Get Updates
Get notified of breaking news, exclusive insights, and must-see stories!

2014 ലെ 5 വിവാദ സെലിബ്രിറ്റികള്‍

ദില്ലി: ഓരോ വര്‍ഷവും പോയി മറയുമ്പോള്‍ ഒരു പിടി വിവാദങ്ങളും കൂടെ പോകും. മിക്കവാറും വിവാദങ്ങളിലെല്ലാം ഓരോ സെലിബ്രിറ്റിയുടെ കയ്യുമുണ്ടാകും. വിവാദമില്ലാതെ തങ്ങള്‍ക്കെന്താഘോഷം എന്ന് പറഞ്ഞ കണക്കിനാണ് സെലിബ്രിറ്റികളുടെ കാര്യം.

സിനിമ ശ്രദ്ധിക്കപ്പെട്ടാലും ഇല്ലെങ്കിലും താരങ്ങള്‍ക്ക് ഇരിക്കപ്പൊറുതി ഉണ്ടാകില്ല. ക്രിക്കറ്റ് താരങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. കളിയില്‍ തോറ്റാലും ജയിച്ചാലും അവര്‍ വാര്‍ത്തകളിലെത്തും. പോയവര്‍ഷം സെലിബ്രിറ്റികള്‍ ഉള്‍പ്പെട്ട ശ്രദ്ധേയമായ 5 വിവാദങ്ങള്‍ കാണൂ.

ദിപിക പദുക്കോണ്‍

ദിപിക പദുക്കോണ്‍

2014 ല്‍ ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ ക്ലീവേജ് ഉണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. ഓ മൈ ഗോഡ് ദീപികയുടെ ക്ലീവേജ് ഷോ എന്ന് തലക്കെട്ടെഴുതി ടൈംസ് ഓഫ് ഇന്ത്യ ഇറങ്ങിയത് മുതല്‍ ബാക്കിയുള്ള വിവാദം പേജ് 3 വിവാദങ്ങളുടെ ചരിത്രത്തിന്റെ ഭാഗമാണ്.

ആമിര്‍ ഖാന്‍

ആമിര്‍ ഖാന്‍

2014 ല്‍ സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന് പണി കൊടുത്തത് ഒരു റേഡിയോ ആണ്. ഒരു കുഞ്ഞ് റേഡിയോ. പി കെ എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ റേഡിയോ കൊണ്ട് നഗ്നത മറച്ചു നിന്ന ആമിര്‍ പിടിച്ച പുലിവാല്‍ ചില്ലറയൊന്നുമല്ല.

സാനിയ മിര്‍സ

സാനിയ മിര്‍സ

'പാകിസ്താന്റെ മരുമകളായ' സാനിയ മിര്‍സയെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ പറ്റില്ല എന്ന് ബി ജെ പി നേതാക്കള്‍ രംഗത്തുവന്നതോടെയാണ് സാനിയ 2014 ല്‍ വിവാദത്തിലെത്തിയത്.

ശ്വേത ബസു

ശ്വേത ബസു

ദേശീയ അവാര്‍ഡ് ജേതാവായ ശ്വേത ബസുവിനെ ഹൈദരാബാദ് പോലീസ് വേശ്യാവൃത്തിക്കിടെ അറസ്റ്റ് ചെയ്തത് സിനിമാ ലോകത്ത് ഞെട്ടലുണ്ടാക്കി. ജാമ്യത്തിലിറങ്ങിയ ശ്വേതയുടെ മാധ്യമവിമര്‍ശനം വീണ്ടും വാര്‍ത്തയായി.

അങ്കിത് തിവാരി

അങ്കിത് തിവാരി

ആഷിക്കി 2 വിലെ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ പാടിയ അങ്കിത് തിവാരിയെ ബലാത്സംഗക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+