• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്തിനാണോ സായി ബിഗ് ബോസില്‍ പോയത് അത് നിങ്ങള്‍ ഇതിനോടകം നേടിയിരിക്കുന്നു: വൈറല്‍ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 3 യുടെ തുടക്ക ഘട്ടത്തില്‍ പ്രേക്ഷക പിന്തുണയില്‍ അത്രയൊന്നും മുന്നിലുണ്ടായിരുന്ന മത്സരാര്‍ത്ഥിയായിരുന്നില്ല സായി വിഷ്ണു. എന്നല്‍ ഷോ ഒരോ ദിവസം പിന്നിടുന്തോറും മികച്ച മത്സരത്തോടെ പ്രേക്ഷക പിന്തുണയിലടക്കം വലിയ തോതില്‍ മുന്നേറാന്‍ അദ്ദേഹത്തിന് സാധിച്ചു.

കോവിഡ് നിയന്ത്രണങ്ങളാല്‍ ഷോ അവസാനഘട്ടത്തില്‍ നിര്‍ത്തിവെക്കുമ്പോള്‍ വിജയ സാധ്യതയുള്ള മത്സരാര്‍ത്ഥികളുടെ പട്ടികയില്‍ മുന്‍ നിരയില്‍ തന്നെ സായി വിഷ്ണുവുണ്ട്. എന്നാല്‍ വലിയ തോതിലുള്ള വിമര്‍ശനവും അദ്ദേഹത്തിനെതിരായുണ്ട്. ഇത്തരത്തില്‍ സായി വിഷ്ണുവിനെതിരെ ഉയരുന്നു വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ ആരാധകര്‍ തന്നെ മറുമടി നല്‍കുന്ന രണ്ട് കുറിപ്പുകള്‍ പങ്കുവെക്കുകയാണ് ഇവിടെ..

സായിടെ പെർഫോമൻസ്

കുറെ നാളായി സായിടെ പെർഫോമൻസ് എന്നു പറഞ്ഞു കുറേയാളുകൾ കരഞ്ഞു നിലവിളിക്കുന്നത് കാണുന്നു.

ബിഗ് ബോസ് എന്ന ഷോയിൽ സായി ഒരു ടാസ്കിൽ പോലും പങ്കെടുക്കാതെ മറ്റുള്ളവർ ടാസ്ക് ചെയ്യുന്നതും നോക്കി മാറി ഇരുന്നു 95 ഡേയ്‌സ് തള്ളി നീക്കിയത് പോലെയാണ് ചിലരുടെ വിലയിരുത്തൽ. ബിഗ് ബോസ്എന്നത് ഒരു യൂത്ത്ഫെസ്റ്റിവൽ അല്ല എന്ന വസ്തുത പെർഫോമൻസ് പെർഫോമൻസ് എന്നു പറഞ്ഞു അല മുറയിടുന്നവർ ഇതുവരെ മനസിലാക്കിയിട്ടില്ല എന്നുള്ളത് പകൽ പോലെ സത്യം.

കുഴൽ പന്ത് കളി

സായിയുടെ പെർഫോമൻസിനു വേണ്ടി ആവലാതി പെടുന്നവർക്ക്
1.കുഴൽ പന്ത് കളി : - സായി എന്ന വ്യക്തിയെ ക്യാപ്റ്റൻ ആക്കിയ ടാസ്ക്. അന്നു ആ വീട്ടിൽ ഉണ്ടായിരുന്ന എല്ലാ കോണ്ടെസ്റ്റാൻസും ഒരേ സ്വരത്തിൽ പറഞ്ഞ ഒരേ ഒരു പേര് സായിടെ ആരുന്നു.
2.സ്വപ്നം വിൽക്കാൻഉണ്ട് :- സ്വപ്നം വിൽക്കാൻ ഉണ്ട് എന്ന ടാസ്കിൽ അവൻ പെർഫോം ചെയ്തില്ല എന്ന് മുറവിളി കൂട്ടുന്ന ആർമിക്കാരെല്ലാം, അവരുടെ favourite കോണ്ടെസ്റ്റന്റ്സ് ആ പെർഫോമൻസിനു സായിയോട് എന്താണ് പറഞ്ഞതെന്നു ഒന്ന് കേള്ക്കുന്നെ നന്നായിരിക്കും.

നാട്ടുകൂട്ടം

3.നാട്ടുകൂട്ടം:- നാട്ടുകൂട്ടം ടാസ്കിൽ പ്രേഷകരുടെ മനസ്സിൽ അവർ ചോദിക്കാൻ ആഗ്രഹിച്ചിരുന്ന ചോദ്യങ്ങൾ തന്നെയാണ് സായി ചോദിച്ചത്. റമസാൻ സായിയുടെ നേരെ ചെരുപ്പ് എറിഞ്ഞപ്പോൾ പോലും അവൻ ടാസ്ക് നിർത്തി ഇറങ്ങിയില്ല. അതൊന്നും ആരുടെ കണ്ണിൽ പിടിക്കില്ല. കാരണം സായി വിരോധം അവരെ അന്ധരാക്കിയിരിക്കുക ആണല്ലോ അല്ലെ..??

