Get Updates
Get notified of breaking news, exclusive insights, and must-see stories!

നിന്നോടെനിക്കുള്ള പ്രണയം പറയുവാൻ ഞാൻ കാത്തിരുന്ന ദിനം..... പ്രണയം തുളുമ്പുന്ന വാലന്റൈൻസ് ഡേ...

ഒരിക്കലെങ്കിലും മനസ്സിൽ പ്രണയം തോന്നാത്തവരായി ആരും ഉണ്ടാകില്ല. പ്രണയത്തിന്റെ മാസമാണ് ഫെബ്രുവരി. ഫെബ്രുവരി 14 ആണ് പ്രണയദിനം. പ്രണയം അറിയിക്കാനും സമ്മാനങ്ങളും സ്വപ്നങ്ങളും പങ്കുവയ്ക്കാനുമായി കമിതാക്കൾ കാത്തിരിക്കുന്ന ദിനം.

പ്രണയം എക്കാലത്തുമുണ്ട്, എന്നാൽ പ്രണയത്തിനായി വാലന്റൈൻസ് ഡേ എന്ന ദിനം കടന്നു വന്നത് എഡി അഞ്ചാം നൂറ്റാണ്ടോടെയാണ്. റോം ഭരിച്ചിരുന്ന ക്ലോഡിയസ് ചക്രവർത്തി തൂക്കിലേറ്റിയ വാലന്റൈൻ എന്ന പുരോഹിതന്റെ പേരിലാണ് വാലന്റൈൻസ് ദിനം ആഘോഷിക്കുന്നത്. വിൽ യു ബി മൈ വാലന്റൈൻ എന്ന ഒറ്റ ചോദ്യം കൊണ്ട് പ്രണയം തുടങ്ങാനാകും.

love

വാലന്റൈൻസ് ദിനത്തിൽ കമിതാക്കൾ ഏറ്റവും കൂടുതൽ പരസ്പരം സമ്മാനിക്കുന്നത് ചുവന്ന റോസാ പുഷ്പങ്ങളാണ്. പ്രണയദിനത്തെക്കുറിച്ചോർ‌ക്കുമ്പോൾ മനസിലേക്ക് വരുന്ന മറ്റൊരു സമ്മാനമാണ് കുട്ടിത്തം തുളുമ്പുന്ന ടെഡി ബിയറുകൾ.

പ്രണയലേഖനങ്ങൾ ഇപ്പോൾ പതിവില്ലാത്ത ഒരു കാര്യമാണെങ്കിലും പ്രണയം തുളുമ്പുന്ന ഓന്നോ രണ്ടോ വരികളെഴുതിയ ആശംസാ കാർഡുകൾ ഇന്നും പുതിയ പ്രണയജോഡികൾക്ക് പ്രിയപ്പെട്ട സമ്മാനമാണ്. കൈ നിറയെ ചോക്ലേറ്റുമായി കാമുകിയെ കാണാനെത്തുന്നവരും കുറവല്ല.

പ്രണയദിനം കമിതാക്കളുടെ മാത്രമല്ല കച്ചവടക്കാരുടെ കൂടി ആഘോഷമായി മാറിയിരിക്കുകയാണ്. വാലന്റൈൻസ് ദിനത്തിലെ വമ്പൻ ഓഫറുകളുടെ പ്രഖ്യാപനം ഫെബ്രുവരിയുടെ തുടക്കം മുതൽ വന്നു തുടങ്ങിയിരുന്നു. അമേരിക്കയിൽ ഇന്നത്തെ വാലന്റൈൻസ് ഡേ വിപണി ഏകദേശം 20 ബില്യൺ ഡോളറിന്റേതാണ്. പ്രണയമില്ലാത്തവർക്കായുള്ള ആഘോഷ പരിപാടികളും ഒട്ടും കുറവല്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+