കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

91 ൽ നിന്ന് വെറും 16 ലേക്ക്! പിന്നെ കുത്തനെ ഉയർന്ന് 101 ലേക്ക്... എൽഡിഎഫിന്റെ കുതിപ്പ്; യുഡിഎഫിന്റെ കിതപ്പും

Google Oneindia Malayalam News

പതിനഞ്ചില്‍ അധികം പ്രീ പോള്‍ സര്‍വ്വേകള്‍ ആണ് കേരളത്തില്‍ ഇതുവരെയായി പുറത്ത് വന്നത്. എല്ലാ സര്‍വ്വേകളും പ്രവചിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ ഭരണം ആണ്. എത്ര സീറ്റിന്റെ ഭൂരിപക്ഷം ഉണ്ടാകും എന്നത് സംബന്ധിച്ച് മാത്രമാണ് സര്‍വ്വേകളിലെ ഭിന്നത.

വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച; ഏഷ്യാനെറ്റ് ന്യൂസ് രണ്ടാം സര്‍വ്വേയില്‍ എൽഡിഎഫ് തരംഗംവന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച; ഏഷ്യാനെറ്റ് ന്യൂസ് രണ്ടാം സര്‍വ്വേയില്‍ എൽഡിഎഫ് തരംഗം

ധര്‍മജന് വിജയ യോഗമില്ല? രണ്ടാം സര്‍വ്വേയിലും ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവ് തന്നെധര്‍മജന് വിജയ യോഗമില്ല? രണ്ടാം സര്‍വ്വേയിലും ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവ് തന്നെ

2016 ല്‍ 91 സീറ്റുകളുമായി അധികാരത്തിലെത്തിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേരിട്ടത് ഈ നൂറ്റാണ്ടിലെ ഏറ്റവും കനത്ത പരാജയം ആയിരുന്നു. പക്ഷേ, തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചുവരവും നടത്തി. ആ കണക്കുകളും ചരിത്രങ്ങളും ഒന്ന് പരിശോധിക്കാം...

പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം

91 സീറ്റുകള്‍

91 സീറ്റുകള്‍

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ചത് 91 സീറ്റുകള്‍ ആയിരുന്നു. സിപിഎം 58 സീറ്റിലും സിപിഐ 19 സീറ്റിലും ജെഡിഎസ് മൂന്ന് സീറ്റിലും വിജയിച്ചു. എന്‍സിപിയ്ക്ക് രണ്ടും എന്‍എസ് സി, സിഎംപി, കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് സെക്യുലര്‍ എന്നിവയ്ക്ക് ഓരോ സീറ്റ് വീതം ലഭിച്ചു. അഞ്ചിടത്ത് ഇടത് സ്വതന്ത്രരും വിജയിച്ചുവന്നു.

ആത്മവിശ്വാസം

ആത്മവിശ്വാസം

കടുത്ത പ്രതിസന്ധികളാണ് പിണറായി വിജയന്‍ സര്‍ക്കാരിന് നേരിടേണ്ടി വന്നത്. ഓഖിയായും നിപ്പയായും രണ്ട് പ്രളയങ്ങളായും പ്രതിബദ്ധങ്ങള്‍ വന്നു. ഇത് കൂടാതെയായിരുന്നു ശബരിമല വിവാദം. എല്ലാ വിവാദങ്ങളേയും മറികടന്നു എന്ന ആത്മവിശ്വാസത്തിലായിരുന്നു ഇടത് സര്‍ക്കാര്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍

2019 ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുന്നൊരുക്കങ്ങള്‍ ആദ്യം തുടങ്ങിയതും എല്‍ഡിഎഫ് തന്നെ. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും പ്രചാരണവും ഒന്നാം ഘട്ടം പിന്നിട്ടപ്പോഴാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങിയത് തന്നെ. ആ ഘട്ടത്തില്‍ കേരളത്തില്‍ വലിയ മുന്‍തൂക്കം എല്‍ഡിഎഫിന് ഉണ്ടാകുമെന്നായിരുന്നു പ്രവചിക്കപ്പെട്ടത്.

രാഹുലിന്റെ വരവ്

രാഹുലിന്റെ വരവ്

കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കൈവിട്ടുപോകും എന്ന ഘട്ടത്തിലാണ് രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ മത്സരിപ്പിക്കുക എന്ന ആശയം ഉണ്ടാകുന്നത്. ആദ്യം അതൊരു തമാശ ആയിരുന്നെങ്കിലും പിന്നീട് കാര്യങ്ങള്‍ മാറിമറിയുന്നതാണ് കേരളം കണ്ടത്. ദേശീയ തലത്തില്‍ യുപിഎയും കോണ്‍ഗ്രസും തിരിച്ചുവരുമെന്ന വ്യാപക പ്രചാരണവും കേരളത്തില്‍ അരങ്ങുതകര്‍ത്തു.

തകര്‍ന്നടിഞ്ഞു

തകര്‍ന്നടിഞ്ഞു

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുമ്പോഴും എല്‍ഡിഎഫ് പ്രതീക്ഷകള്‍ക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ഫലം വന്നപ്പോള്‍ 20 ല്‍ 19 ഇടത്തും എല്‍ഡിഎഫ് വന്‍ പരാജയം ഏറ്റുവാങ്ങി. ഒരിക്കലും കൈവിടില്ലെന്ന് കരുതിയ ചെങ്കോട്ടകള്‍ പോലും തകര്‍ന്നു. വിജയിക്കാനായത് ആകെ ആലപ്പുഴയില്‍ എഎം ആരിഫിന് മാത്രം.

