ശിക്കാര്‍+നരന്‍+പട്ട.. വീട്ടമ്മയുടെ പുലിമുരുകന്‍ റിവ്യൂവിന് കീഴെ മോഹന്‍ലാല്‍ ഫാന്‍സിന്റെ തെറിവിളി...

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പുലിമുരുകന് റിവ്യൂ എഴുതി വീട്ടമ്മ പുലിവാല് പിടിക്കുന്നു. ഓള്‍ ഇന്ത്യ റേഡിയോയില്‍ അനൗണ്‍സറായ നിഷ മേനോന്‍ എന്ന ചെമ്പകശേരി എന്ന വീട്ടമ്മയ്ക്ക് നേരെയാണ് മോഹന്‍ലാല്‍ ഫാന്‍സിന്റെ ആക്രമണമുണ്ടായത്. ചിത്രം കണ്ട് നിഷ മേനോന്‍ ഫേസ്ബുക്ക് പേജില്‍ എഴുതിയ നിരൂപണമാണ് ഫാന്‍സിനെ ചൊടിപ്പിച്ചത്.

Read Also: പുളുമുരുകനെയും കടത്തിവെട്ടി മമ്മൂട്ടിക്ക് വേണ്ടി ഐവി ശശിയുടെ തള്ള്.. ട്രോളെന്നാല്‍ എജ്ജാതി ട്രോള്‍, കണ്ടാൽ ചിരിച്ചുവീഴും!

പോസ്റ്റ് വൈകാതെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പിന്നാലെ വെട്ടുകിളികളെപ്പോലെ ഫാന്‍സ് ആക്രമണവും തുടങ്ങി. സംഗതി കൈവിട്ടുപോകും എന്നായപ്പോള്‍ നിഷ മേനോന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഇത്രയ്ക്ക് കോലാഹലങ്ങളുണ്ടാക്കാന്‍ എന്താണ് ആ നിരൂപണത്തില്‍ ഉള്ളതെന്നല്ലേ.. ഉണ്ട്, ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് തകര്‍ക്കുന്ന മുരുകനെ പൊളിച്ചടുക്കുന്നതാണ് ഈ റിവ്യൂ.. വായിക്കൂ..

മുന്നൊരുക്കങ്ങള്‍ ഇതൊക്കെ

മുന്നൊരുക്കങ്ങള്‍ ഇതൊക്കെ

'അപ്പൊ മുന്നൊരുക്കങ്ങള്‍ ഇതൊക്കെയായിരുന്നു സൂര്‍ത്തുക്കള... ശിക്കാര്‍ + നരന്‍ + പട്ട, ഏലക്ക, ഗ്രാമ്പൂ, ജാതിപത്രി എന്നീ മസാലകള്‍ ഒരു അഞ്ചു ഗ്രാം വീതം... ജീപ്പുകള്‍ - ഒരു 10 - 12 (മാരുതി ഓംനി, പജേറോ എന്നിവയുടെ ഫാഷനൊക്കെ കഴിഞ്ഞു, ഇപ്പോള്‍ മ്മടെ പഴേ ജീപ്പ്)

പുളു ഡയകോലുകള്‍

പുളു ഡയകോലുകള്‍

മുരുകനെ വാനോളം പൊക്കിയുള്ള 'ഡയകോലുകള്‍' - 50 എണ്ണം (അതൊക്കെ കിറു കൃത്യമായി സഹതാരങ്ങളെ കൊണ്ട് ഇടയ്ക്കും തലയ്ക്കും പറയിപ്പിച്ചു മുഴുമിപ്പിച്ചു സംവിധായകേട്ടന്‍ ഗൊച്ചു ഗള്ളന്‍!)

ഗുണ്ടകളില്ലാതെ പിന്നെ

ഗുണ്ടകളില്ലാതെ പിന്നെ

ഗുണ്ടകള്‍ - 100 (പഴയ സാന്‍ഡോ ബനിയന്‍ - കടും കളര്‍ പാന്റ്‌സ് ടീംസ് അല്ല.ഷര്‌ട്ടൊക്കെ ഇന്‍ ചെയ്ത നല്ല എക്‌സിക്കുട്ടന്മാര്‍ - ഗുണ്ടകള്‍ക്കും വേണ്ടേ, ഒരു പുരോഗതി!)... ഇത്രേം ഒരുക്കി വെച്ചിട്ടേ അവര് തിരക്കഥ എഴുതാന്‍ പേന എടുത്തുള്ളൂ...(അതിനു തിരക്കഥ ഉണ്ടോ? ആ...)

അവടന്നങ്ങാട്ട് പിടിച്ചു

അവടന്നങ്ങാട്ട് പിടിച്ചു

പിന്നെ, അവടന്നാങ്ങട് പിടിച്ചില്ലേ....എന്റെ അത്തിപ്പാറ അമ്മച്ചീ...! അമ്പത്താറു വയസ്സുള്ള ആ മനുഷ്യനെ ഒരു സെക്കന്‍ഡ് വെറുതെ ഇരുന്നു അഞ്ചു ശ്വാസം വിടാന്‍ സമ്മതിച്ചിട്ടില്ല, ബലാലുകള്....! കാട്ടിലടി, നാട്ടിലടി, വെള്ളത്തിലടി, മണ്ണിലടി, ഫാക്റ്ററിയിലടി, ഇരുട്ടടി എന്നുവേണ്ട, ലോകത്ത് ആകെ മൊത്തം ടോട്ടല്‍ എത്ര അടി ഉണ്ടോ, അതെല്ലാം ആ മൂപ്പരും, ഗുണ്ടകളും കൂടി തിമര്‍ത്തു......