ഭാർഗവി നിലയം ടാസ്ക്


4:- ഭാർഗവി നിലയം ടാസ്ക് :- അതിൽ അവൻ ആദ്യം മരിച്ചു എന്നു പറഞ്ഞാണല്ലോ പുച്ഛിക്കുന്നെ. മരിച്ചെങ്കിൽ പോലും മാക്സിമം സ്ക്രീൻ സ്പേസ് അവൻ അവിടെയും നേടി എടുത്തു. ആ ടാസ്കിൽ വളരെ വീക് പെർഫോമൻസ് കാഴച്ച വച്ചവർ ഒക്കെ നൈസ് ആയിട്ട് സേഫ് ആയി എന്ന യഥാർഥ്യം മറക്കരുത്.

പാവക്കൂത്ത്‌

5.പാവക്കൂത്ത്‌:- ആകപ്പാടെ ആ ടാസ്ക് ബുദ്ധി പരമായി കളിച്ചതിൽ ഒരു വ്യക്തി സായി മാത്രം ആയിരുന്നു.പിന്നെ മണിക്കുട്ടൻ തന്നെ ലാലേട്ടന്റെ മുൻപിൽ വച്ചു പറഞ്ഞു സായി നന്നായി പെർഫോം ചെയ്തു ജയിലിൽ പോയത് നീതി ആയില്ലെന്നു.അതൊന്നും പിന്നെ ആർമിക്കാരുടെ കണ്ണിൽ പിടിക്കില്ലലോ അല്ലെ?

ടിക്കറ്റ് ടും ഫിനാലെ

6.ടിക്കറ്റ് ടും ഫിനാലെ : ടിക്കറ്റ് ടും ഫിനാലെയിൽ അവനു ആദ്യ ടാസ്കിൽ പറ്റിയ വീഴ്ചകളിൽ നിന്നു പലരെയും മറി കടന്നു 5th പൊസിഷൻ എത്തി.
7.ഡിഎഫ്കെ പുറത്തായ ടാസ്ക് :- ആ ടാസ്കിൽ പോലും മത്സര ബുദ്ധിയോടെ അവൻ ഒന്നാം സ്ഥാനത്തിന് വേണ്ടിയാണു പോരാടിയെ. അല്ലാതെ ചില പേടിത്തൊണ്ടൻ രയാക്കന്മാരെ പോലെ സേഫ് പൊസിഷൻ നോക്കി ഒരു ഗെയിം- ആദ്യകുറിപ്പ് അവസാനിക്കുന്നു.

രണ്ടാമത്തെ കുറിപ്പ്

രണ്ടാമത്തെ കുറിപ്പ്

സായി താങ്കൾ എന്നെ ഒരുപാടു വിസ്മയിപ്പിച്ചു. ഓരോ ആഴ്ച്ച കഴിയുമ്പോളും നമ്മളെപോല്ലേ ഉള്ളവർക്കു സൗപ്നങ്ങൾ എത്ര വലതു ആണെന്ന് നിങ്ങൾ കാണിച്ചുതരുകയായിരുന്നു. ആദ്യം ആദ്യം ഒരുപാടു വിഷമം ആയിരുന്നു ഇങ്ങിനെ ഉള്ള ഒരു ചെറുപ്പക്കാരൻ എങ്ങിനെ അവിടെ എത്തിപ്പെട്ടു എന്ന് പോലും ചിന്തിച്ചു.

ലാലേട്ടൻ

പിന്നീട് ഒരുവട്ടം ലാലേട്ടൻ തന്നെ പറഞ്ഞു ദേഷ്യം ഒന്ന് കുറക്കാൻ പിന്നെ ഞങ്ങൾ കണ്ടത് മൊത്തം സായി എന്ന് പറയുന്ന ഇപ്പോൾ ഞങ്ങൾ ഇഷ്ടപെടുന്ന ഞങ്ങൾ എന്താണോ അവിടെ പറയാൻ ഉദേശിച്ചത് അത് മൊത്തം പറയുന്ന ഒരു ചെറുപ്പക്കാരൻ ആണ്. നീ കടന്നു വന്ന പാത പറഞപ്പോൾ അവിടെ ഉള്ളവർക്ക് എല്ലാം സംശയം മാത്രം ആയിരുന്നു.

cmsvideo
  ആര് ജയിക്കും ? മണിക്കുട്ടന്റെ എയർപോർട്ടില ആദ്യ പ്രതികരണം
  അപമാനങ്ങളും അവഗണനകളും

  പക്ഷെ നീ അവിടെ ഏറ്റ അപമാനങ്ങളും അവഗണനകളും എല്ലാം കാണാൻ അവർ പറയുന്ന ഇ ജനങ്ങൾ ഉണ്ടായിരുന്നു... വാക്കുകൾ കടം കൊള്ളുകയാണ് " അപമാനങ്ങൾ ആണ് സായി ലോകത്തിലെ ഏറ്റവും വല്യ ഇൻവെസ്റ്റ്മെന്റ് " താങ്കൾ അതിൽ വിജയിച്ചിരിക്കുന്നു.
  താങ്കൾ എന്തിനാണോ അവിടെ പോയത് അത് താങ്കൾ നേടിയിരിക്കുന്നു സായി. ഒരുപാടു ദൂരം ഇനിയും സഞ്ചാരിക്കണം കൂട്ടായി ഞങ്ങൾ ഉണ്ടാവും കൂടെ എപ്പോളും സ്നേഹത്തോടെ ഇ അപരനും

  English summary
  For some reason Sai went to Bigg Boss and it's already achieved: Viral note
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X