'പ്രേമം' പുറത്തായത് എവിടെ നിന്ന്...?
ചില സിനിമകള്‍ അങ്ങനെയാണ്... ആരും അറിയാതെ അങ്ങ് വരും പിന്നെ ഒരു സുനാമി പോലെ ആഞ്ഞടിയ്ക്കും. 'പ്രേമം' അങ്ങനെ ഒരു സിനിമയാണ്. എന്നാല്‍ അത്തരം സിനിമകള്‍ക്കുണ്ടാകുന്ന ദുര്‍വിധി ഇപ്പോള്‍ 'പ്രേമത്തിനും' സംഭവിച്ചു എന്ന് മാത്രം.
ചിത്രം തീയേറ്ററുകളില്‍ ഇപ്പോഴും ഹൗസ് ഫുള്‍ ആയി ഓടിക്കൊണ്ടിരിയ്ക്കുകയാണ്. അതിനിടയാണ് സിനിമയുടെ സെന്‍സര്‍ കോപ്പി എന്ന പേരില്‍ വ്യാജ പകര്‍പ്പുകള്‍ പുറത്തിറങ്ങിയിരിയ്ക്കുന്നത്. ഇതിന്റെ പേരില്‍ ചിത്രത്തിന്റെ നിര്‍മാതാവായ അന്‍വര്‍ റഷീദ് സിനിമാ സംഘടനകളില്‍ നിന്ന് രാജിവച്ചു.
എന്തായാലും ഏതെങ്കിലും തീയേറ്ററില്‍ നിന്ന് റെക്കോര്‍ഡ് ചെയ്തതല്ല 'പ്രേമ' ത്തിന്‍െ വ്യാജ സിഡികള്‍. പിന്നെ എവിടെ നിന്നാണ് അത് പുറത്തായത്?

സെന്‍സര്‍ കോപ്പി
ഇപ്പോള്‍ ഇന്റര്‍നെറ്റിലും വാട്സ് ആപ്പിലും പ്രചരിയ്ക്കുന്ന 'പ്രേമം' സിനിമയില്‍ വീഡിയോയുടെ താഴെ ആയി 'സെന്‍സര്‍ കോപ്പി' എന്ന് എഴുതിയിട്ടുണ്ട്.

പുറത്തായത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നോ
ഒരു സിനിമ റിലീസ് ചെയ്യണമെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തണം. അതിനായി നല്കിയ പകര്പ്പാണോ ഇപ്പോള്‍ പുറത്തായിട്ടുള്ളത് എന്നാണ് ചോദ്യം.

ആര് പുറത്ത് നല്‍കും?
സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്തായാലും ഇത്തരം ഒരു പരിപാടിയ്ക്ക് നില്‍ക്കില്ലെന്ന് ഉറപ്പിയ്ക്കാം. സെന്‍സര്‍ ബാര്‍ഡിലെ മറ്റേതെങ്കിലും ജീവനക്കാര്‍ ആയിരിയ്ക്കുമോ ഇതിന് പിന്നില്‍?

അല്ലെങ്കില്‍ എവിടെ നിന്ന്?
സെന്‍സര്‍ ബോര്‍ഡില്‍ നിന്നല്ലെങ്കില്‍ സിനിമ പുറത്ത് പോകാനിടയുള്ള സ്ഥലം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്ത സ്റ്റുഡിയോകളാണ്.

രണ്ട് സ്റ്റുഡിയോകള്‍
രണ്ട് സ്റ്റുഡിയോകളാണ് ഇതുമായി ബന്ധപ്പെട്ട് പറഞ്ഞ് കേള്‍ക്കുന്നത്. കൊച്ചിയിലേയും ചെന്നൈയിലേയും.

പ്രമുഖരുടെ സ്റ്റുഡിയോകള്‍
മലാള സിനിമയിലെ പ്രമുഖരാണ് ഈ രണ്ട് സ്റ്റുഡിയോകളുടേയും ഉടമകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

അങ്ങനെ വരുമോ?
വളരെ പ്രൊഫഷണലായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണ് സ്റ്റുഡിയോകള്‍ നടത്തുന്നത്. അവരില്‍ നിന്ന് മനപ്പൂര്‍വ്വം ഇത്തരം നീക്കങ്ങളുണ്ടാവില്ലെന്നാണ് അഭിപ്രായം.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications