Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്ടത്തരം വിശദീകരിച്ച് ദുരന്തമാക്കി... ചിന്ത ജെറോമിനെ ട്രോളന്മാര്‍ വിടുമോ... വീണ്ടും ട്രോളുകള്‍...

പേന കൊണ്ടെഴുതാന്‍ മനുഷ്യനെ പഠിപ്പിച്ച പരമകാരുണികനായ അല്ലാഹുവിന്റെ പേരില്‍ പെരുന്നാളാശംസകള്‍ പറഞ്ഞതിനാണ് കഴിഞ്ഞ ദിവസം എസ് എഫ് ഐ നേതാവ് ചിന്താ ജെറോമിനെ സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ കൊന്ന് കൊലവിളിച്ചത്. ജി എസ് പ്രദീപിന്റെ പോസ്റ്റ് കടപ്പാട് കോപ്പിയടിച്ചതാണ് എന്ന പരിഗണന പോലും പാവം ചിന്തയ്ക്ക് ആരും നല്‍കിയില്ല.

പേന എന്ന വാക്കിനു വിശാല അര്‍ത്ഥത്തില്‍ വാക്ക്, അറിവ്, അക്ഷരം എന്ന് കൂടി ഉണ്ടല്ലോ എന്ന് തുടങ്ങുന്ന വിശദീകരണമായിരുന്നു ചിന്തയുടേതായി പിന്നീട് വന്നത്. മണ്ടത്തരത്തെ ന്യായീകരിച്ച് ദുരന്തമാക്കിക്കളഞ്ഞ ചിന്താ ജെറോമിന് അതോടെ ട്രോളുകള്‍ വീണ്ടും കൂടി. മണ്ടത്തരത്തിനും വിശദീകരണത്തിനും ന്യൂനപക്ഷപ്രീണനത്തിനും കോപ്പിയടിച്ചതിനും എല്ലാത്തിനും ചേര്‍ത്തായിരുന്നു പിന്നത്തെ ട്രോളുകള്‍. സാംപിളുകള്‍ കാണൂ..

കഞ്ഞിയും പയറും

കഞ്ഞിയും പയറും

കഞ്ഞിയും പയറും മുന്നില്‍ വെച്ച് വിശാലമായി ഒന്ന് ചിന്തിച്ചാല്‍ അത് ബിരിയാണിയായി മാറിക്കോളും

ഇന്ന കമ്പനി എന്നൊന്നും ഇല്ല

ഇന്ന കമ്പനി എന്നൊന്നും ഇല്ല

പേന കൊണ്ടെഴുതാന്‍ അള്ളാഹു പഠിപ്പിച്ചു എന്നേയുള്ളു. അങ്ങനെ ഇന്ന കമ്പനി എന്നൊന്നും ഇല്ല

സ്‌കൂളില്‍ പോയിട്ടില്ല

സ്‌കൂളില്‍ പോയിട്ടില്ല

പടച്ചോനേ ഞാന്‍ സ്‌കൂളില്‍ പോയിട്ടില്ല. എന്നെക്കൊണ്ട് എഴുതാന്‍ പറ്റൂല... അത് പറഞ്ഞാല്‍ പറ്റില്ല ചിന്ത സ്റ്റാറ്റസിട്ടുപോയി.

പേനയുടെ പര്യായം

പേനയുടെ പര്യായം

പേനയുടെ പര്യായം പറയൂ ചിന്തേ.. വാക്ക്, അറിവ്, അക്ഷരം.. ബ്ബ ബ്ബ ബ്ബ....

കാറല്‍ മാക്‌സില്‍ എത്തിക്കാമായിരുന്നു

കാറല്‍ മാക്‌സില്‍ എത്തിക്കാമായിരുന്നു

ചിന്ത പേനയെ വ്യാഖ്യാനിച്ച് വാക്ക്, അറിവ്, അക്ഷരം എന്നൊക്കെ ആക്കിയിട്ടുണ്ട്. കുറച്ചുകൂടി വ്യാഖ്യാനിച്ച് കാറല്‍ മാക്‌സില്‍ എത്തിക്കാമായിരുന്നു

പൊങ്കാല കുറഞ്ഞുപോയി

പൊങ്കാല കുറഞ്ഞുപോയി

ഞാനിട്ട പോസ്റ്റ് കാണാനില്ലല്ലോ എന്ന് പ്രദീപ്. അത് ഞാനെടുത്ത് പോസ്റ്റി എന്ന് ചിന്ത. ഫലമോ പ്രദീപിന് ട്രോള്‍ കുറഞ്ഞു.

അറിവുള്ള ബ്രിട്ടാസ്

അറിവുള്ള ബ്രിട്ടാസ്

അപ്പോള്‍ ജോണ്‍ ബ്രിട്ടാസിനെ പന്ന ബ്രിട്ടാസ് എന്ന് പി മോഹനന്റെ മകന്‍ വിളിച്ചത് അറിവ് ബ്രിട്ടാസ് എന്ന അര്‍ഥത്തിലായിരിക്കും അല്ലേ

അയ്യോ എഴുത്തും പേനയും വേണ്ട

അയ്യോ എഴുത്തും പേനയും വേണ്ട

സമര്‍ഥനായ എഴുത്തുകാരന് സൈന്യാധിപനേക്കാള്‍ ശക്തിയുണ്ട്.. അയ്യോ എഴുത്തും പേനയും വേണ്ട. ട്രോളന്മാര് സമ്മതിക്കില്ല

ങേ എന്താ പറഞ്ഞത്

ങേ എന്താ പറഞ്ഞത്

പേന എന്ന വാക്കിന് വിശാല അര്‍ഥത്തില്‍ വാക്ക്, അറിവ്, അക്ഷരം എന്നൊക്കെ അര്‍ഥമുണ്ട്. ങേ...

വിശദീകരണം ദുരന്തം

വിശദീകരണം ദുരന്തം

രാവിലെ ഒരു പേന പോസ്റ്റ് ഇട്ടു. വിശദീകരണ പോസ്റ്റാകട്ടെ ഒരു ദുരന്തമായി മാറി

പുള്ളി മാഷായിരുന്നു

പുള്ളി മാഷായിരുന്നു

ഇന്‍ഷാ അള്ളാ എന്നതിന് മറുപടിയായി ആരോ മാഷാ അള്ളാ എന്ന് പറയുന്നത് കേട്ടതാണ് തുടക്കം...

പോസ്റ്റ് അടിച്ചുമാറ്റുന്ന ചിന്ത

പോസ്റ്റ് അടിച്ചുമാറ്റുന്ന ചിന്ത

ജി എസ് പ്രദീപ് ഇട്ട പോസ്റ്റ് അടിച്ചുമാറ്റുന്ന ചിന്ത. ഓണ്‍ലൈന്‍ പൊങ്കാലയ്ക്ക് ശേഷം ചിന്ത

ഒറ്റയ്ക്ക് താങ്ങേണ്ടി വന്നേനെ

ഒറ്റയ്ക്ക് താങ്ങേണ്ടി വന്നേനെ

ചിന്ത പോസ്റ്റ് അടിച്ചുമാറ്റിയത് നന്നായി. ഇല്ലെങ്കില്‍ ഈ കേസില്‍ പ്രദീപ് ഒറ്റയ്ക്കായിപ്പോയേനെ

പൊട്ടിക്കരഞ്ഞൂടെ ഒന്ന്

പൊട്ടിക്കരഞ്ഞൂടെ ഒന്ന്

പേന എന്ന വാക്കിന് വിശാല അര്‍ഥത്തില്‍ വാക്ക്, അറിവ്, അക്ഷരം എന്നൊക്കെ അര്‍ഥമുണ്ട്. ഒന്ന് പൊട്ടിക്കരഞ്ഞൂടെ നിനക്ക്...

ചിന്തയും പ്രദീപും

ചിന്തയും പ്രദീപും

ചിന്ത ജെറോമും ജി എസ് പ്രദീപും തമ്മില്‍ കണ്ടാല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+