'ബിഗ് ബില്യണ്‍ ഡേ' ഫ്‌ളിപ്പ്കാര്‍ട്ടിന്റെ വില കളഞ്ഞോ
നൂറ് കോടിയുടെ വില്‍പനയായിരുന്നു ഉന്നം. ഓര്‍ഡര്‍ ഡെലിവറി ചെയ്യാന്‍ മാത്രമായി തയ്യാറാക്കിയത് 10,000 പ്രത്യേക ജീവനക്കാരെ. എന്നിട്ടും ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേ പ്രതീക്ഷിച്ച പോലെ ക്ലിക്കായില്ല. ആദ്യമൊക്കെ ഓര്‍ഡര്‍ ചെയ്യാനായി ആളുകള്‍ ഇരച്ചുകയറി വെബ്‌സൈറ്റ് വരെ ഡൗണായെങ്കിലും പതിയെ കഥ മാറി.
പ്രതീക്ഷിച്ച സാധനങ്ങള്‍ കിട്ടാതെ വന്നതും, വില്‍പനയ്‌ക്കെത്തും മുന്‍പേ സാധനങ്ങള്‍ ഔട്ട് ഓഫ് സ്‌റ്റോക് എന്ന് കാണിച്ചതും കസ്റ്റമേഴ്‌സിനെ പ്രകോപിതരാക്കി. പിന്നെ ഫ്‌ളിപ്പ്കാര്‍ട്ട് ട്രോളുകളായിരുന്നു ഓണ്‍ലൈനില്‍ മുഴുവന്‍. മൂന്നിരട്ടി വില കൂട്ടിയ ശേഷം പകുതി വില കുറച്ച് ഓഫര്‍ നല്‍കുന്ന സ്ഥിരം പരിപാടിയും ഫ്‌ളിപ്പ്കാര്‍ട്ട് പരീക്ഷിച്ചു നോക്കി.
ഒരൊറ്റ ദിവസം കൊണ്ട് ഫ്‌ളിപ്പ്കാര്‍ട്ടിനെ 'ഫേക്ക് കാര്‍ട്ട്' എന്ന് വിളിച്ചുതുടങ്ങി എന്നതാണ് ബിഗ് ബില്യണ്‍ ഡേ സെയില്‍ കൊണ്ടുണ്ടായ ഒരു കാര്യം. ഫ്‌ളിപ്പ്കാര്‍ട്ട് ട്രോളുകളിലേക്ക്.

പെന്‍ഡ്രൈവിന് അമ്പതിനായിരം രൂപയോ
ട്രാന്‍സെന്‍ഡ് 64 ജി ബി പെന്‍ഡ്രൈവിന് 49,999 രൂപയാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ വില. 95 ശതമാനം ഡിസ്‌കൗണ്ടോടെ ഓഫര്‍ വില 2,299 രൂപ. സാധനത്തിന്റെ മാര്‍ക്കറ്റ് വില 2000 രൂപയില്‍പ്പരം മാത്രമായിരിക്കേയാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഈ സര്‍ക്കസ്.

ഗോസ്വാമിക്കും സംശയം
സാക്ഷാല്‍ അര്‍ണാബ് ഗോസ്വാമിയെ വെച്ച് വരെ ആളുകള്‍ ഫ്‌ളിപ്പ്കാര്‍ട്ടിനെ ചോദ്യം ചെയ്തു. എങ്ങനെ ഇങ്ങനെ വില കുറച്ച് കച്ചവടം ചെയ്യുന്നു എന്ന് രാജ്യത്തിന് അറിയണം.

സോള്‍ഡ് ഔട്ട്
റെയില്‍വേ വെബ്‌സൈറ്റില്‍ പ്ലീസ് ട്രൈ എഗെയ്ന്‍ ലേറ്റര്‍ എന്ന് പറയുന്ന പോലായിരുന്നു തിങ്കളാഴ്ച ഫ്‌ളിപ്പ്കാര്‍ട്ടിന് സോള്‍ഡ് ഔട്ട് മെസേജ്. എവിടെ നോക്കിയാലും ഇത് തന്നെ കഥ.

ഇതാണാ ഭാഗ്യവാന്‍
ബിഗ് ബില്യണ്‍ ഡേയില്‍ ഒരു രൂപയ്ക്ക് പെന്‍ഡ്രൈവ് കിട്ടിയ ഭാഗ്യവാന്‍. ഈ ട്രോള്‍ ചിത്രം ഫേസ്ബുക്കില്‍ നിന്നും.

ഇത് മഹാ പറ്റിപ്പ്
8 മണിക്ക് തുടങ്ങി 8.02 ന് സാധനം സോള്‍ഡ് ഔട്ട്. ഇത് വെറും ട്രോളല്ല, കാര്യമാണ്.

സോറി അതും കിട്ടാനില്ല
ഒന്നുകില്‍ സോള്‍ഡ് ഔട്ട്, അല്ലെങ്കില്‍ ഡിസ്‌കണ്ടിന്യൂഡ്. പിന്നെന്തിനാണ് ഫ്‌ളിപ്പ്കാര്‍ട്ടേ ഈ ഡിസ്‌കൗണ്ട് എന്നാണ് ആളുകള്‍ ചോദിക്കുന്നത്.

ഇത് ഭയങ്കര സെയില്‍
പുസ്തകങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഗൃഹോപകരണങ്ങള്‍, മൊബൈല്‍, ലാപ്‌ടോപ്പ്, തുടങ്ങി 70 വിഭാഗങ്ങളിലായിരുന്നു ബിഗ് ബില്യണ്‍ ഡേ പ്രമാണിച്ച് വില്‍പ്പന.

ഓഫറാണത്രെ ഓഫര്‍
വില്‍പ്പന തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റുതീര്‍ന്നതായി കാണിച്ചത്‌സംശയത്തിനിടയാക്കി. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഓഫറുകള്‍ തട്ടിപ്പാണെന്ന് ഇതോടെ അഭിപ്രായങ്ങള്‍ ഉയര്‍ന്നു












Click it and Unblock the Notifications