ശരിക്കും ധോണിക്ക് അസ്ഹറിന്റെ പ്രേതം കൂടിയോ?
മാടമ്പള്ളിയിലെ മനോരോഗി ശ്രീദേവിയല്ല, ഗംഗയാണ് - ഓര്‍മയില്ലേ മണിച്ചിത്രത്താഴിലെ പ്രശസ്തമായ ഈ ഡയലോഗ്. ക്രിക്കറ്റിലെ കോഴയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടീമിലെ സൈക്കിക് ആയ പ്ലെയര്‍ യുവരാജല്ല, അത് ക്യാപ്റ്റന്‍ ധോണിയാണ് എന്ന് എഴുതിയാലോ? അതെ, സൂപ്പര്‍ഹിറ്റായ മണിച്ചിത്രത്താഴിന്റെ ക്രിക്കറ്റ് സ്പൂഫായ പണിച്ചിത്രത്താഴ് ഇപ്പോള്‍ ഫേസ്ബുക്കില്‍ മെഗാഹിറ്റായിക്കൊണ്ടിരിക്കുകയാണ്.
തിലകന്റെ വേഷത്തില്‍ സച്ചിന്‍, മോഹന്‍ലാലിന്റെ ഡോക്ടര്‍ സണ്ണിയായി എത്തുന്നത് വിരാട് കോലിയാണ്. ധോണി നാഗവല്ലിയാകുമ്പോള്‍ ജഡേജ നകുലനായും യുവരാജ് ശ്രീദേവിയായും അരങ്ങ് തകര്‍ക്കുന്നു. ഉള്ളില്‍ കോഴയുടെ വിത്തുകളുമായി നടക്കുന്ന, അസ്ഹറുദ്ദീനെയും അജയ് ജഡേജയെയും ആരാധിക്കുന്ന ധോണി, അറിയാതെ തന്നെ കോഴക്കളികളില്‍ പെട്ടുപോകുകയാണ്.

ചില നിമിഷങ്ങളില്‍ ബെറ്റിംഗ് ആരോപിക്കപ്പെട്ട അസ്ഹറുദ്ദീനായി ധോണി സ്വയം മാറുന്നു, ദ്വന്ദ വ്യക്തിത്വം അല്ലെങ്കില്‍ സ്പ്ലിറ്റ് പേഴ്‌സണാലിറ്റി എന്നു വിളിക്കുന്ന് ഈ അവസ്ഥയില്‍ ധോണിക്ക് അമാനുഷികമായ കഴിവുകളാണ്. കളിക്കിടയില്‍ അസര്‍ ആയി മാറുന്ന ധോണിക്ക് ടോസ് ആര്‍ക്ക് കിട്ടുമെന്നറിയാം. മര്യാദയ്ക്ക് ഒരു ബോള്‍ പോലും ഫേസ് ചെയ്യാന്‍ അറിയാത്ത ധോണി ക്ലാസിക് കവര്‍ഡ്രൈവ് കളിക്കുന്നു.. എന്നിങ്ങനെ പോകുന്നു ധോണീചരിതം.
രാഹുല്‍ വൈദ്യന്‍ എന്ന ഫേസ്ബുക്ക് ഐ ഡിയുടെ പേരിലാണ് ഈ പോസ്റ്റ് ഓണ്‍ലൈന്‍ ലോകത്ത് പ്രത്യക്ഷപ്പെടുന്നത്. മണിച്ചിത്രത്താഴിലെ കഥയും കഥാപാത്രങ്ങളും ക്രിക്കറ്റ് കളിക്കാരുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയാണ്. ധോണിയുടെ സ്പ്ലിറ്റ് പേഴ്‌സണാലിറ്റി പൊളിച്ചടുക്കാന്‍ വിരാട് കോലി എന്ന സൈക്യാട്രിസ്റ്റിന് കഴിയുമോ. സിനിമാ പ്രേമികളും ക്രിക്കറ്റ് ആരാധകരും പ്രതീക്ഷയിലാണ്.












Click it and Unblock the Notifications