രാഹുല്‍ ഇഫക്ട് മാത്രമോ

രാഹുല്‍ ഇഫക്ട് മാത്രമോ

കേരളത്തില്‍ ആഞ്ഞടിച്ചത് ശരിക്കും രാഹുല്‍ ഗാന്ധി ഇഫക്ട് ആയിരുന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതകരിപ്പിക്കപ്പെട്ട രാഹുല്‍ ഗാന്ധി തന്റെ സിറ്റിങ് മണ്ഡലമായ അമേഠിയില്‍ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു. എന്നാല്‍ വയനാട്ടില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു. കേരളത്തില്‍ രാഹുല്‍ ഇഫക്ട് മാത്രമായിരുന്നില്ല യുഡിഎഫിനെ തുണച്ചത്, ശബരിമല വിവാദവും വോട്ടാക്കിമാറ്റാന്‍ യുഡിഎഫിന് സാധിച്ചിരുന്നു.

 91 ല്‍ നിന്ന് 16 ലേക്ക്

91 ല്‍ നിന്ന് 16 ലേക്ക്

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ വോട്ടുകള്‍ പരിശോധിച്ചാല്‍ എല്‍ഡിഎഫിനേറ്റ പരാജയത്തിന്റെ വ്യാപ്തി മനസ്സിലാക്കാനാകും. 140 ല്‍ 124 മണ്ഡലങ്ങളിലും എല്‍ഡിഎഫ് പിറകിലായി. 16 മണ്ഡലങ്ങളിലാണ് എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിച്ചത്. ഏഴ് ജില്ലകളില്‍ ഒരിടത്ത് പോലും എല്‍ഡിഎഫിന് ഭൂരിപക്ഷമുണ്ടായിരുന്നില്ല.

യുഡിഎഫിന്റെ വളര്‍ച്ച

യുഡിഎഫിന്റെ വളര്‍ച്ച

വെറും 47 സീറ്റ് മാത്രം ഉണ്ടായിരുന്ന യുഡിഎഫിന്റെ വളര്‍ച്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. കേരളത്തിലെ 123 നിയമസഭാ മണ്ഡലങ്ങളിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഡ് നേടിയത് കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് തന്നെ. നേമം മണ്ഡലത്തില്‍ മാത്രം ബിജെപി സ്ഥാനാര്‍ത്ഥി ലീഡ് നേടി.

തദ്ദേശത്തില്‍ ഇടത് തരംഗം

തദ്ദേശത്തില്‍ ഇടത് തരംഗം

വെറും 16 മണ്ഡലങ്ങളിലായിരുന്നു 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലീഡ്. എന്നാല്‍ 2020 ഡിസംബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത് തരംഗം ആഞ്ഞടിക്കുകയായിരുന്നു. 101 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ലീഡ് നേടി. ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയും രമേശ് ചെന്നിത്തലയുടെ ഹരിപ്പാടും വരെ ഇടതുപക്ഷത്തേക്ക് തിരിഞ്ഞ തിരഞ്ഞെടുപ്പായിരുന്നു അത്.

എന്ത് സംഭവിക്കും

എന്ത് സംഭവിക്കും

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വലത് തരംഗം, തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് തരംഗം. സര്‍വ്വേകളില്‍ മുഴുവന്‍ ഇടത് തരംഗം. ശരിക്കും എന്ത് തരംഗമായിരിക്കും ഉണ്ടാവുക എന്നറിയാന്‍ മെയ് 2 വരെ കാത്തിരിക്കുക തന്നെ വേണം.

Recommended Video

cmsvideo
പാര്‍ട്ടി പറഞ്ഞാലും ഇനി മത്സരിക്കില്ല-ഇപി ജയരാജന്‍ | Oneindia Malayalam

പിണറായി വിജയന്‍ വീട്ടുമുറ്റങ്ങളിലേക്കും... പ്രചാരണത്തില്‍ പ്രതാപം നിലനിര്‍ത്താന്‍ സിപിഎമ്മിന്റെ നീക്കംപിണറായി വിജയന്‍ വീട്ടുമുറ്റങ്ങളിലേക്കും... പ്രചാരണത്തില്‍ പ്രതാപം നിലനിര്‍ത്താന്‍ സിപിഎമ്മിന്റെ നീക്കം

കുമാരി മുതല്‍ കുന്നപ്പള്ളി വരെ; ഇരട്ടവോട്ടില്‍ രമേശ് ചെന്നിത്തലയുടെ അടിതെറ്റിച്ച തിരിച്ചടികള്‍...കുമാരി മുതല്‍ കുന്നപ്പള്ളി വരെ; ഇരട്ടവോട്ടില്‍ രമേശ് ചെന്നിത്തലയുടെ അടിതെറ്റിച്ച തിരിച്ചടികള്‍...

സാരിയില്‍ അതീവ ഗ്ലാമറസായി ശ്രദ്ധ ദാസ്, ആരാധകര്‍ ഞെട്ടലില്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

English summary
From 91 seats to 16 seats in Lok Sabha election, from 16 seats to 101 seats in Local Body Election- LDF growth in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X