രാഹുല്‍ ഗാന്ധി മുതല്‍ ദീപ്വീര് വരെ.... 2018ല്‍ ട്വിറ്ററിനെ ഇളക്കി മറിച്ച വാര്‍ത്തകള്‍ ഇവയാണ്
ദില്ലി: 2018ല്‍ പല മേഖലകളിലും സംഭവിച്ച വാര്‍ത്തകള്‍ അമ്പരിപ്പിക്കുന്നവയായിരുന്നു. അതേസമയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തവയായിരുന്നു ഇതില്‍ പലതും. താര ജോഡികളായ വിരുഷ്കയും ദീപ്വീറും മുതല്‍ രാഹുല്‍ ഗാന്ധി വരെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന വര്‍ഷമാണ് കടന്നുപോകുന്നത്. ഇതെല്ലാം ട്വിറ്ററിലെ ഇളക്കി മറിച്ച സംഭവങ്ങള്‍ കൂടിയായിരുന്നു. ആരാധകരും രാഷ്ട്രീയ നീരീക്ഷകരും വരെ ഒരുപോലെ ഈ സംഭവങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇവ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

സുനില്‍ ഛേത്രിയുടെ അഭ്യര്‍ത്ഥന
ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന് സുനില്‍ ഛേത്രിയുടെ വീഡിയോ അപ്പീലാണ് ഈ വര്‍ഷത്തെ ട്രെന്‍ഡിംഗില്‍ മുന്നിലുള്ളത്. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യയുടെ മത്സരം കാണാന്‍ ആരാധകരെ ക്ഷണിച്ച് കൊണ്ടുള്ള വീഡിയോ ട്വിറ്ററില്‍ ഏറ്റവുമധികം റിട്വീറ്റ് ചെയ്യപ്പെട്ട പോസ്റ്റാണ്. 60000 റിട്വീറ്റാണ് ഈ പോസ്റ്റിന് ലഭിച്ചത്.

വിരുഷ്കയുടെ കാര്വചൗത്
വിരാട് കോലി അനുഷ്ക ശര്‍മ ദമ്പതിമാരുടെ കര്‍വചൗത് ഫോട്ടോയാണ് ആരാധകരുടെ ഹൃദയം കവര്‍ന്നത്. പൂര്‍ണ ചന്ദ്രദിനത്തില്‍ നടത്തുന്ന ആഘോഷമാണ് കാര്വചൗത്. ഇരുവരും തമ്മിലുള്ള ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. 215 ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. 2018ല്‍ ഏറ്റവുമധികം ലൈക്കുകള്‍ ലഭിച്ച ചിത്രവും ഇത് തന്നെ.

മീ ടൂ ഹാഷ്ടാഗ്
ഹോളിവുഡിന് പിന്നാലെ ഇന്ത്യയില്‍ ശക്തമായ മുന്നേറ്റമായിരുന്നു മീ ടു. ട്വിറ്ററില്‍ ഏറ്റവും ശക്തമായ പിന്തുണയാണ് ഇതിന് ലഭിച്ചത്. തങ്ങള്‍ക്ക് തൊഴിലിടങ്ങളില്‍ ലഭിച്ച പീഡനങ്ങള്‍ പുറത്തുപറയാന്‍ സ്ത്രീകള്‍ ഉപയോഗിച്ചതും ട്വിറ്ററിനെയാണ്. 2018ല്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായ ഹാഷ്ടാഗില് മുന്‍പന്തിയിലുള്ളതും മീ ടൂ തന്നെയാണ്. അതേസമയം കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്ന് മില്യണ്‍ ഇന്ററാക്ഷന്‍സാണ് നടന്നത്. എപ്രില്‍ 25 മുതല്‍ മെയ് 15 വരെയുള്ള കണക്കാണിത്.

ഹാഷ്ടാഗിലും മുന്നേറ്റം
സിനിമാ വിനോദ വ്യവസായ മേഖലയില്‍ നിന്നാണ് ഏറ്റവുമധികം ഹാഷ്ടാഗ് ഉണ്ടായിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ ചിത്രങ്ങളായ സര്‍ക്കാര്‍, വിശ്വാസം, ഭരത് അന്നേ നേനു, അരവിന്ദ് സമേത, രംഗസ്ഥലം, കാല, ടിവി ഷോയായ ബിഗ്ബോസ്തെലുങ്ക് 2 എന്നിവയാണ് ഹാഷ്ടാഗില് മുന്‍പന്തിയില്‍. ആദ്യമായിട്ടാണ് സിനിമാ മേഖലയില്‍ നിന്ന് ഇത്രവലിയ കുതിപ്പ് ട്വിറ്ററില്‍ ഉണ്ടാവുന്നത്.

വിസില്‍ പോട്
2018 ചെന്നൈ സൂപ്പര്‍ കിംഗ്സ് തിരിച്ചുവരവ് കണ്ട വര്‍ഷമായിരുന്നു. വിസില്‍പോട് എന്ന വാക്ക് ആരാധകര്‍ ഏറ്റെടുത്തിരിരുന്നു. ട്വിറ്ററിലെ ടോപ് ടെന്‍ ഹാഷ്ടാഗിലൊന്നാണ് ഇത്. ഐപിഎല്ലില്‍ കിരീടം നേടിയതോടെ ഇത് ദീര്‍ഘകാലം ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരുന്നു.

ദീപ്വീര് ജോഡി
സ്ക്രീനിലെ പ്രണയ ജോഡികളായിരുന്ന ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ് എന്നിവര്‍ ജീവിതത്തിലെ ജോഡികളാവുന്നതിനും 2018 സാക്ഷ്യം വഹിച്ചിരുന്നു. ആരാധകര്‍ ട്വീറ്ററില്‍ ഏറ്റെടുത്ത വിവാഹമായിരുന്നു ഇത്. ദീപ്വീര് എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. ആദ്യ ഘട്ടത്തില്‍ ഇരുവരുടെയും വിവാഹ ചിത്രങ്ങള്ക്കായിട്ടുള്ള കാത്തിരിപ്പും പിന്നീട് അത് വന്നപ്പോഴുള്ള പ്രതികരണങ്ങളും വന്‍ സ്വീകാര്യത നേടിയിരുന്നു.

മോദിയും രാഹുലും
2018 ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ട്വിറ്റര്‍ അക്കൗണ്ടിലൊന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അക്കൗണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇത്തവണ മുന്‍നിരയിലുണ്ട്. മോദി കഴിഞ്ഞാല്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട നേതാവാണ് രാഹുല്‍ ഗാന്ധി. മൂന്ന് സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയ വിജയങ്ങളും രാഹുലിന്റെ പ്രശസ്തി വര്‍ധിപ്പിക്കുന്നതായിരുന്നു.

കേരളത്തിലെ പ്രളയം
കേരളത്തിലെ പ്രളയവും ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. ഈ പ്രളയം സര്‍ക്കാര്‍ ഏജന്‍സികളെയും സംഘടനകളെയും ഒരുമിച്ച് ഒരു കുടക്കീഴില് കൊണ്ടുവന്നെന്ന് ട്വിറ്റര്‍ പറയുന്നു. ആധാറിന്റെ സുരക്ഷ, ഇത് അവശ്യ സര്‍വീസുകളുമായി ബന്ധിപ്പിക്കല്‍, എന്നീ കാര്യങ്ങളിലും ട്വിറ്ററില്‍ സജീവ ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications