ഇത്തവണ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും മത്സരിപ്പിയ്ക്കും... തിരഞ്ഞെടുപ്പടുത്തില്ലേ!!!
ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ മാധ്യമങ്ങളില്‍ നിറയും. അടുത്തിടെയായി സിനിമ താരങ്ങളെ തിരഞ്ഞെടുപ്പില്‍ 'മത്സരിപ്പിയ്ക്കാനാണ്' മാധ്യമങ്ങള്‍ക്ക് താത്പര്യം.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ മമ്മൂട്ടി സിപിഎമ്മിന് വേണ്ടി മത്സരിയ്ക്കും എന്നായിരുന്നു വലിയ പ്രചാരണം. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ മാധ്യമങ്ങള്‍ മോഹന്‍ലാലിനെയാണ് 'മത്സരിപ്പിയ്ക്കാന്‍' ശ്രമിയ്ക്കുന്നത്.
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ലാലിന്റെ പേര് മാത്രമല്ല കെട്ടോ ഉയരുന്നത്....

മമ്മൂട്ടി
മമ്മൂട്ടിയുടെ പേര് എന്തായാലും ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്നന് വന്നിട്ടില്ല. നിയമസഭ മമ്മൂട്ടിയ്ക്ക് താത്പര്യമില്ല, രാജ്യസഭ എംപിയാകാനാണ് താത്പര്യമെന്നാണ് റിപ്പോര്‍ട്ടുകള്‍

മമ്മൂട്ടിയും മോഹന്‍ലാലും
മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ ലാലിനേയും മത്സരിയ്ക്കാന്‍ കിട്ടിയാല്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയും അറച്ച് നില്‍ക്കില്ലെന്ന് ഉറപ്പാണ്. എന്നാല്‍ ഈ താരങ്ങള്‍ അതിന് തയ്യാറാകുമോ?

മോഹന്‍ ലാല്‍
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എന്‍എസ്എസിന്റെ പിന്തുണയോടെ ചങ്ങനാശേരിയില്‍ മത്സരിയ്ക്കും എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പിന്നീട് ലാലിനോട് അടുത്ത വൃത്തങ്ങള്‍ തന്നെ ഇത് നിഷേധിച്ചു.

സുരേഷ് ഗോപി
വരാനിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കും എന്ന് ഏറെ ഉറപ്പുള്ള താരമാണ് സുരേഷ് ഗോപി. ബിജെപി സ്ഥാനാര്‍ത്ഥിയായി വട്ടിയൂര്‍ക്കാവില്‍ മത്സരിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റീമ കല്ലിങ്കല്‍
സിനിമ താരവും നര്‍ത്തകിയും ആയ റീമ കല്ലിങ്കല്‍ പ്രത്യക്ഷ രാഷ്ട്രീയ നിലപാടുകൊളൊന്നും ഇതുവരെ എടുത്തിട്ടില്ല. എന്നാല്‍ ഇടതുപക്ഷ ആഭിമുഖ്യം ഉണ്ട് താനും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് വേളയിലും റീമയുടെ പേര് ഉയര്‍ന്നു വന്നിരുന്നു. ഇത്തവണയും അതൊക്കെ തന്നെയാണ് കേള്‍ക്കുന്നത്.

ആഷിക് അബു
സംവിധായകന് ആഷിക് അബു സിപിഎം അനുഭാവിയാണ്, പഴയ എസ്എഫ്ഐ നേതവും ആണ്. സിപിഎമ്മിന്റെ പരിപാടികളുമായി സ്ഹകരിയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ ആഷിക് അബുവിന്റെ പേരും ചിലര്‍ പറയുന്നുണ്ട്.

മുകേഷ്
കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പുകാലങ്ങളില്‍ ഇടത് സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ മാധ്യമങ്ങള്‍ ഇടംകൊടുത്ത താരമാണ് മുകേഷ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായേക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത്തവണ എന്താകുമോ എന്തോ!!!

ജഗദീഷ്
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജഗദീഷ് മത്സരിയ്ക്കുമെന്ന് കാലം കുറേയായി കേള്‍ക്കുന്നു. മത്സരിയ്ക്കാന്‍ തയ്യാറാണെന്ന് ജഗദീഷ് പറഞ്ഞിട്ടും കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ ചെവിക്കൊണ്ടിട്ടില്ല

പൃഥ്വിരാജ്
ഇപ്പോഴത്തെ യുവ സൂപ്പര്‍ താരം പൃഥ്വിരാജ് ആണല്ലോ... പൃഥ്വിയ്ക്ക് കൃത്യമായ രാഷ്ട്രീയ ബോധമൊക്കെ ഉണ്ട്. ഇടതുപക്ഷത്തോട് അല്പം താത്പര്യവും ഉണ്ടെന്നാണ് കേള്‍ക്കുന്നത്. ഭാഗ്യം... ഇതുവരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൃഥ്വിരാജിന്റെ പേര് കേട്ടിട്ടില്ല

നിവിന്‍ പോളി
ഇപ്പോഴത്തെ ട്രെന്‍ഡിങ് താരമാണ് നിവിന്‍ പോളി. ഇതുവരെ തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് ഒരു സൂചന പോലും തരാത്ത കക്ഷിയാണ്. ഇക്കണക്കിന് പോയാല്‍ ഏതെങ്കിലും മുന്നണി നിവിന്‍ പോളിയേയും സ്വന്തമാക്കും!!!
-
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും












Click it and Unblock the Notifications