അങ്ങേരുടെ പേര് പുലിമുരുകന്‍

അങ്ങേരുടെ പേര് പുലിമുരുകന്‍

'പുലിമുരുകന്‍' എന്നാണു അങ്ങേരുടെ പേര്, ആള് പുലീടെ അടുത്ത് ചെന്ന് (ഇന്നസെന്റ് പറയുന്ന പോലെ, 'ഇങ്ങനെ വെര്‍തെ, അവിടെ പണിയൊന്നൂല്യാതെ ബോറടിച്ചിരിക്കുമ്പോ') പക...അതിനെ ഇടി കൂടി കൊല്ലുന്ന പുപ്പുലി ആയതോണ്ടാ... പക്ഷേ, സില്‍മേല്, പുലീം, ചുള്ളനും കൂടീള്ള ഏര്‍പ്പാട് രണ്ടേ രണ്ടു തവണ മാത്രേള്ളൂ...അതിനെങ്ങനെയാ, അങ്ങേരെ മനുഷ്യര് ഒന്ന് വെര്‍തെ വിട്ടിട്ടു വേണ്ടേ?

വില്ലന്മാരുടെ അയ്യര് കളി

വില്ലന്മാരുടെ അയ്യര് കളി

ഒരു മെയിന്‍ വില്ലന്‍, പിന്നെ വില്ലന്റെ എതിര്‍ വില്ലന്‍, മെയിന്‍ വില്ലന്റെ ശിങ്കിടി വില്ലന്‍, മകന്‍ വില്ലന്‍ എന്ന് വേണ്ട, നാട്ടിലെ വില്ലന്മാരു മൊത്തം ഇങ്ങേരുടെ പിന്നാലെ... അങ്ങനെ അവസാനം, വില്ലന്‍... ഒരു വശത്ത്, പുലി ഒരു വശത്ത്...

കാഞ്ഞ ബുദ്ധിയായിപ്പോയി

കാഞ്ഞ ബുദ്ധിയായിപ്പോയി

മ്മടെ ഗഡി ഒടുക്കത്തെ ബുദ്ധ്യാ അങ്ങട് പ്രയോഗിച്ചു... പുലിയോട് പറഞ്ഞു നിങ്ങള് തമ്മില്‍ തമ്മിലാ ആയിക്കോളാന്‍...അപ്പൊ അവര് തമ്മിലാങ്ങട് തീര്‍ത്തു... ഹല്ലാ പിന്നെ - പൈസ തരുന്നുണ്ടെന്നും വെച്ച് പണിയെടുപ്പിച്ച് കൊല്ലുന്നെനും ഇല്യേ ഒരതിരൊക്കെ...!...

നോട്ട് ദി പോയിന്റ്‌സ് ...

നോട്ട് ദി പോയിന്റ്‌സ് ...

മറുനാടന്‍ തൊഴിലാളികളുടെ കടന്നുകയറ്റം ഇവടേംണ്ട്, ട്ടാ... അവസാനത്തെ കൂട്ടപ്പൊരിച്ചിലില്‍ ഗുണ്ടകളുടെ അന്തര്‍ സംസ്ഥാന സമ്മേളനം ആയിരുന്നു.. ഊത്തുകുഴല്‍ പോലീള്ള ഐറ്റംസ് വെച്ച് നേപ്പാളികള്‍, ബംഗാളികള്‍, ഒറിയക്കാര്‍ മുതല്‍, മ്മടെ ബാബു, ബിജു, ഷാജി പോലുള്ള നാടന്‍ ടീംസ് വരെ...

 ചിത്രീകരണം കൊള്ളാം

ചിത്രീകരണം കൊള്ളാം

കാട്ടിലെ ചിത്രീകരണം കൊള്ളാം.... നല്ല ഫോട്ടംപിടുത്തം.. മോഹന്‍ലാല്‍ നല്ല സ്ലിം & ട്രിം.... മീശ പിരിയോടു പിരി... പിരിച്ചു പിരിച്ച് അവസാനം മീശ വാള് പോല്യായി. ഇഷ്ടന്റെ തമാശകള്‍ കേട്ടപ്പോള്‍ ഗദ്ഗദം വന്നൂന്ന് മാത്രം......

ലിപ് സിങ്കായില്ല കേട്ടോ

ലിപ് സിങ്കായില്ല കേട്ടോ

മ്മടെ നാട്ടില്‍ നല്ല വില്ലന്മാര്‍ക്ക് ക്ഷാമാ... ദേ, കൊണ്ടന്ന്ണ്ട്, കര്‍ണ്ണാടകേന്നോ, ബംബായീന്നോ, ഒരെണ്ണം... ''ആ' എന്നാണു ഡയലോഗ് എങ്കില്‍ 'ഈ' എന്നാണു ലിപ് മൂവ്‌മെന്റ്!...

ചെന്നിരുന്നത് ചെന്നൈയിലോ

ചെന്നിരുന്നത് ചെന്നൈയിലോ

ചെന്നിരുന്നത് ചെന്നൈയിലാണോ എന്നൊരു 'തമിശയം' തോന്നി...കോളേജ് പിള്ളേര് കടലാസൊക്കെ നല്ല ഭംഗിയായി കട്ടാ കട്ട് ചെയ്തു ഓരോ ഡയകോലിനും മോളിലെയ്ക്ക് ആഞ്ഞുവിതറി, ആര്‍പ്പുവിളി(അതൊക്കെ നായകനേക്കാള്‍ കൂടുതല്‍ പുലിയ്ക്കിട്ടാണ് കിട്ടിയിരുന്നത്ന്ന് മാത്രം).'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma