Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരു മെട്രോ ട്രെയിനില്‍ 30കാരിയുടെ 'നോ പാന്റ്' ഷോ!!!

ബെംഗളൂരു: മറ്റ് പ്രകോപനങ്ങളൊന്നും ഉണ്ടായിരുന്നില്ല, 30 കാരിയായ മനീഷ രാഘവന്‍ മെട്രോ ട്രെയിനില്‍ കയറി സ്‌കര്‍ട്ട് അഴിച്ചു. ഒരു കുപ്പായവും അടിവസ്ത്രവും ചെരിപ്പും മാത്രമിട്ടായിരുന്നു മനീഷയുടെ പിന്നത്തെ യാത്ര. നട്ടുച്ച നേരത്ത് ഇത്തരമൊരു സാഹസത്തിന് മനീഷയെ പ്രേരിപ്പിച്ച കാര്യം എന്തായിരിക്കും. അങ്ങനെയൊന്നുമില്ല, അങ്ങനെ തോന്നി, അങ്ങനെ ചെയ്തു - മനീഷ പറയുന്നു.

എന്നാല്‍ അത് അങ്ങനെയല്ല. അതിലൊര് കാര്യമുണ്ട്. ഗ്ലോബല്‍ നോ പാന്റ്‌സ് സബ് വേ റൈഡ് മൂവ്‌മെന്റിന്റെ ഭാഗമായാണ് മനീഷ രാഘവന്‍ അടക്കമുള്ള 18 പേര്‍ ഇങ്ങനെ ചെയ്തത്. വര്‍ഷത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് പാന്റില്ലാതെ യാത്ര ചെയ്യാനുള്ള ഇന്റര്‍ നാഷണല്‍ ദിനം. അതില്‍ പങ്കാളിയാകാന്‍ വേണ്ടിയാണ് ഞായറാഴ്ച ഉച്ചയ്ക്ക് 1.10നാണ് മനീഷ രാഘവന്‍ എന്ന കണ്‍സല്‍ട്ടന്റ് മെട്രോയില്‍ കയറിയത്.

നോ പാന്റ്‌സ് മെട്രോ റൈഡ്

നോ പാന്റ്‌സ് മെട്രോ റൈഡ്

മനീഷ രാഘവനൊപ്പം 17 കൂട്ടൂകാരികളും നോ പാന്റ്‌സ് മെട്രോ റൈഡ് ആഘോഷിക്കാനുണ്ടായിരുന്നു.

അടിവസ്ത്രത്തില്‍ യാത്ര

അടിവസ്ത്രത്തില്‍ യാത്ര

പാന്റ് ഇടാതെ യാത്ര ചെയ്യണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു, അത് ചെയ്തു. പ്രത്യേകിച്ച് ഒരു കാരണമൊന്നും ഇതില്‍ പങ്കെടുത്തതിന് ഇല്ല. തങ്ങള്‍ക്ക് സന്തോഷം കിട്ടാന്‍ ചെയ്യണമെന്ന് തോന്നി ചെയ്തു - മനീഷ പറയുന്നു.

ബെംഗളൂരുവില്‍ ഇതാദ്യം

ബെംഗളൂരുവില്‍ ഇതാദ്യം

കഴിഞ്ഞ രണ്ടുവര്‍ഷമായി ഐ ടി നഗരമായ ബെംഗളൂരുവില്‍ നോ പാന്റ്‌സ് മെട്രോ റൈഡ് നടക്കുന്നുണ്ട്. എന്നാല്‍ സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുക്കുന്നത് ഇതാദ്യം.

സ്വാതന്ത്ര്യപ്രഖ്യാപനം

സ്വാതന്ത്ര്യപ്രഖ്യാപനം

വസ്ത്രങ്ങള്‍ വളരെ പ്രധാനമാണ്. അതില്ലാതെ യാത്ര ചെയ്യുക എന്നത് എന്റെ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമാണ് - നോ പാന്റ്‌സ് മെട്രോ റൈഡ് ആഘോഷിക്കുന്നവര്‍ പറയുന്നത് ഇതാണ്.

ബോക്‌സറും ഷര്‍ട്ടും

ബോക്‌സറും ഷര്‍ട്ടും

നോ പാന്റ്‌സ് ഡേയിലെ സാധാരണ വേഷത്തില്‍ ബെംഗളൂരുവിലെ ടീം ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മെട്രോ യാത്രക്കാര്‍ക്ക് വിഷമം തോന്നാതിരിക്കാന്‍ വേണ്ടി ബോക്‌സറും ഷര്‍ട്ടുമാണ് അവര്‍ തെരഞ്ഞെടുത്തത്.

തുറിച്ചുനോട്ടമുണ്ട്

തുറിച്ചുനോട്ടമുണ്ട്

ആളുകള്‍ തങ്ങളെ തുറിച്ചുനോക്കി എന്നും എന്താണ് കാര്യം എന്ന് അന്വേഷിച്ചു എന്നും ഇതില്‍ പങ്കെടുത്ത ആളുകള്‍ പറയുന്നു.

ബെംഗളൂരുവില്‍ മാത്രമല്ല

ബെംഗളൂരുവില്‍ മാത്രമല്ല

ഇവിടെ മാത്രമല്ല ലോകത്തിന്റെ പല കോണുകളിലും നോ പാന്റ്‌സ് ഡേ ആഘോഷിച്ചു. ചില രാജ്യങ്ങളില്‍ നോ പാന്റ്‌സ് ഡേ മെയ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+