Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂറോപ്പിലെ മുസ്ലീങ്ങളെ കുറിച്ച് അഞ്ചു കാര്യങ്ങള്‍

പാരീസിലെ ആക്രമണ സംഭവങ്ങളും ജര്‍മനിയിലെ പ്രതിഷേധ മാര്‍ച്ചുകളുമാണ് യൂറോപ്പിലെ മുസ്ലീം ജനസംഖ്യ ചര്‍ച്ചാ വിഷയമാക്കിയിരിക്കുന്നത്. ജര്‍മനി, യുകെ, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ മുസ്ലീം ജനസംഖ്യ വന്‍തോതില്‍ വര്‍ദ്ധിച്ചുവരുന്നതിനെതിരേ ജനവികാരം ശക്തമാകുന്നുണ്ട്. കുടിയേറ്റ നിയമങ്ങളില്‍ ഭേദഗതി വേണമെന്ന ആവശ്യവുമായി പല രാജ്യങ്ങളിലും ജനങ്ങള്‍ പ്രക്ഷോഭത്തിലുമാണ്.

ജര്‍മനിയിലും ഫ്രാന്‍സിലും

ജര്‍മനിയിലും ഫ്രാന്‍സിലും

യൂറോപ്യന്‍ യൂനിയനിലെ അംഗരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം ജനങ്ങളുള്ളത് ജര്‍മനിയിലും ഫ്രാന്‍സിലുമാണ്. 2010ലെ കണക്കനുസരിച്ച് 47 ലക്ഷം മുസ്ലീങ്ങളാണ് ജര്‍മനിയിലുള്ളത്. മൊത്തം ജനസംഖ്യയുടെ 5.8 ശതമാനം വരും ഇത്. എന്നാല്‍ ഫ്രാന്‍സില്‍ 7.5 ശതമാനം പേര്‍ മുസ്ലീങ്ങളാണ്. റഷ്യയില്‍ 140 ലക്ഷം മുസ്ലീങ്ങളാണുള്ളത്. ഏകദേശം പത്തു ശതമാനത്തോളം. എന്നാല്‍ ഫ്രാന്‍സിലും ജര്‍മനിയിലുമുള്ള പ്രക്ഷോഭങ്ങള്‍ റഷ്യയില്‍ താരതമ്യേന കുറവാണ്.

യൂറോപ്പിലെ മൊത്തം ജനസംഖ്യ

യൂറോപ്പിലെ മൊത്തം ജനസംഖ്യ

ഭൂഖണ്ഡത്തിലെ മുസ്ലീം ജനസംഖ്യമാത്രം അതിവേഗം വര്‍ദ്ധിക്കുന്നതിനെ ആശങ്കയോടെയാണ് മറ്റുള്ളവര്‍ കാണുന്നത്. 1990ല്‍ മൊത്തം ജനസംഖ്യയുടെ 4 ശതമാനം മാത്രമായിരുന്നു മുസ്ലീങ്ങളെങ്കില്‍ 2010ഓടെ ഇത് ആറു ശതമാനമായി ഉയര്‍ന്നു. 2030ഓടെ ഭൂഖണ്ഡത്തിലെ മൊത്തം ജനസംഖ്യയുടെ എട്ടു ശതമാനം മുസ്ലീങ്ങളായിരിക്കുമെന്നാണ് കണക്കാക്കുന്നത്.

കുടിയേറുന്ന മുസ്ലീം ചെറുപ്പക്കാര്‍

കുടിയേറുന്ന മുസ്ലീം ചെറുപ്പക്കാര്‍

യൂറോപ്പിലെ മുസ്ലീം ജനസംഖ്യയുടെ ശരാശരി പ്രായം കണക്കാക്കുകയാണെങ്കില്‍ അത് 32 വയസ്സാണ്. അതേ സമയം മൊത്തം യൂറോപ്യന്മാരുടെത് 40 വയസ്സും. ക്രിസ്ത്യാനികളുടെ മാത്രം വയസ്സിന്റെ ശരാശരിയെടുക്കുകയാണെങ്കില്‍ അതു 42ആണ്. കുടിയേറ്റത്തിനൊപ്പം സന്താനനിയന്ത്രണമില്ലായ്മയും മുസ്ലീം ജനസംഖ്യ വര്‍ധിപ്പിക്കുന്നു. ചില സ്ഥലങ്ങളില്‍ വന്‍തോതില്‍ മതപരിവര്‍ത്തനവും നടക്കുന്നുണ്ട്.

മുസ്ലീങ്ങളോടുള്ള സമീപനം

മുസ്ലീങ്ങളോടുള്ള സമീപനം

ഫ്രാന്‍സിലും ബ്രിട്ടണിലും ജര്‍മനിയിലും മുസ്ലീം ചിന്താധാരകള്‍ക്ക് നല്ല ഡിമാന്റാണ്. അതേ സമയം സ്‌പെയിന്‍, ഇറ്റലി, ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ മുസ്ലീം വിരുദ്ധ വികാരം ശക്തമാണ്. മതത്തിന്റെ ആശയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും മറ്റുള്ളവരെയും രാജ്യത്തെയും അതിനു താഴെ കൊണ്ടു വരികയും ചെയ്യുന്ന ചിന്താരീതി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇവരെ എതിര്‍ക്കുന്നവരുടെ വാദം.

2010വരെ 130 ലക്ഷം പേര്‍

2010വരെ 130 ലക്ഷം പേര്‍

യാഥാസ്ഥിക മുസ്ലീം രാജ്യങ്ങളില്‍ നിന്നും കുടിയേറിയെത്തിയവരാണ് പ്രശ്‌നമുണ്ടാക്കുന്നതെന്ന വാദം ശക്തമാണ്. തുര്‍ക്കി, കൊസോവ, ഇറാഖ്, ബോസ്‌നിയ-ഹെര്‍സഗോവിന, മൊറോക്കോ എന്നിവിടങ്ങളില്‍ നിന്നെത്തിയവരാണ് പതുക്കെയാണെങ്കിലും യൂറോപ്പിനെ സംഘര്‍ഷ ഭൂമിയാക്കി കൊണ്ടിരിക്കുന്നത്. നേരത്തെയുള്ള മുസ്ലീങ്ങള്‍ അതാത് രാജ്യത്തെ നിയമങ്ങള്‍ക്കും ജീവിത രീതികള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കിയപ്പോള്‍ പുതുതായി കുടിയേറിയവര്‍ തങ്ങളുടെ സംസ്‌കാരവും രീതികളും ആചാരങ്ങളുമാണ്് മുസ്ലീമിന്റെ ശരിയെന്ന രീതിയില്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+