ഒരേ ജന്മ നക്ഷത്രം... ഒരേ ജന്മദിനം.... എന്നിട്ടും കല്‍പനയും അനിലും പിരിഞ്ഞു; കാരണം?
കല്‍പനയുടെ ആകസ്മിക മരണത്തില്‍ സ്തംബ്ധരായിരിയ്ക്കുകയാണ് സിനിമ പ്രേമികള്‍. അത്രയേറെ പ്രിയപ്പെട്ട നടി ഇത്ര പെട്ടെന്ന് യാത്രയാകുമെന്ന് ആരും കരുതിയില്ല.
കല്‍പന ജവിതത്തോട് വിടപറയുമ്പോള്‍, ജീവിത പങ്കാളിയായിരുന്ന അനില്‍ കൂടെയില്ല. മൂന്ന് വര്‍ഷം മുമ്പ് അവര്‍ പിരിഞ്ഞു. ഒരിയ്ക്കലും ഒത്തുപോകാനാകാത്ത സ്ഥിതി വന്നതോടെ ആയിരുന്നു വിവാഹമോചനം.
സിനിമ സംവിധായകനായ അനില്‍ ആയിരുന്നു കല്‍പനയുടെ ഭര്‍ത്താവ്. അനില്‍-ബാബുവിലെ അനില്‍. എന്തുകൊണ്ടാണ് അവര്‍ പിരിഞ്ഞത്?

ഒരേ ജന്മ നക്ഷത്രം
കല്‍പനയുടേയും അനിലിന്റേയും ജന്മ നക്ഷത്രങ്ങള്‍ ഒന്നായിരുന്നു. 'അത്തം'. എന്നാല്‍ ഇത് തന്നെ പ്രശ്‌നമാണെന്ന് ഒരു ജ്യോതിഷി കല്‍പനയോട് പറഞ്ഞിരുന്നത്രെ.

ഒരേ ജന്മ ദിനം
ഒക്ടോബര്‍ 5- കല്‍പനയുടേയും അനിലിന്റേയും ജന്മദിനം ഒന്ന് തന്നെ. വര്‍ഷത്തിന്റെ കാര്യത്തില്‍ മാത്രമേയുള്ളൂ വ്യത്യാസം.

വെജ്- നോണ്‍ വേജ്
കല്‍പന പൂര്‍ണമായും സസ്യഭുക്കായിരുന്നു. എന്നാല്‍ അനില്‍ ആകട്ടെ നോണ്‍ വെജിറ്റേറിയന്‍ ഏറെ ഇഷ്ടമുള്ള ആളും.

സംസാരം
കല്‍പന ഏറെ സംസാരിയ്ക്കുന്ന ആളാണ്. എന്നാല്‍ അനില്‍ ആകട്ടെ കുറച്ച് മാത്രം സംസാരിയ്ക്കുന്ന ആളും.

ദു:ഖമുണ്ട്
പന്ത്രണ്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ബന്ധം പിരിയേണ്ടി വന്നതില്‍ ദു:ഖമുണ്ടെന്നാണ് ഒരു ടിവി അഭിമുഖത്തില്‍ കല്‍പന മുമ്പ് പ്രതികരിച്ചത്.

മരണത്തേക്കാള്‍ ഭയം?
കല്‍പനയെ തനിയ്ക്ക് മരണത്തേക്കാള്‍ ഭയമാണെന്നായിരുന്നു അന്ന് അനില്‍ പ്രതികരിച്ചത്.

കല്‍പന തിരിഞ്ഞ് നോക്കിയില്ല
താന്‍ ആശുപത്രിയില്‍ കിടന്ന സമയത്ത് പോലും കല്‍പന തന്നെ തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപവും അനില്‍ ഉന്നയിച്ചിരുന്നു.

കോടമ്പാക്കം സംസ്‌കാരം
കല്‍പനയ്ക്ക് കോടമ്പാക്കം സംസ്‌കാരമാണെന്ന് പോലും അനില്‍ ആക്ഷേപിച്ചു.

തിരിച്ച് പറയാതെ
തനിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച അനിലിനെതിരെ അത്തരത്തില്‍ ഒരു എതിര്‍ ശബ്ദവും കല്‍പന ഉയര്‍ത്തിയില്ല. അനിലിനെ കുറിച്ച് ആക്ഷേപങ്ങളും ഉന്നയിച്ചില്ല.

ഒരു സാഹചര്യം
സഹിയ്ക്കാന്‍ പറ്റാത്ത ഒരു സാഹചര്യം വന്നപ്പോഴാണ് വിവാഹ മോചനത്തിലേയ്ക്ക് നീങ്ങിയത് എന്നാണ് കല്‍പന അന്ന് പറഞ്ഞത്.

അനില്‍ കുമാര്‍
അനില്‍-ബാബു സംവിധായക കൂട്ടുകെട്ടിലെ അനില്‍ ആയിരുന്നു കല്‍പനയുടെ ഭര്‍ത്താവ്.












Click it and Unblock the Notifications