കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിള്‍ ടോക്ക് പണി നിര്‍ത്തി, പകരം ആര്?

Google Oneindia Malayalam News

വിന്‍ഡോസ് സിസ്റ്റങ്ങളില്‍ ഗൂഗിള്‍ ടോക്ക് സേവനം ഈ മാസം 16 ന് അവസാനിക്കും. ഗൂഗിള്‍ ഹാങ്ങൗട്ട് പകരം ഉപയോഗിക്കാനാണ് ഗൂഗിള്‍ ജി ടോക് യൂസര്‍മാരോട് പറയുന്നത്. പക്ഷേ ഗൂഗിള്‍ ക്രോം തുറന്നാല്‍ മാത്രമേ പ്രിയപ്പെടവരുമായി ഹാങ്ങൗട്ട് നടത്താന്‍ പറ്റൂ. ലോകത്ത് ഏറ്റവും അധികം ഉപയോഗിക്കപ്പെട്ടിരുന്ന ചാറ്റിംഗ് പ്ലാറ്റ്‌ഫോമായിരുന്നു ജി ടോക്ക് എന്ന് ചുരുക്കിവിളിക്കുന്ന ഗൂഗിള്‍ ടോക്ക്

ജി മെയിലില്‍ സൈന്‍ ഇന്‍ ചെയ്ത് ചാറ്റ് ചെയ്യാന്‍ ഇനിയും സാധിക്കും. ചാറ്റിംഗിന് മാത്രമായി ഇന്‍സ്റ്റാള്‍ ചെയ്യുന്ന ജി ടോക്ക് ആണ് നിര്‍ത്തലാകുന്നത്. എന്നാല്‍ ജി ടോക്കിന് പകരം വെക്കാന്‍ ഹാങ്ങൗട്ട് പോര എന്ന ചിന്താഗതിക്കാരാണ് കൂടുതലും. ഗൂഗിള്‍ ടോക്ക് ഇല്ലാതാകുന്നതോടെ ആളുകള്‍ പിന്നെ എങ്ങനെ ചാറ്റ് ചെയ്യും. ഇതാ ഇവിടെയുണ്ട് പകരം വെക്കാന്‍ 7 പ്ലാറ്റ്‌ഫോമുകള്‍. കാണൂ.

ഏഡിയെം

ഏഡിയെം

മാക് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് വേണ്ടി ഡിസൈന്‍ ചെയ്യപ്പെട്ടതാണ് ഏഡിയെം. എഐഎം, എംഎസ്എന്‍, ജാബെര്‍, യാഹൂ, ഗൂഗിള്‍ ടോക്ക് എന്നിവയെല്ലാം ഒരൊറ്റ പ്ലാറ്റ് ഫോമില്‍ കിട്ടും.

ട്രില്യണ്‍

ട്രില്യണ്‍

ഫേസ്ബുക്കും സ്‌കൈപ്പും ഉള്‍പ്പെടെയുള്ള ന്യൂ ജെന്‍ ചാറ്റിംഗ് സര്‍വ്വീസുകള്‍ കൂടി ട്രില്യണില്‍ കിട്ടും. ഒപ്പം യാഹൂ, ഗൂഗിള്‍ ടോക്ക് തുടങ്ങിയവും ട്രില്യണ്‍റെ ഫ്രീ ഡെസ്‌ക്ടോപ്പ്, മൊബൈല്‍ വേര്‍ഷനുകളില്‍ ഉപയോഗിക്കാം.

മിരാന്‍ഡ ഐഎം

മിരാന്‍ഡ ഐഎം

വിന്‍ഡോസ് പ്ലാറ്റ്‌ഫോമിന് വേണ്ടിയുള്ളതാണ് മിരാന്‍ഡ ഐഎം. യാഹൂ, ഗൂഗിള്‍ ടോക്ക്, ഫേസ്ബുക്ക് തുടങ്ങിയവയെല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍

ആപ്പിള്‍ മെസേജസ്

ആപ്പിള്‍ മെസേജസ്

ഐ ചാറ്റ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആപ്പിള്‍ മെസേജസ് മാക് യൂസേഴ്‌സിന് അണ്‍ലിമിറ്റഡ് ആയി മെസേജുകള്‍ അയക്കാന്‍ സഹായിക്കുന്നതാണ്. മെസേജ് മാത്രമല്ല ചിത്രങ്ങളും വീഡിയോകളും ഇതിലൂടെ ഷെയര്‍ ചെയ്യാം

ടോക് ടു

ടോക് ടു

ഫേസ്ബുക്കും സ്‌കൈപ്പും ഗൂഗിള്‍ ടോക്കും ഒരുമിച്ച് ഒറ്റക്കുടക്കീഴില്‍ കിട്ടും ടോക് ടുവില്‍. മാക്കിലും വിന്‍ഡോസിലും ഇവന്‍ ലഭ്യമാണ്.

 പിഡ്ജിന്‍

പിഡ്ജിന്‍

ഗൂഗിള്‍ ടോക്കും എഐഎം എന്നിവ ഉള്‍പ്പെടെ 16 എണ്ണം സപ്പോര്‍ട്ട് ചെയ്യും പിഡ്ജിനില്‍

ഡിഗ്‌സ്‌ബൈ

ഡിഗ്‌സ്‌ബൈ

ചാറ്റിംഗ് മാത്രമല്ല സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗും മെയില്‍ മാനേജ് ചെയ്യാനും എല്ലാം കൂടി ഒന്നിച്ച് നടക്കും ഡിഗ്‌സ്‌ബൈ ഡൗണ്‍ലോഡ് ചെയ്താല്‍.

English summary
Google's GTalk app fro Windows will stop working From February 16, 2015
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X