ഏപ്രില്‍- ജൂണ്‍ ഉഷ്ണ തരംഗം, ശക്തമായ വേനല്‍ ചൂടില്‍ ജനങ്ങള്‍; അതിജീവിക്കുമോ ഈ വേനലിനെ!!
അടുത്ത മൂന്നോ നാലോ മാസം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും മാരകമായ താപതരംഗമാണ് വരാന്‍ പോകുന്നത്.
ഈ വരുന്ന വേനല്‍ ഭാരതീയര്‍ക്ക് അതിജീവിക്കാന്‍ പറ്റുമോ. വലിയൊരു ഉഷ്ണ തരംഗം തന്നെയാണ് വരുന്ന മാസങ്ങളില്‍ ഭാരതീയരെ കാത്തിരിക്കുന്നത്. താപനിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് മാര്‍ച്ചില്‍ ഉണ്ടായത്. ഇനി വരുന്ന മാസങ്ങളില്‍ അസഹനീയമായ ചൂടാണ് വരാന്‍ പോകുന്നത് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. സാധാരണ വേനല്‍ ചൂടിനെ അപേക്ഷിച്ച് അതിശക്തമായ ചൂടാണ് ജനങ്ങള്‍ അനുഭവിക്കേണ്ടി വരിക, ഇന്ത്യയുടെ കേന്ദ്ര ഭാഗത്തും വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളിലും ഉള്ളത് പോലെ ഉഷ്ണതരംഗം തന്നെയായിരിക്കും ഇന്ത്യയില്‍.
മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്, ആന്ധ്ര പ്രദേശ്, മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ നാല്പത് ഡിഗ്രിക്ക് മുകളിലാണ് താപനില. അടുത്ത മൂന്നോ നാലോ മാസം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും മാരകമായ താപതരംഗമാണ് വരാന്‍ പോകുന്നത്. ജനത്തിലക്കേറിയ 101 പട്ടണങ്ങളില്‍ 44 പട്ടണങ്ങളില്‍ നടത്തിയ ഗവേഷണത്തില്‍ ചൂട് മുന്‍ വര്‍ഷത്തേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് ഇരട്ടിയായി കൂടിയിട്ടുണ്ട് എന്നാണ് ഗവേഷകര്‍ പറഞ്ഞത്.

സൂര്യനില്‍ നിന്നും രക്ഷിക്കൂ
ചുട്ടെരിക്കുന്ന ചൂടില്‍ നിന്നും സ്വയം രക്ഷ നേടാന്‍ മുഖം ഷാള്‍ കൊണ്ട് മറയ്ക്കുന്ന സ്കൂള്‍ വിദ്യാര്‍ഥികള്‍. തിങ്കളാഴ്ച വേനല്‍ ചൂടില്‍ ഒഡിഷയിലെ കുര്ദയില് നിന്നൊരു കാഴ്ച.

വേനല്‍ ചൂടില്‍ ഒരമ്മ
മാരകമായ ചൂടില്‍ നിന്നും തന്റെ മകനെ രക്ഷിക്കാന്‍ മുഖത്ത് ഷാള്‍ കൊണ്ട് പുതയ്ക്കുന്ന അമ്മ. തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ നിന്നുള്ളൊരു കാഴ്ച്ച.

മൃഗങ്ങള്‍ക്കുമില്ല ഇളവ്
കൊടും ചൂടില്‍ ഒരു കൂട്ടം ചെമ്മരിയാടുകള്‍ തടാകക്കരയില്‍ നിന്നും വെള്ളം കുടിക്കുന്നു. തിങ്കളാഴ്ച മഹാരാഷ്ട്രയിലെ കാരാട് നിന്നുള്ള കാഴ്ച്ച.

കണിക്കൊന്ന കാഴ്ച്ച
അമ്മയുടെ കൈയ്യിലിരുന്ന് കണിക്കൊന്ന പൂവ് പറിക്കുന്ന ഒരു കുഞ്ഞിന്റെ ഫോട്ടോ. ഞായറാഴ്ച കോഴിക്കോട് നിന്നെടുത്ത ഈ ചിത്രം കാണുമ്പോള്‍ തന്നെ അറിയാം കേരളത്തില്‍ ചൂട് വലുതായി ബാധിച്ചിട്ടില്ല എന്ന്. വിഷു ആഘോഷിക്കുന്ന ഏപ്രില്‍ മാസത്തിലാണ് കണിക്കൊന്ന പൂക്കുന്നത്.

പ്രകൃതിയിലെ എയര്‍ കണ്ടീഷ്ണര്‍
ഇന്ത്യാ ഗേറ്റിന് സമീപം ചൂടില്‍ നിന്നും ആശ്വാസം കണ്ടെത്താന്‍ മരത്തിനു ചുവട്ടില്‍ അഭയം പ്രാപിക്കുന്ന ജനങ്ങള്‍. ഡല്‍ഹിയിലെ വേനല്‍ ചൂടില്‍ നിന്നൊരു കാഴ്ച.

പൊടിപൊടിക്കുന്ന കച്ചവടം
വഴിവാണിഭക്കാര്‍ക്ക് ഏറ്റവും നല്ല കച്ചവട സാധ്യതയുള്ള ഒന്നാണ് പനന്തേങ്ങ. ഞായറാഴ്ച ചെന്നൈയില്‍ വഴിയോര കച്ചവടക്കാര്‍ പനന്തേങ്ങ വില്‍ക്കുന്ന കാഴ്ച്ച.

വേനലിലെ ക്ലേശം
വേനലില്‍ മണ്‍കലം വില്ക്കാന് നടക്കുന്ന വ്യാപാരി. മഹാരാഷ്ട്രയിലെ കാരാട് നിന്നൊരു കാഴ്ച്ച.
-
നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിൽ 243 ഒഴിവ്; 1.77 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം -
നിറ്റ്കോണ്‍ ലിമിറ്റഡിൽ എഞ്ചിനയർമാരുടെ 100 ഒഴിവ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications