണ് ഈ ഫീച്ചർ നൽകുക.
അയച്ച മെസേജുകള്‍ ടൈമർ സെറ്റ് ചെയ്ത ശേഷം ഡിലീറ്റ് ചെയ്യാവുന്ന ഫീച്ചറാണ് കമ്പനി പുറത്തിറക്കാനിരിക്കുന്നതെന്ന് ഫേസ്ബുക്ക് വക്താവാണ് വ്യക്തമാക്കിയിട്ടുള്ളത്. മാർക്ക് സുക്കർബർഗിന് ഫേസ്ബുക്ക് ഉപയോക്താക്കൾ അയച്ച മെസേജ് ഇന്‍ബോക്സിൽ നിന്ന് അപ്രത്യക്ഷമായതോടെയാണ് ഫേസ്ബുക്ക് വിവാദത്തിലായത്. ഇതോടെയാണ് കമ്പനി വക്താവ് വിശദീകരണവുമായി രംഗത്തെത്തിയത്. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിനിടെയാണ് ഫേസ്ബുക്കില്‍ നിന്ന് അയച്ച മെസേജുകള്‍ അപ്രത്യക്ഷമാകുന്നുവെന്ന വിവാദവും പുറത്തുവരുന്നത്. ഫേസ്ബുക്ക് ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി ഫേസ്ബുക്ക് മെസ്സഞ്ചറിലെ വിവരങ്ങൾ സ്കാൻ ചെയ്യാറുള്ളതായി കമ്പനി തന്നെ വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് വിവാദത്തിൽ
ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന് അയച്ച മെസേജുകള്‍ ഇന്‍ബോക്സില്‍ നിന്ന് അപ്രത്യക്ഷമായെന്ന വാർത്തകള്‍ ഫേസ്ബുക്കിനെ വിവാദത്തിലാക്കിയിരുന്നു. ടെക് വെബ്സൈറ്റ് ടെക് ക്രഞ്ചാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മാർക്ക് സുക്കർബർഗ്ഗിന്റെ മറുപടി മാത്രമാണ് ഇൻബോക്സിൽ അവശേഷിച്ചതെന്നാണ് ടെക് ക്രഞ്ച് റിപ്പോർട്ട് ചെയ്തത്. മാർക്ക് സുക്കർബർഗ്ഗിനും മറ്റ് ഫേസ്ബുക്ക് എക്സിക്യൂട്ടീവുകള്‍ക്കും അയച്ചിട്ടുള്ള മെസേജുകൾ കമ്പനി രഹസ്യമായി ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്ന് ഫേസ്ബുക്ക് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ സാധാരണ ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ, ലഭിക്കില്ല. സുരക്ഷ കണക്കിലെടുത്താണ് നീക്കമെന്നാണ് ഫേസ്ബുക്ക് വ്യക്തമാക്കിയത്. വരുന്ന കുറച്ച് മാസങ്ങള്‍ക്കുള്ളിൽ ഈ സേവനം ഫേസ്സബുക്ക് ഈ സേവനം ഉപയോക്താക്കൾക്ക് ലഭ്യമാക്കുണമെന്നാണ് കമ്പനി വിവാദത്തോടെ നല്‍കിയത്.

മെസേജ് റീകോൾ ഫീച്ചർ
ഫേസ്ബുക്ക് മെസേജ് റീകോൾ ഫീച്ചർ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുമെന്നാണ് ടെക് ക്രഞ്ചിന്റെ പുതിയ റിപ്പോർട്ട്. ഫേസ്ബുക്ക് മെസഞ്ചറില്‍ ഈ ഫീച്ചർ അവതരിപ്പിക്കാനുള്ള ആലോചനകള്‍ നേരത്തെ പലവണ ഉണ്ടായിട്ടുണ്ട്. ഫേസ്ബുക്ക് മെസ്സഞ്ചറിൽ കൃത്യമായ ടൈമർ സെറ്റ് ചെയ്ത് അയച്ച മെസേജുകള്‍ രഹസ്യമായി ഡിലീറ്റ് ചെയ്യുന്നതിനുള്ള ഫീച്ചറാണ പുറത്തിറക്കുകയെന്നാണ് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുള്ളത്. ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് വ്യാപകമായി ഡിലീറ്റ് ഓപ്ഷൻ ലഭ്യമാക്കാനുള്ള നീക്കമാണെന്നും കമ്പനി പറയുന്നു. എന്നാൽ ഇതിന് സമയമെടുക്കുമെന്നും ഈ ഫീച്ചർ ലഭ്യമാകുന്നതോടെ എക്സിക്യൂട്ടീവുകളുടെ മെസേജുകള്‍ ഡിലീറ്റ് ചെയ്യുന്നതിനുള്ള ഫീച്ചര്‍ ഇല്ലാതാകുമെന്നും ഫേസ്ബുക്ക് പറയുന്നു.

വാട്സ്പ്പില്‍ ഫീച്ചര്‍
ടെക്സ്റ്റ് മെസേജ്, ഫോട്ടോ, വീഡിയോ, ജിഫ്, ഫയലുകള്‍, എന്നിങ്ങനെ എല്ലാത്തരത്തിലുള്ള മെസേജുകളും ഡിലീറ്റ് ചെയ്യാന്‍ അണ്‍സെന്റ് ഫീച്ചര്‍ കൊണ്ട് കഴിയും. വാട്സ്ആപ്പ് ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളില്‍ അവതരിപ്പിച്ച ഫീച്ചര്‍ ഏറെ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മെസേജ് സ്വീകരിക്കുന്ന ആള് വായിക്കുന്നതിന് മുമ്പുതന്നെ മെസേജ് ഡിലീറ്റ് ചെയ്യാന്‍ കഴിയുമെന്നതാണ് ഫീച്ചറിന്റെ പ്രത്യേകത. വാട്സ്ആപ്പിന്റെ എതിരാളികളായ ടെലഗ്രാമിലും വീ ചാറ്റിലും സമാന ഫീച്ചറുകള്‍ നിലവിലുണ്ട്. ഇതിന് പുറമേ വൈബറിലും ഈ ഫീച്ചര്‍ ലഭ്യമാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications