കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹമാസ് വിതച്ചത് ഹമാസ് തന്നെ കൊയ്യുന്നു

Google Oneindia Malayalam News

ഇസ്രയേലിന്റെ പിടിയില്‍ നിന്നും പലസ്തീന്‍ വീണ്ടെടുക്കുക എന്നത് മാത്രമാണോ ഹമാസിന്റെ ലക്ഷ്യം. പലസ്തീന്‍ വീണ്ടെടുക്കാനല്ല, ഇസ്രയേലിനെ തരിപ്പണമാക്കാന്‍ ലക്ഷ്യം വെച്ച് അയച്ച മിസൈലുകളല്ലേ ഹമാസിനെ ഇപ്പോള്‍ തിരിച്ചടിക്കുന്നത്. വിതച്ചത് കൊയ്യുമ്പോള്‍ ജനങ്ങളെ പരിചകളാക്കി നിര്‍ത്തി സ്വന്തം ആളുകളെ ബലികൊടുക്കുകയല്ലേ പലസ്തീനില്‍ ഇപ്പോള്‍ ഹമാസ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ഹമാസ് നടത്തിയത് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ റോക്കറ്റ് ആക്രമണങ്ങളില്‍ ഒന്നാണ്. ടെല്‍ അവീവിന് നേരെ പത്ത് റോക്കറ്റുകളാണ് തങ്ങള്‍ തൊടുത്തത് എന്നാണ് ഹമാസ് അവകാശപ്പെടുന്നത്. ആളപായമൊന്നും ഇതില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടെല്‍ അവീവിന് പുറത്തേക്കും റോക്കറ്റാക്രമണം നടത്താന്‍ തങ്ങള്‍ക്ക് ശക്തിയുണ്ടെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

protest-gaza

ഹമാസിന്റെ അധീനതയിലുള്ള ഗാസയിലാണ് ഇസ്രയേല്‍ കരുത്തുകാട്ടുന്നത്. ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങള്‍ പോലെയല്ല, ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നത് സാധാരണക്കാരാണ്. ഗാസയിലെ പോലീസ് മേധാവിയെ വരെ തകര്‍ത്ത ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത് 150 ലധികം പേരാണ്. ടെല്‍ അവീവിന് പുറമേ ഇസ്രയേലിലും ഹാഫിയയിലും ഹമാസ് റോക്കറ്റാക്രമണം നടത്തിയിട്ടുണ്ട്.

ഇസ്രയേല്‍ മുഴുവന്‍ തങ്ങള്‍ ലക്ഷ്യമിടുന്നു എന്ന് ഹമാസ് വെല്ലുവിളിക്കുമ്പോള്‍ അടങ്ങിയിരിക്കാന്‍ ഇസ്രയേലിന് കഴിയുമോ. 430 പോര്‍വിമാനങ്ങളാണ് ഇസ്രയേല്‍ പലസ്തീനില്‍ ആക്രമണത്തിന് വിട്ടത്. തങ്ങളെ വെല്ലുവിളിക്കുന്ന ഹമാസിന്റെ ശക്തികേന്ദ്രങ്ങളെ തകര്‍ക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. ഇസ്രയേല്‍ തിരിച്ച് ആക്രമിക്കുമ്പോള്‍ സാധാരണ ജനങ്ങളെ കവചമാക്കി പ്രതിരോധിക്കുകയാണ് ഹമാസ്.

ഇറാഖിലെയും സിറിയയിലെയും കൂട്ടക്കുരുതിയും ഗാസയിലെ കൊലപാതകവും ഒരു പോലെതന്നെയാണ് എന്ന് തിരിച്ചറിയുകയാണ് വേണ്ടത്. ഇറാഖില്‍ നടക്കുന്നതിനെ ന്യായീകരിക്കുന്നവര്‍ ഗാസയിലെ അക്രമത്തെയും ന്യായീകരിക്കുകയാണ് ചെയ്യുന്നത്. നിരപരാധികളെ കൊല്ലുന്നു എന്ന കുറ്റം ഇസ്രയേലിന്റെ മേല്‍ ആരോപിക്കുന്നവര്‍ ജിഹാദിന്റെ പേരില്‍ അവരെ കൊല്ലാനിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്.

English summary
Report says Hamas is deliberately using human shields Gaza. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X