രസകരങ്ങളായ ചില കല്യാണ പരസ്യങ്ങള്‍
നമ്മള് മലയാളികള്‍ക്ക് അല്പകാലം മുമ്പ് വരെ അത്ര പരിചയമില്ലാത്ത ഒരു കാര്യമായിരുന്നു കല്യാണ പരസ്യങ്ങള്‍. ബ്രോക്കര്‍മാര്‍ വഴിയോ പരിചയക്കാര് വഴിയോ ഒക്കെയായിരുന്നു നമ്മുടെ നാട്ടില്‍ കല്യാണങ്ങളൊക്കെ നടന്നിരുന്നത്.
ഇതിന് ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. എങ്കിലും പത്രങ്ങളിലും വെബ്സൈറ്റുകളിലും ഒക്കെ വിവാഹ പരസ്യങ്ങള്‍ നല്‍കുന്നത് ഇപ്പോള്‍ പതിവായിട്ടുണ്ട്.
ഇവിടെ പത്രങ്ങളും വെബസൈറ്റുകളും ഒക്കെ വിവാഹ പരസ്യങ്ങള്‍ക്ക് ചില സ്ഥിരം രീതികള്‍ സ്വീകരിക്കുന്നുണ്ട്. അതുകൊണ്ട് എല്ലാ പരസ്യങ്ങളും കണ്ടാല്‍ ഏതാണ് ഒരു പോലെയിരിക്കും. എന്നാല്‍ കേരളത്തിന് പുറത്തുപോയാല്‍ പല പരസ്യങ്ങളും പലരീതിയില്‍ ആകും. ചിലപ്പോള്‍ വന്‍ വ്യാകരണ പിശകും അര്‍ത്ഥ വ്യത്യാസവും പോലും ഉണ്ടാകും ഇത്തരം വിവാഹ പരസ്യങ്ങളില്‍.
അത്തരം രസകരങ്ങളായ ചില കല്യാണ പരസ്യങ്ങള്‍ കാണാം.

കള്ള് കുടിക്കരുത്, ജീന്‍സ് ഇടാം
കള്ള് കുടിക്കാത്ത പെണ്ണിനെ വേണം. വേണെങ്കില്‍ ജീന്‍സ് ധരിക്കാം. പക്ഷേ പുറത്തിറങ്ങുമ്പോള്‍ തന്റെ ജാതിയെ ബഹുമാനിക്കണം. ചെറുക്കന്റെ പരസ്യം എങ്ങനെ?

ഞാന്‍ സുന്ദരന്‍
48 വയസ്സുള്ള വിഭാര്യനാണ് പരസ്യം കൊടുത്തിരിക്കുന്നത്. തന്നെ കണ്ടാല്‍ ന40 വയസ്സേ തോന്നൂ എന്നാണ് ചെറുക്കന് സ്വയം അവകാശപ്പെടുന്നത്. സ്ത്രീധനം വേണ്ടെന്നും പറഞ്ഞിരിക്കുന്നു.

വേണ്ടത് പെണ്ണിനെ തന്നെ അല്ലേ?
സ്മാര്‍ട്ടും ഹാന്ഡ്സമും ആയ പെണ്ണിനെ വേണമെന്നാണ് ചെക്കന്റെ ആഗ്രഹം. സ്ത്രീ സൗന്ദര്യത്തെ ബ്യൂട്ടിഫുള്‍ എന്നും പുരുഷ സൗന്ദര്യത്തെ ഹാന്‍ഡ്സം എന്നുമാണ് പറയുക എന്നറിയാത്ത കക്ഷിയാണ് ഇംഗ്ലീഷില്‍ കല്യാണ പരസ്യം കൊടുത്തിരിക്കുന്നത്.

ഇങ്ങനെയും
പെണ്ണിന്റെ ഗുണങ്ങളൊന്നും അല്ല ഇവിടെ പ്രശ്നം. പെണ്ണിന് ഒരു സഹോദരനും സഹോദരിയും നിര്‍ബന്ധമാണെന്നാണ് ചെറുക്കന്റെ ആവശ്യം. എന്തിനാണോ ആവോ?

പരസ്യം കൊടുക്കുമ്പോള്‍ ഇങ്ങനെ വേണം
ചെറുക്കന്റെ കളര്‍ ഫോട്ടോ, വിശദ വിവരങ്ങള്‍, താതപര്യങ്ങള്‍ എല്ലാം കൂടി ഒരു അര പേജ് കളര്‍ പരസ്യം. ചെറുക്കന് തന്നെ എഴുതി തയ്യാറാക്കിയതാണ് ഇത്. കണ്ടാല്‍ ഏത് പെണ്ണും വീണ് പോകും.

മകന് വേണ്ടി അച്ഛന്
മകന് വേണ്ടി അച്ഛനാണ് പെണ്ണിനെ അന്വേഷിക്കുന്നത്. മകന് നല് വിദ്യാഭ്യാസവും ജോലി.ുമൊക്കെ ഉണ്ട്. പക്ഷേ മണ്ടനാണ്, ഇതുവരെ ഒരു പെണ്ണിനെ പോലും പ്രേമിച്ചിട്ടില്ല. ഇവനെ പോലെ തന്നെ ഇതുവരെ ഒരാണിനേയും പ്രേമിച്ചിട്ടില്ലാത്ത പെണ്ണുങ്ങള് ഉണ്ടെങ്കില്‍ ബന്ധപ്പെടണമെന്നാണ് പരസ്യത്തിന്റെ ചുരുക്കം.

എന്തിനാണാവോ ഈ കല്യാണം
ആത്മീയതയുള്ള, ആത്മാര്‍ത്ഥതയുള്ള, സ്നേഹമുള്ള ജീവിത പങ്കാളിയെയാണ് ആവശ്യം. പക്ഷേ ചെറുക്കന് ലൈംഗിക ശേഷി ഇല്ലത്രെ. എന്നാലും ചികിത്സിച്ച് ഭേദപ്പെടുത്താനാകുമെന്ന പ്രതീക്ഷയുണ്ട്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications