കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മമ്മൂട്ടി അതീവ ഗുരുതരാവസ്ഥയില്‍'... ഈ മലയാളികള്‍ക്ക് ഇതെന്ത് പറ്റി?

Google Oneindia Malayalam News

സെലിബ്രിറ്റികളെ കുറിച്ച് ഇല്ലാവാര്‍ത്തകള്‍ സൃഷ്ടിയ്ക്കുക എന്നത് മലയാളികളുടെ മാത്രമല്ല, മനുഷ്യരുടെ എല്ലാം ഒരു പ്രശ്‌നമാണെന്നാണ് തോന്നുന്നത്. സെലിബ്രിറ്റികളെ സോഷ്യല്‍ മീഡിയയിലൂടെ 'കൊന്ന' സംഭവങ്ങള്‍ അടുത്തിടെയായി വര്‍ദ്ധിച്ചുവരികയാണ്.

അത്രയ്‌ക്കൊന്നും വരില്ലെങ്കിലും മലയാളികളുടെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയ്‌ക്കെതിരേയും കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മമ്മൂട്ടി അതീവ ഗുരുതരാവസ്ഥയില്‍ എന്ന നിലയിലാണ് സോഷ്യല്‍ മീഡിയകളില്‍ സന്ദേശങ്ങള്‍ പ്രചരിച്ചത്.

അതീവ ഗുരുതരാവസ്ഥയില്‍ ഒന്നും ആയിരുന്നില്ലെങ്കിലും മമ്മൂട്ടിയ്ക്ക് അല്‍പം ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ് കേട്ടോ...

ബിപി കൂടി

ബിപി കൂടി

മമ്മൂട്ടിയ്ക്ക് രക്തസമ്മര്‍ദ്ദം കൂടി എന്നത് സത്യം തന്നെ ആയിരുന്നു. ദുബായില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങുമ്പോഴായിരുന്നത്രെ ഇത്.

വിമാനത്തില്‍ വച്ച്

വിമാനത്തില്‍ വച്ച്

വിമാനത്തില്‍ വച്ചായിരുന്നു ഇത് സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് മുംബൈയില്‍ ഇറങ്ങി ആശുപത്രിയില്‍ കയറി പരിശോധന നടത്തിയത്രെ.

 ഇത്രയും സത്യം

ഇത്രയും സത്യം

മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ സത്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നുണക്കഥയൊരുക്കുന്നവര്‍ക്ക് അതൊന്നും വിഷയമല്ലല്ലോ... ഇനിയാണ് ട്വിസ്റ്റ്

ഗുരുതരാവസ്ഥയില്‍

ഗുരുതരാവസ്ഥയില്‍

മമ്മൂട്ടി ആതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്നായിരുന്നു പിന്നീട് പലരും പ്രചരിപ്പിച്ചത്.

രക്തം കട്ടപിടിച്ചു

രക്തം കട്ടപിടിച്ചു

രക്തം കട്ടപിടിച്ച് മമ്മൂട്ടി അതീവ ഗുരുതരാവസ്ഥയിലാണെന്നായിരുന്നു ചില സന്ദേശങ്ങള്‍.

ഞെട്ടിപ്പോയി

ഞെട്ടിപ്പോയി

വാട്‌സ് ആപ്പിലൂടേയും സോഷ്യല്‍ മീഡിയകളിലൂടേയും സന്ദേശങ്ങള്‍ വൈറല്‍ ആയി. ആരാധകര്‍ ശരിയ്ക്കും ഞെട്ടിപ്പോയി.

 ഷെയര്‍ ചെയ്ത്... ഷെയര്‍ ചെയ്ത്

ഷെയര്‍ ചെയ്ത്... ഷെയര്‍ ചെയ്ത്

ഇത്തരം വാര്‍ത്തകള്‍ ഒരാള്‍ക്ക് കിട്ടിയാല്‍ മതിയല്ലോ... പിന്നീടങ്ങോട്ട് എല്ലാവരും ഷെയര്‍ ചെയ്‌തോളും.

 മാമുക്കോയയെ 'കൊന്നു'

മാമുക്കോയയെ 'കൊന്നു'

നല്ല ആരോഗ്യത്തോടെ ഇരിയ്ക്കുന്ന മാമുക്കോയയെ അടുത്തിടെ 'സോഷ്യല്‍ മീഡിയ കൊന്നത്' ആരും മറന്ന് കാണില്ല. ഏതാണ്ട് ആ അവസ്ഥയിലായി മമ്മൂട്ടിയും.

കടുത്ത പനി

കടുത്ത പനി

പത്തേമാരിയുടെ 125-ാം ദിനാഘോഷത്തിന് ദുബായില്‍ എത്തിയതായിരുന്നു മമ്മൂട്ടി. അവിടെ നിന്ന് മറ്റൊരു പരിപാടിയ്ക്കായി മുംബൈയില്‍ എത്തി. ഈ സമയം മമ്മൂട്ടിയ്ക്ക് കടുത്ത പനിയും തലവേദനയും ഉണ്ടായിരുന്നു.

അന്ധേരിയില്‍

അന്ധേരിയില്‍

അന്ധേരിയിലെ സെവന്‍ ഹില്‍സ് ആശുപത്രിയിലാണ് മമ്മൂട്ടി ചികിത്സ തേടിയത്. ഈ സമയം രക്തസമ്മര്‍ദ്ദം ഉയര്‍ന്ന അവസ്ഥയിലായിരുന്നു.

ബംഗളൂരുവിലേയ്ക്ക് മടങ്ങി

ബംഗളൂരുവിലേയ്ക്ക് മടങ്ങി

മുംബൈയിലെ ആശുപത്രിയില്‍ പ്രാഥമിക പരിശോധന നടത്തിയതിന് ശേഷം മമ്മൂട്ടി ബെംഗളൂരുവിലേയ്ക്ക് മടങ്ങി. ഇപ്പോള്‍ അവിടെ മകളുടെ വീട്ടില്‍ വിശ്രമത്തിലാണ്.

ഉറക്കക്കുറവാണ് പ്രശ്‌നം

ഉറക്കക്കുറവാണ് പ്രശ്‌നം

വലിയ പ്രശ്‌നമൊന്നും ഇല്ല മമ്മൂട്ടിയ്ക്ക്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഉറക്കക്കുറവുണ്ട്. സ്ഥിരം കഴിയ്ക്കുന്ന മരുന്നുകളും കഴിയ്ക്കാന്‍ വിട്ടുപോയി.

 ഇതിനാണ്...

ഇതിനാണ്...

ഇത്രയേ ഉള്ളൂ കാര്യം... അതിനാണ് എല്ലാവരും കൂടി...

English summary
Fake News spreading that actor Mammootty was critical
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X