സല്മാന് ഖാന് മാത്രമല്ല... അഴിയെണ്ണിയ താരങ്ങള്‍
ഒരു സിനിമ താരം അറസ്റ്റിലാകുന്നതും ജയിലില്‍ പോകുന്നതും അത്ര വലിയ കാര്യമാണോ... രാജ്യ പുരോഗതിയെ ഏതെങ്കിലും വിധത്തില്‍ ഈ അറസ്റ്റുകളും ജയില്‍ വാസവും ഒക്കെ ബാധിയ്ക്കുമോ...?
ഇതെല്ലാം ചോദിയ്ക്കപ്പെടേണ്ട ചോദ്യങ്ങള്‍ തന്നെയാണ്. പക്ഷേ ലോകം അറിയപ്പെടുന്ന, സ്വാധീന ശേഷിയുള്ള ഇത്തരക്കാരും നിയമത്തിന് മുന്നില്‍ കീഴടങ്ങേണ്ടിവരും എന്ന സന്ദേശം വലുത് തന്നെ. വഴിയരികില്‍ കിടന്നുറങ്ങിയവര്‍ക്ക് മേല്‍ കാറിടിച്ച് കയറ്റിയ സല്മാന് ഖാന് കോടതി അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. എന്നാല്‍ ബോളിവുഡില്‍ സല്മാന് മാത്രമല്ല ഇങ്ങനെ നിയമത്തിന്റെ മുന്നില്‍ കുടുങ്ങിയിട്ടുള്ളത്.

സഞ്ജയ് ദത്ത്
സുനില്‍ ദത്തിന്റെ മകന് സഞ്ജയ് ദത്ത് സിനിമലുണ്ടാക്കിയ പേര് പോലെ തന്നെ പുറത്തും വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട്. അനധികൃതമായി ആയുധം സൂക്ഷിച്ചതിന് ടാഡ പ്രകാരം ജയിലിലിട്ടു. ഇപ്പോള്‍ ആ കേസില്‍ ശിക്ഷ അനുഭവിയ്ക്കുന്നു.

സെയ്ഫ് അലി ഖാന്
പട്ടൗഡി നവാബും ബോളിവുഡ് സൂപ്പര്‍ സ്റ്റാറും ആയ സെയ്ഫ് അലി ഖാന് ജയിലില്‍ കിടന്ന കാര്യംഎത്ര പേര്‍ക്കറിയാം. ഈ ഖാനും ജയിലില്‍ കിടന്നിട്ടുണ്ട്. മുംബൈയിലെ താജ് ഹോട്ടലില്‍ അടിപിടിയുണ്ടാക്കിയ കേസില്‍ ഏതാനും മണിക്കൂറുകള്‍ ജയിലില്‍ ചെലവഴിയ്ക്കേണ്ടി വന്നു.

ജോണ്‍ അബ്രഹാം
മലയാളിയായ ബോളിവുഡ് താരമാണ് ജോണ്‍ അബ്രഹാം. വിദേശ സ്പോര്‍ട്സ് ബൈക്കുകളോട് കലശലായ ഹരമുള്ള ജോണ്‍ ഇങ്ങനെ ഹരം മൂത്ത് വണ്ടിയോടിച്ച് രണ്ട് പേരെ ഇടിച്ച് പരിക്കേല്പിച്ചു. ഈ സംഭവത്തില്‍ 15 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്

ഷൈനി അഹൂജ
ബോളിവുഡില്‍ തിളങ്ങി നില്ക്കുന്ന കാലത്താണ് ഷൈനി അഹൂജയുടെ വിധി മാറ്റിയെഴുതുന്ന ആരോപണം വരുന്നത്. വീട്ടിലെ ജോലിക്കാരിയാണ് ബലാത്സംഗ പരാതിയുമായി രംഗത്ത് വന്നത്. മൂന്ന് മാസം ജയിലില്‍ കിടന്നു. പിന്നീട് വേലക്കാരി തന്നെ പരാതി പിന്‍വലിച്ചു.

ഫര്‍ദീന്‍ ഖാന്
ബോളിവുഡ് നടനാണെങ്കിലും അത്ര പ്രശസ്തനൊന്നും ആയിരുന്നില്ല ഫര്‍ദീന്‍. എന്നാല്‍ 2001 ല്‍ കൊക്കെയ്നുമായി പിടിയിലായതോടെ മാധ്യമശ്രദ്ധ നേടി.

മധുര് ഭണ്ഡാര്‍ക്കര്‍
മൂന്ന് തവണ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ കക്ഷിയാണ് മധുര് ഭണ്ഡാര്‍ക്കര്‍. എന്നാല്‍ ഒരു പുതുമുഖ നടിയെ അവസരം തരാമെന്ന് പറഞ്ഞ് പീടിപ്പിച്ച കേസില്‍ 2006 ല്‍ അറസ്റ്റിലായി. ഒടുവില്‍ തെളിവുകളുടെ അഭാവത്തില്‍ ഇദ്ദേഹത്തെ വെറുതേവിട്ടു.

മോണിക്ക ബേദി
പ്രമുഖ ബോളിവുഡ് നടി എന്നതിനപ്പുറം അധോലോക നായതകന് അബു സലേമിന്റെ കാമുകിയായിരുന്നു മോണിക്ക. വ്യാജ പാസ്പോര്‍ട്ട് കേസില്‍ അഞ്ച് വര്‍ഷമാണ് ജയിലില്‍ കിടന്നത്.

മധുബാല
ബോളിവുഡിലെ എക്കാലത്തേയും സുന്ദരിയായ നടിയാണ് മധുബാല. എന്നാല്‍ മധുബാലയ്ക്കും കുറച്ച് നാള് ജയിലില്‍ കിടക്കേണ്ടി വന്നു. ഒരു സിനിമയ്ക്ക് അഡ്വാന്‍സ് വാങ്ങിയതിന് ശേഷം പിന്മാറിയ സംഭവത്തിലായിരുന്നു ഇത്.

ഷൈന്‍ ടോം ചാക്കോ
സിനിമയില്‍ തിളങ്ങി നില്ക്കവേ ജയിലില്‍ കഴിയേണ്ടി വന്ന മലാളി താരമാണ് ഷൈന്‍ ടോം ചാക്കോ. കൊച്ചി കൊക്കെയ്ന്‍ കേസിലാണ് ഷൈന്‍ അറസ്റ്റിലായത്.

ഒടുവില്‍ സല്മാന്
ഏറ്റവും ഒടുവില്‍ ഇത്തരത്തില്‍ ജയിലിലേയ്ക്ക് പോകുന്ന ആളാണ് സല്മാന് ഖാന്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications